കഞ്ചിക്കോട് ഫാക്ടറി: മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ എൽ ഡി എഫ് എംപിമാരുടെ ധർണ

Kanjikode factory , LDF MPs, Pinarayi, Delhi, strike, protest,  Kanjikode coach factory , Kanjikode ,  Palakkad , coach factory , letter, Pinarayi, Union Railway Minister ,Piyush Goyal ,Railways ,drop , project ,

ന്യൂഡൽഹി: കഞ്ചിക്കോട് കോച്ച്  ഫാക്ടറിക്കായി ( Kanjikode factory ) ഡൽഹിയിൽ കേരളാ എം പി മാരുടെ സമരം ആരംഭിച്ചു. ഇന്ന് രാവിലെയാണ് എൽ ഡി എഫ് എംപിമാർ ഡൽഹിയിൽ പ്രതിഷേധ സമരം ആരംഭിച്ചത്.

കേരളാ മുഖ്യമന്ത്രി പിണറായി വിജയൻറെ നേതൃത്വത്തിലാണ് എൽ ഡി എഫ് എം പി മാർ സമരം നടത്തുന്നത്. പദ്ധതി നടത്തിപ്പിലെ അവ്യക്തത അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എൽ ഡി എഫ് എംപിമാർ റയിൽവേ ഭവന് മുന്നിലാണ് സമരം തുടരുന്നത്.

റയിൽവേ കോച്ച് നിർമ്മാണത്തിന് നിലവിലെ ഫാക്ടറികൾ മതിയെന്ന് ചൂണ്ടിക്കാട്ടി റയിൽവേ മന്ത്രാലയം കഞ്ചിക്കോട് കോച്ച് ഫാക്ടറി ഉപേക്ഷിക്കാൻ നീക്കം നടത്തിയതിനെ തുടർന്ന് വിവാദം രൂക്ഷമായിരുന്നു.

കേരളത്തിന്റെ സ്വപ്ന പദ്ധതി ഉപേക്ഷിക്കുന്നതിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ റയിൽവേ മന്ത്രി പിയൂഷ് ഗോയലിന് കത്തയച്ചിരുന്നു. തുടർന്ന് പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നും വിവിധ വശങ്ങൾ പരിശോധിച്ച് പദ്ധതി നടപ്പാക്കാമെന്ന് പിയൂഷ് ഗോയൽ വ്യക്തമാക്കിയിരുന്നു.

എന്നാൽ പദ്ധതി നടത്തിപ്പിൽ കേന്ദ്ര സർക്കാർ കൃത്യമായ ഉറപ്പു നൽകണമെന്നാവശ്യപ്പെട്ടാണ് എൽഡിഎഫ് എം.പിമാർ ധർണ ആരംഭിച്ചത്. യു ഡി എഫിന്റെ നേതൃത്വത്തിൽ പിന്നീട് സമരം ആരംഭിക്കുമെന്ന് റിപ്പോർട്ടുണ്ട്.

അതേസമയം, കഞ്ചിക്കോട് കോച്ച്‌ ഫാക്ടറി വിഷയത്തില്‍ കോണ്‍ഗ്രസിനെയും ബിജെപിയെയും വെല്ലുവിളിച്ചു കൊണ്ട് എംബി രാജേഷ്‌ എംപി രംഗത്തെത്തി.

കഞ്ചിക്കോട് കോച്ച്‌ ഫാക്ടറിക്കായി താന്‍ നടത്തിയ ഇടപെടലിനെക്കുറിച്ച്‌ ചോദ്യത്തിന് കൊൺഗ്രസും ബി.ജെ.പി.യും അക്കമിട്ട് ഉത്തരം പറയുമോ എന്ന് എംബി രാജേഷ്‌ എംപി ആരാഞ്ഞു.

ചോദ്യങ്ങള്‍ ഇപ്പോഴേ തരാമെന്നും ഉത്തരം സമയമെടുത്ത്‌ പഠിച്ചിട്ടു പറഞ്ഞാല്‍ മതിയെന്നും അദ്ദേഹം വെല്ലുവിളിച്ചു.

പ്രസ് ക്ലബ്ബില്‍ മാധ്യമപ്രവര്‍ത്തകരുടെയും പാലക്കാട്ടെ പൗരപ്രമുഖരുടെയും സാന്നിദ്ധ്യത്തില്‍ പരസ്യ സംവാദവും ആകാമെന്നും പരസ്യ സംവാദത്തിന് കോണ്‍ഗ്രസും ബി.ജെ.പി.യും തയ്യാറുണ്ടോ എന്നും എംബി രാജേഷ്‌ എംപി ചോദിച്ചു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

stress , eyesight, affect ,vision, remedy, treatment, solution, psychotherapy ,vision loss

മാനസിക സമ്മർദ്ദം മിഴികളോട് ചെയ്യുന്നതെന്ത്? 

Melania Trump's jacket , controversy,migrant children I really don't care, do u?,,separated ,parents,First lady, Mexico, US, America

കുടിയേറ്റ ക്യാമ്പിലെ കുഞ്ഞുങ്ങളെ കാണാനെത്തിയ മെലാനിയ ജാക്കറ്റ് വിവാദത്തിൽ