Kanjikode , UDF MPS, protest, Rail Bhavan, Delhi, AK Antony, 
in , ,

പാലക്കാട് കോച്ച്‌ ഫാക്ടറിക്കായി ഡൽഹിയിൽ യുഡിഎഫ് എംപിമാരുടെ ധര്‍ണ

ന്യൂഡല്‍ഹി: പാലക്കാട് കഞ്ചിക്കോട് കോച്ച്‌ ഫാക്ടറിയുടെ വിഷയത്തിലെ അനിശ്ചിതത്വം നീക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള യുഡിഎഫ് എം.പിമാര്‍ ( UDF MPS ) ഡൽഹിയിൽ ധര്‍ണ നടത്തി.

വിഷയത്തില്‍ നീതി ലഭിക്കണമെന്ന് എ.കെ. ആന്‍റണിയുടെ നേതൃത്വത്തില്‍ റെയില്‍ ഭവന് മുന്നിൽ നടത്തിയ ധര്‍ണയില്‍ എംപിമാര്‍ ആവശ്യപ്പെട്ടു.

കോച്ച്‌ ഫാക്ടറിയുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് ധര്‍ണ ഉദ്ഘാടനം ചെയ്ത എ.കെ. ആന്‍റണി ആരോപിച്ചു.

കേന്ദ്രത്തിന്‍റെ ജനവിരുദ്ധ നയത്തിനെതിരെ എം.പിമാര്‍ ധര്‍ണ നടത്തേണ്ട അവസ്ഥയാണ് നിലവിലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

യുപി എ സർക്കാർ കൊണ്ടുവന്ന എല്ലാ പദ്ധതികളും മോഡി സർക്കാർ അട്ടിമറിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

റായ്ബറേലിയിലെ കോച്ച്‌ ഫാക്ടറിക്ക് മുന്‍ഗണന നല്‍കാന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കത്ത് നല്‍കിയെങ്കില്‍ ആ കത്ത് ഹാജരാക്കണമെന്നും ആന്റണി ആവശ്യപ്പെട്ടു.

ഇപ്പോഴത്തെ സമരം സൂചന മാത്രമാണെന്നും യുപിഎ സര്‍ക്കാറിന്‍റെ വാക്കു പാലിക്കാന്‍ മോഡി സര്‍ക്കാര്‍ തയ്യാറാകുന്നില്ലെങ്കില്‍ ശക്തമായ സമരമുണ്ടാകുന്നും ആന്‍റണി അഭിപ്രായപ്പെട്ടു.

കോച്ച്‌ ഫാക്ടറി എന്നത് ജനങ്ങളുടെ ചിരകാല അഭിലാഷമാണെന്നും ഈ സമരത്തില്‍ കേരളത്തിലെ ഭരണകക്ഷിയോട് സഹകരിക്കാന്‍ യുഡിഎഫ് തയ്യാറാണെന്നും ആന്‍റണി വ്യക്തമാക്കി.

കോച്ച്‌ ഫാക്ടറി പ്രവര്‍ത്തനം തുടങ്ങാത്തതിനെതിരെ നടത്തിയ സമരത്തെ കുറിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിപക്ഷത്തെ അറിയിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.

ധര്‍ണയില്‍ കൊടിക്കുന്നില്‍ സുരേഷ്, എം.ഐ. ഷാനവാസ്, എം.കെ. രാഘവന്‍, ഇ.ടി. മുഹമ്മദ് ബഷീര്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ.സി. വേണുഗോപാല്‍ എന്നിവർക്ക് പുറമെ കെ.വി. തോമസ്, ആന്‍റോ ആന്‍റണി എന്നിവര്‍ പങ്കെടുത്തു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

മൂന്നാറിൽ ഗൃഹനിർമ്മാണത്തിന് എൻഒസി നിർബന്ധം: റവന്യൂമന്ത്രി

toilet paper ,wedding dress , competition, 28 rolls ,paper , complete, Roy Cruz ,Toilet Paper Wedding Dress Contest, sponsored , Quilted Northern ,Cheap Chic Weddings,New York.

കൗതുകമുണർത്തി ടോയ്‌ലറ്റ് പേപ്പറിൽ നിർമ്മിച്ച വിവാഹ വസ്ത്രം