കണ്ണൂർ സമാധാന യോഗത്തില്‍ ബഹളം; യുഡിഎഫ് നേതാക്കൾ യോഗം ബഹിഷ്ക്കരിച്ചു

Shuhaib , murder , Youth Congress , march, CBI, police, Pinarayi, K Sudhakaran, family, sister, father, hunger strike, CM , CPM , Pinarayi, VS, Deen , letter, CPM, meeting, Kodiyeri, P Jayarajan, CPM leaders, complaints, demanded, murder case, youth congress leader , Kannur, CPM meeting, flag, fascism , Kannur , all party meeting, peace, AK Balan, Shuhaib, UDF , leaders, walk out, CPM, minister, Congress, Youth Congress Leader, Shuhaib murder case , police, arrest, CPM, surrender, raids, Kannur, custody, Vikram Shiva, court, CPM workers, Youth Congress worker , investigation, District Police Chief ,DPC, Shuhaib, murder, case, CBI, father, Muhammad, Adv Jayasankar, probe, police, investigation, Ramesh Chennithala, CPM, parol, jail, TP murder case, congress, facebook post, Shuhaib, murder, Chennithala, Parol, TP case, Joy Mathew, CM, facebook post, police, Kannur SP, Shiva Vikram, jail, conspiracy, car, CPM, chief minister, Oru Adaar Love, song, support, controversy, Shuhaib murder case, police, BJP, Congress, allegations, complaints, arrest, remand, investigation, Congress leaders, hungry strike, youth congress, Kummanam, Chennithala, K Sudhakaran, Dean Kuriyakose, CPM, conspiracy, jail, murder, attempt,

കണ്ണൂര്‍: യൂത്ത് കോൺഗ്രസ് ബ്ലോക്ക്  സെക്രട്ടറിയായിരുന്ന ഷുഹൈബിന്റെ ( Shuhaib ) വധത്തെ തുടര്‍ന്ന് കണ്ണൂരില്‍ ( Kannur ) സമാധാനം പുനഃസ്ഥാപിക്കുന്നതിനായി വിളിച്ചു ചേര്‍ത്ത സര്‍വ്വ കക്ഷി യോഗത്തില്‍ ബഹളം.

കളക്ടറേറ്റിൽ നടന്ന യോഗത്തിൽ കോണ്‍ഗ്രസ് – സിപിഎം നേതാക്കള്‍ തമ്മില്‍ രൂക്ഷമായ വാക്കേറ്റമുണ്ടായി. സംഭവത്തെ തുടര്‍ന്ന് യുഡിഎഫ് നേതാക്കള്‍ യോഗം ബഹിഷ്ക്കരിച്ചു.

യുഡിഎഫ് അംഗങ്ങളുടെ അഭാവത്തിൽ സമാധാന യോഗം തുടരുകയാണ്. മന്ത്രി എ.കെ. ബാലന്റെ അധ്യക്ഷതയിലാണ് സര്‍വ്വകക്ഷിയോഗം ചേർന്നത്.

യോഗത്തിലേക്ക് പ്രതിപക്ഷ എംഎല്‍എമാരെ ക്ഷണിച്ചില്ലെന്നാരോപിച്ച്‌ ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനിയുള്‍പ്പെടെയുള്ള നേതാക്കള്‍ പ്രതിഷേധിച്ചു. കൂടാതെ
കെ.കെ. രാഗേഷ് എംപിയെ വേദിയില്‍ ഇരുത്തിയതും തര്‍ക്കത്തിനിടയാക്കി.

സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജനും സതീശൻ പാച്ചേനിയും തമ്മില്‍ വാക്കേറ്റമുണ്ടായി. മന്ത്രി നിയന്ത്രിക്കേണ്ട യോഗം പി ജയരാജന്‍ നിയന്ത്രിക്കുന്നത് നാണക്കേടാണെന്ന് പാച്ചേനി കുറ്റപ്പെടുത്തി.

ജനപ്രതിനിധികളുടെ യോഗമല്ല, വിവിധ രാഷ്ട്രീയ പാർട്ടികളുടെ യോഗമാണ് വിളിച്ചിരിക്കുന്നതെന്ന് യോഗത്തിന്‍റെ അധ്യക്ഷനായ മന്ത്രി എ.കെ. ബാലൻ അറിയിച്ചു.

