in

കപിൽ ദേവിന്റെ മകൾ ആമിയ സിനിമയിലേക്ക് 

ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരമായ കപിൽ ദേവിന്റെ മകൾ ആമിയ ദേവ് ബോളിവുഡിൽ ഭാഗ്യപരീക്ഷണത്തിന്. അസിസ്റ്റന്റ് ഡയറക്ടറുടെ വേഷത്തിലാണ് ആമിയയുടെ രംഗപ്രവേശം. കബീർ ഖാൻ സംവിധാനം ചെയ്യുന്ന  83 ലാണ് ആമിയ അസിസ്റ്റന്റ് ഡയറക്ടറായി എത്തുന്നത്. 1983 ൽ  ഇന്ത്യ ആദ്യമായി  ലോക കപ്പ് നേടിയ പശ്ചാത്തലമാണ് ചിത്രത്തിനുള്ളത്. ആമിയയുടെ പിതാവ് കപിൽ ദേവായിരുന്നു അന്നത്തെ ഇന്ത്യൻ ടീമിന്റെ  ക്യാപ്റ്റൻ. ചിത്രത്തിൽ രൺവീർ സിംഗാണ് കപിൽ ദേവിനെ അവതരിപ്പിക്കുന്നത്.

ഇരുപത്തിമൂന്നുകാരിയായ ആമിയ ഇപ്പോൾ സിനിമയുടെ പ്രീപ്രൊഡക്ഷൻ  തിരക്കിലാണ്. ചലച്ചിത്ര രംഗത്ത് ആമിയക്ക്  ഏറെ ശോഭിക്കാനാവുമെന്നും അതിൽ പൂർണമായും ഇഴുകിച്ചേർന്നുള്ള  പ്രവർത്തനമാണ് അവർ നടത്തുന്നതെന്നും നടൻ ചിരാഗ് പട്ടേൽ അഭിപ്രായപ്പെട്ടു. അഭിനേതാക്കൾക്കായി നടത്തുന്ന പരിശീലന കളരികളിലും ആമിയ പങ്കെടുക്കുന്നു. 1983 ലെ ലോക കപ്പിൽ ഇന്ത്യൻ ടീമംഗമായിരുന്ന സന്ദീപ് പട്ടേലിന്റെ മകനാണ് ചിരാഗ് പട്ടേൽ. സിനിമയിൽ  അച്ഛന്റെ വേഷം തന്നെയാണ് മകൻ ചെയ്യുന്നത്.

തമിഴ്  താരം  ജീവയും  ഒരു പ്രധാന  കഥാപാത്രമായി  ചിത്രത്തിലുണ്ട്. ഓപ്പണര്‍ കൃഷ്ണമാചാരി ശ്രീകാന്തിന്റെ വേഷത്തിലാണ് ജീവ എത്തുന്നത്. വിഷ്ണു  ഇന്ദുരിയാണ് നിർമാണം. സാഖിബ്  സലിം, അമ്മി വീർക്ക്, പങ്കജ് ത്രിപാഠി, സഹിൽ ഖത്തർ, ഹർദി സന്ധു, താഹിർ രാജ് ഭാസിൻ തുടങ്ങിയവരും ചിത്രത്തിലുണ്ട്. 2020  ഏപ്രിൽ 20 -ഓടെ  ചിത്രം പ്രദർശനത്തിനെത്തുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. 

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

നീരവ് മോദി ചിത്രശേഖരത്തിന് ലേലത്തിൽ  54 കോടി രൂപ  

ജാഗ്രതാ നിര്‍ദേശം കര്‍ശനമായി പാലിക്കണമെന്ന് ആരോഗ്യ മന്ത്രി