in ,

കാരായി രാജന്റെ ജാമ്യാവസ്ഥ റദ്ദാക്കണമെന്ന് സിബിഐ

കണ്ണൂര്‍: ഫസൽ വധക്കേസ് പ്രതി കാരായി രാജന്റെ ( karayi rajan ) ജാമ്യാവസ്ഥ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ കോടതിയില്‍ ഹര്‍ജി നല്‍കി. തലശ്ശേരിയില്‍ നടന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങിൽ കാരായി രാജൻ പങ്കെടുത്തതിന്റെ തുടർന്നാണ് സിബിഐ ഹർജി സമർപ്പിച്ചത്.

കാരായി രാജന്‍ ജാമ്യവ്യവസ്ഥ ലംഘിച്ചതായി സിബിഐ ചൂണ്ടിക്കാട്ടി. എന്നാല്‍ ജില്ലാ പഞ്ചായത്ത് യോഗത്തില്‍ പങ്കെടുക്കാനാണ് താന്‍ തലശ്ശേരിയില്‍ എത്തിയതെന്ന് കാരായി വിശദീകരിച്ചു. കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാനുള്ള വിലക്ക് ലംഘിച്ചാണ് ഫസല്‍ വധക്കേസിലെ എട്ടാം പ്രതിയായ കാരായി രാജന്‍ മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവർ പങ്കെടുത്ത പരിപാടിയില്‍ എത്തിയത്.

കണ്ണൂരില്‍ പ്രവേശിക്കുന്നതിന് വിലക്കുള്ള സാഹചര്യത്തിൽ കാരായി രാജൻ സര്‍ക്കാര്‍ പരിപാടിയിൽ സജീവമായി പങ്കെടുത്തത് വിവാദമായി. അവാര്‍ഡ് ദാന ചടങ്ങിൽ മുന്‍നിരയില്‍തന്നെ ഇരിന്ന കാരായി രാജൻ പ്രത്യേകം ക്ഷണിക്കപ്പെട്ടവര്‍ക്കു നല്‍കുന്ന ടാഗും അണിഞ്ഞിരുന്നു.

2006 ഒക്ടോബറിൽ എന്‍ഡിഎഫ് പ്രവര്‍ത്തകന്‍ ഫസല്‍ കൊല്ലപ്പെട്ട കേസിലെ പ്രതിയായ കാരായി രാജന് കഴിഞ്ഞ ജൂണിലാണ് എറണാകുളം വിട്ട് തിരുവനന്തപുരത്തേക്കു പോകാന്‍ സിബിഐ അനുമതി നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *

Uzhunnalil

ഫാ. ടോം ഉഴുന്നാലിന് സ്റ്റോക്ക്ഹോം സിന്‍ഡ്രം: കണ്ണന്താനം

ഭക്തിയും വിഭക്തിയും