പ്രതിപക്ഷ പ്രതിനിധികളെ വിളിക്കാതിരുന്ന സ്ഥിതിക്ക് എംപിയെന്ന നിലയിൽ കെ.കെ. രാഗേഷ് വേദിയിൽ ഇരിക്കുന്നത് ശരിയല്ലെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.

തുടർന്ന് പി. ജയരാജനും സതീശൻ പാച്ചേനിയും തമ്മിൽ രൂക്ഷമായ വാക്കേറ്റവുമുണ്ടായി. മന്ത്രി എ.കെ ബാലന് പുറമെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, കെ.കെ രാഗേഷ്, കണ്ണൂര്‍ എസ്.പി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.

സമാധാന യോഗത്തിൽ യുഡിഎഫിന്‍റെ നാടകമാണ് കാണാൻ സാധിച്ചതെന്ന് പി. ജയരാജൻ
കുറ്റപ്പെടുത്തി. സമാധാനമുണ്ടാക്കാനല്ല, സമാധാനഭംഗമുണ്ടാക്കാനാണ് സിപിഎമ്മിന്റെ താത്പര്യമെന്ന് വ്യക്തമായി എന്ന് പാച്ചേനി പ്രതികരിച്ചു.

പി ജയരാജന്‍ നിയന്ത്രിക്കുന്ന ഒരു യോഗത്തിന് പോയി ഇരിക്കേണ്ട ഗതികേടില്ലെന്ന് കെ എ ഷാജി എംഎല്‍എ അഭിപ്രായപ്പെട്ടു. സമാധാന സര്‍വകക്ഷി യോഗത്തില്‍ യുഡിഎഫ് എംഎല്‍എമാരെ അപമാനിച്ചുവെന്ന് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ ആരോപിച്ചു.

രണ്ട് പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുക്കണമെന്നായിരുന്നു സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍ ജനപ്രതിനിധികളെ പങ്കെടുപ്പിക്കാതെയാണ് യോഗം വിളിച്ചതെന്ന് കെ. സുധാകരന്‍ കുറ്റപ്പെടുത്തി.

അതേസമയം, ഷുഹൈബിനെ കൊലപ്പെടുത്തിയ യഥാർത്ഥ പ്രതികളെ പിടികൂടണം എന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് കെ സുധാകരൻ നിരാഹാര സമരം തുടരുകയാണ്.

ഷുഹൈബ് വധക്കേസുമായി ബന്ധപ്പെട്ട് നിലവിലുള്ള അന്വേഷണത്തില്‍ തൃപ്തമല്ലെങ്കില്‍ ആവശ്യപ്പെടുന്ന ഏത് അന്വേഷണവുമായും സഹകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് മന്ത്രി എ.കെ ബാലന്‍ അറിയിച്ചു.

കണ്ണൂരില്‍ സമാധാനയോഗത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. സമാധാനമാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്നും അതിന് എല്ലാവരുടേയും പിന്തുണ വേണമെന്നും എ.കെ ബാലന്‍ അഭിപ്രായപ്പെട്ടു.

ഷുഹൈബ് വധക്കേസുമായി ബന്ധപ്പെട്ട പോലീസിന്റെ അന്വേഷണത്തില്‍ തൃപ്തിയില്ലെങ്കില്‍ ആര്‍ക്ക് വേണമെങ്കിലും കോടതിയെ സമീപിച്ച് മറ്റ് അന്വേഷണം ആവശ്യപ്പെടാമെന്നും മന്ത്രി വ്യക്തമാക്കി.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

NBF 2018 ,Kadannappally , Farmers Meet , Minister , Kadannappally Ramachandran ,inaugurated ,held , event, banana festival, National Banana Festival 2018,  flash mob, cycle rally, held, promotion, training programme , value added banana products, organised , Feb 7 and 8,CISSA, Kalliyoor, exhibition, products, banaba, products, training

ദേശീയ വാഴ മഹോത്സവം 2018 ന് ഇന്ന് കൊടിയിറക്കം

NavAlt , NavAlt , smart fifty, competition , solar boat, US, Global Cleantech Innovation award , Kerala-based startup , Kochi, pollution, eco friendly, solar panel, America, India, UN agency, practice, innovation, business, Adithya, ferry boat, solar and electric boat,

സൗരോര്‍ജ കടത്തുബോട്ട്: കൊച്ചി നവാള്‍ട്ടിന് ആഗോള പുരസ്കാരം