Kannur karuna medical college , medical students, verdict  supreme court, cancelled, admissions, MBBS seats ,Kannur, Karuna Medical college, bill, passed, assembly, ordinance, supreme court, admission, students, chennithala, Balram, Kannur, Karuna Medical colleges, regularised, Kerala Govt,
in ,

കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജിലെ 180 വിദ്യാര്‍ത്ഥികളെ പുറത്താക്കണം: സുപ്രീംകോടതി

ന്യൂഡൽഹി: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥി പ്രവേശനവുമായി ബന്ധപ്പെട്ട കേസില്‍ സര്‍ക്കാരിനും മാനേജ്‌മെന്റിനും വന്‍ തിരിച്ചടിയേകിക്കൊണ്ട് സുപ്രീംകോടതി വിധി പുറത്തു വന്നു. 2016-17 കാലയളവില്‍ ഇരു കോളേജുകളിലും പ്രവേശനം നേടിയ 180 മെഡിക്കൽ വിദ്യാര്‍ത്ഥികളെ ( medical students ) പുറത്താക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു.

കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെ 150-ഉം പാലക്കാട് കരുണ മെഡിക്കല്‍ കോളേജിലെ 30-ഉം വിദ്യാര്‍ത്ഥികളെ പുറത്താക്കണമെന്നാണ് ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, യുയു ലളിത് എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടത്.

വിദ്യാര്‍ത്ഥികളുടെ പ്രവേശനത്തിന് സാധുത നല്‍കാന്‍ ഇന്നലെ സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച മെഡിക്കല്‍ ഓര്‍ഡിനന്‍സ് സുപ്രീംകോടതി സ്‌റ്റേ ചെയ്തു.

സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സിനെ ചോദ്യ ചെയ്ത് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ സുപ്രധാന ഉത്തരവ്.

ഗവര്‍ണര്‍ ഒപ്പിടുന്നതു വരെ ഓര്‍ഡിനന്‍സ് നിലനില്‍ക്കുമെന്ന് കോടതി വ്യക്തമാക്കി. ഇരു കോളേജുകളിലെയും പ്രവേശനം കോടതി റദ്ദാക്കിയതാണെന്നും ആ വിധി നിലനില്‍ക്കെ എങ്ങനെയാണ് അഡ്മിഷന്‍ കമ്മറ്റിക്ക് ഇതിന്‍മേല്‍ തീരുമാനം എടുക്കാനാകുന്നതെന്നും കോടതി ആരാഞ്ഞു.

2016- 17 വര്‍ഷം എംബിബിഎസ് പ്രവേശനം ലഭിച്ച 180 വിദ്യാര്‍ത്ഥികളെയും ഉടന്‍ പുറത്താക്കണമെന്നും കോടതി ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്നും സുപ്രീംകോടതി മുന്നറിയിപ്പ് നൽകി.

നീറ്റ് റാങ്ക് ലിസ്റ്റിലുണ്ടായിരുന്ന ഈ വിദ്യാർത്ഥികള്‍ ഒരു വര്‍ഷം പഠനം പൂര്‍ത്തിയാക്കിയെന്നും വിദ്യാര്‍ത്ഥികളുടെ ദുരിതം പരിഹരിക്കുന്നതിനാണ് നിയമ നിര്‍മാണം നടത്തുന്നതെന്നും സര്‍ക്കാർ വ്യക്തമാക്കി.

ഹര്‍ജി പരിഗണിക്കുന്നത് നീട്ടി വയ്ക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം കോടതി നേരത്തെ തള്ളിയിരുന്നു. നിയമസഭ പാസാക്കിയ മെഡിക്കല്‍ ബില്‍ ഗവര്‍ണറുടെ പരിഗണനയിലാണെന്നും അതിനാല്‍ ഹര്‍ജി പരിഗണിക്കുന്നത് മാറ്റി വയ്ക്കണമെന്നുമാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.

മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ മുന്നോട്ടു വച്ച ചട്ടങ്ങള്‍ ലംഘിച്ച്‌ കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകള്‍ പ്രവേശനം നടത്തിയ നടപടി നേരത്തെ സുപ്രീം കോടതി തടഞ്ഞതിനെ തുടർന്നാണ് ആ വിധി മറികടക്കാനായി സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്.

തലവരി പണത്തിന്റെ പേരിൽ വിവാദത്തിലായ കോളേജുകളിലെ പ്രവേശനം ചട്ട വിരുദ്ധമാണെന്ന ജസ്റ്റിസ് ജെയിംസ് കമ്മിറ്റിയുടെ കണ്ടെത്തല്‍ ഹൈക്കോടതിയും സുപ്രീം കോടതിയും നേരത്തെ അംഗീകരിച്ചിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Salman Khan,convicted ,blackbuck , punishment,  Blackbuck Case, trial court , Jodhpur, poaching case, four other co-accused ,Saif Ali Khan, Tabu, Sonali Bendre, Neelam , acquitted,

മാൻവേട്ട: സല്‍മാന്‍ ഖാന് അഞ്ച് വര്‍ഷം തടവ് ശിക്ഷ

ആരോപണങ്ങൾക്ക് വിട; മലയാളികളെ പ്രശംസിച്ച് ആഫ്രിക്കൻ താരം സാമുവൽ