കഞ്ചിക്കോട് കോച്ച്‌ ഫാക്ടറി: കേന്ദ്ര റെയില്‍വേ മന്ത്രിയ്ക്ക് മുഖ്യമന്ത്രി കത്തയച്ചു

Kanjikode factory , LDF MPs, Pinarayi, Delhi, strike, protest,  Kanjikode coach factory , Kanjikode ,  Palakkad , coach factory , letter, Pinarayi, Union Railway Minister ,Piyush Goyal ,Railways ,drop , project ,

തിരുവനന്തപുരം: കഞ്ചിക്കോട് കോച്ച്‌ ഫാക്ടറി ( Kanjikode coach factory) ഉപേക്ഷിക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.

നിര്‍ദ്ദിഷ്‌ട റെയില്‍വേ കോച്ച്‌ ഫാക്‌ടറി പാലക്കാടുള്ള കഞ്ചിക്കോട് തന്നെ സ്ഥാപിക്കണമെന്നാണ് മുഖ്യമന്ത്രി കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയലിന് അയച്ച കത്തില്‍ ആവശ്യപ്പെട്ടത്.

ഫാക്‌ടറി സ്ഥാപിക്കാനുള്ള തീരുമാനം 2008-09 ലെ റെയില്‍ ബഡ്ജറ്റില്‍ പ്രഖ്യാപിച്ചതാണെന്നും പിന്നോക്ക ജില്ലയായ പാലക്കാട് ഫാക്ടറി സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ എല്ലാ പിന്തുണയും പ്രഖ്യാപിച്ചിരുന്നതായും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി.

ഇതിനായി 239 ഏക്കര്‍ സ്ഥലം വര്‍ഷങ്ങള്‍ക്കു മുൻപ് തന്നെ ഏറ്റെടുത്തതായും കേരളത്തിലെ ജനങ്ങള്‍ ഏറെ പ്രതീക്ഷയര്‍പ്പിച്ചാണ് ഫാക്ടറിക്കായി കാത്തിരുന്നതെന്നും മുഖ്യമന്ത്രി കത്തിലൂടെ വ്യക്തമാക്കി.

റെയില്‍വേയുടെ ഭാവി ആവശ്യങ്ങള്‍ക്കായി ലൈറ്റ് വെയിറ്റ് ബ്രോഡ്ഗേജ് കോച്ചുകള്‍ നിര്‍മ്മിക്കുകയായിരുന്നു നിര്‍ദ്ദിഷ്ട കോച്ച്‌ ഫാക്ടറിയുടെ അടിസ്ഥാന ലക്ഷ്യമെന്നും കത്തിൽ പറയുന്നു.

അതേസമയം, 2008-09 ബഡ്ജറ്റില്‍ തന്നെ പ്രഖ്യാപിച്ച ഉത്തര്‍പ്രദേശിലെ റായ്ബറേലി കോച്ച്‌ ഫാക്ടറി പണി പൂര്‍ത്തിയാക്കി 2012-ല്‍ കമ്മീഷന്‍ ചെയ്തതും കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.

അലൂമിനിയം കോച്ചുകള്‍ നിര്‍മ്മിക്കുന്നതിന് ചെന്നൈ ഇന്റഗ്രല്‍ കോച്ച്‌ ഫാക്ടറിയുടെ ഭാഗമായി പുതിയ ഫാക്ടറി സ്ഥാപിക്കാന്‍ റെയില്‍വെ ഉദേശിക്കുന്നതായി അറിഞ്ഞതായും പുതിയ ഫാക്ടറിക്കായി   കഞ്ചിക്കോടിനെ പരിഗണിക്കണമെന്നുമാണ് മുഖ്യമന്ത്രി കത്തിലൂടെ ആവശ്യപ്പെട്ടത്.

സംസ്ഥാനം ഏറെക്കാലമായി പ്രതീക്ഷയര്‍പ്പിച്ചിരുന്ന നിര്‍ദ്ദിഷ്‌ട റയില്‍വേ കോച്ച് ഫാക്ടറി കഞ്ചിക്കോട് ആരംഭിക്കേണ്ടതില്ലെന്ന കേന്ദ്ര സര്‍ക്കാരിന്‍റെ തീരുമാനം പുറത്തു വന്നതിനെ തുടർന്നാണ് മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തയച്ചത്.

നിര്‍ദ്ദിഷ്‌ട റെയില്‍വേ കോച്ച്‌ ഫാക്‌ടറിയെ സംബന്ധിച്ച് പ്രതികൂല നിലപാട് വ്യക്തമാക്കുന്ന കത്ത് രണ്ടു ദിവസങ്ങൾക്ക് മുൻപ് കേന്ദ്ര റയില്‍വേ മന്ത്രാലയം പാലക്കാട് എംപി എം ബി രാജേഷിന് നല്‍കിയിരുന്നു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

World Cup 2018, Russia, Putin, players, FIFA, asian lions, zoo, ball, 2026, US, Morocco, goals, fans

ലോകകപ്പ് ജ്വരത്തിൽ ഫുട്ബോൾ ആരാധകർ; ഇന്ന് ആവേശപ്പോരാട്ടം

Muhamma , Yoga, official declaration, Alappuzha, panchayat,

കേരളത്തിലെ ആദ്യത്തെ യോഗാ ഗ്രാമമായി മുഹമ്മ; ഔദ്യോഗിക പ്രഖ്യാപനം കഴിഞ്ഞു