Kanhangad , Rail traffic ,disrupted,Crack , track ,detected ,Manikkoth, local people, railway, passengers, halted,trains, stopped, Shoranur,
in , ,

കാഞ്ഞങ്ങാട് റെയില്‍വെ പാളത്തില്‍ വിള്ളല്‍; തലനാരിഴയ്ക്ക് വന്‍ അപകടം ഒഴിവായി

കാഞ്ഞങ്ങാട്: കാസര്‍കോടിനും കാഞ്ഞങ്ങാടിനും ( Kanhangad ) ഇടയില്‍ റെയില്‍ പാലത്തിൽ വിള്ളൽ കണ്ടെത്തി. ഇതിനെ തുടര്‍ന്ന് ഷൊര്‍ണൂര്‍ ഭാഗത്തേക്കുള്ള ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. തലനാരിഴയ്ക്കാണ് വന്‍ അപകടം ഒഴിവായത്.

കാസര്‍കോടിനും കാഞ്ഞങ്ങാടിനും ഇടയില്‍ വടക്ക് മാണിക്കോത്താണ് റെയില്‍ പാളത്തില്‍ വിള്ളൽ കണ്ടെത്തിയത്. മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടതിനെ തുടർന്ന് യാത്രക്കാർ വലഞ്ഞു.

രാവിലെ ഏഴു മണിയോടെ ജാംനഗര്‍-തിരുനെല്‍വേലി ട്രെയിന്‍ കടന്നു പോയപ്പോഴാണ് പാളത്തിലെ വിള്ളൽ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.

ജാംനഗര്‍-തിരുനല്‍വേലി എക്സ് പ്രസിന്റെ മൂന്നു കംപാര്‍ട്ടുമെന്റുകള്‍ കടന്നുപോകുന്നതിനിടെയാണ് റെയില്‍ പാളത്തിന്റെ ഒരു കഷണം മുറിഞ്ഞുപോയതെന്നാണ് സൂചന.

പാളത്തിന്റെ ഒരു ഭാഗം മുറിഞ്ഞ് പോയതായി കണ്ടെത്തിയതിനെ തുടർന്ന് നാട്ടുകാർ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ അധികൃതർ ഷൊര്‍ണൂര്‍ ഭാഗത്തേക്കുള്ള ഗതാഗതം നിര്‍ത്തി വച്ചു.

തകരാര്‍ പരിഹരിച്ച ശേഷം ഗതാഗതം പുന:സ്ഥാപിച്ചു. മംഗലാപുരം ഭാഗത്തേക്കുള്ള പാതയില്‍ തകരാറില്ലാത്തതിനാല്‍ ആ ഭാഗത്തേക്ക് ഗതാഗതം മുടങ്ങില്ലെന്ന് അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു.

സംഭവത്തെ പറ്റി അന്വേഷണം ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.

 Kanhangad, Rail traffic ,disrupted,Crack , track ,detected ,Manikkoth, local people, railway, passengers, halted,trains, stopped, Shoranur,

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

നെൽപ്പാടങ്ങളിൽ കല വിളയുമൊരിടം 

Divya , Divya S Iyer , land, revenue minister, Sabarinathan ,  sub collector , K S Sabarinathan MLA, husband , alleged , discrepancy , complaint, filed, Varkala MLA ,A V Joy , encroach

ദിവ്യ എസ് അയ്യരുടെ നടപടി റദ്ദാക്കണമെന്ന് റവന്യൂ മന്ത്രി; വിവാദത്തിനെതിരെ ശബരി