in ,

ജാമ്യ വ്യവസ്ഥ മറികടന്ന കാരായി രാജന് കോടതിയുടെ ശാസന

കൊച്ചി: ഫസല്‍ വധക്കേസിലെ ( Fazal murder case ) എട്ടാം പ്രതിയായ കാരായി രാജനെ ( Karayi Rajan ) സിബിഐ കോടതി ശാസിച്ചു. ജാമ്യ വ്യവസ്ഥ മറികടന്ന് കാരായി രാജൻ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍ പങ്കെടുത്തതിനെ തുടർന്നാണ് കോടതി കാരായി രാജനെ  ശാസിച്ചത്.

ജാമ്യവ്യവസ്ഥ മറികടന്ന് പൊതുപരിപാടിയില്‍ പങ്കെടുത്തത് ഗുരുതരമായ നിയമ ലംഘനമാണെന്ന് കോടതി നിരീക്ഷിച്ചു. എന്നാൽ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി തള്ളിക്കളഞ്ഞു. പ്രതികളെ സ്വാധീനിച്ചതിന് തെളിവില്ലാത്തതിനാൽ ജാമ്യം നിഷേധിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.

തലശ്ശേരിയില്‍ നടന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങിൽ കാരായി രാജൻ പങ്കെടുത്തത് വിവാദമായിരുന്നു. തുടർന്ന് കാരായി രാജന്റെ ജാമ്യാവസ്ഥ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ കോടതിയില്‍ ഹര്‍ജി നല്‍കി. കാരായി രാജന്‍ ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് സിബിഐ ചൂണ്ടിക്കാട്ടിയിരുന്നു.

താൻ ജില്ലാ പഞ്ചായത്ത് യോഗത്തില്‍ പങ്കെടുക്കുന്നതിനാണ് കണ്ണൂരെത്തിയതെന്ന് കാരായി രാജൻ വിശദീകരിച്ചിരുന്നു. പാര്‍ട്ടി പ്രസിദ്ധീകരണത്തില്‍ പ്രൂഫ് റീഡറായി ജോലി ചെയ്യാന്‍ കോടതി രാജന് നേരത്തെ അനുമതി നല്‍കിയിരുന്നു. എന്നാല്‍, ജാമ്യ വ്യവസ്ഥയില്‍ വീഴ്ച്ച വരുത്തിയതിനെ തുടര്‍ന്ന് ഈ അനുമതി കോടതി റദ്ദാക്കിയിരുന്നു.

മുഖ്യമന്ത്രി പങ്കെടുത്ത ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങിൽ മുന്‍നിരയില്‍ ഇരുന്ന കാരായി രാജൻ പ്രത്യേകം ക്ഷണിക്കപ്പെട്ടവര്‍ള്ള ടാഗും അണിഞ്ഞിരുന്നു. 2006 ഒക്ടോബറിൽ എന്‍ഡിഎഫ് പ്രവര്‍ത്തകന്‍ ഫസല്‍ കൊല്ലപ്പെട്ട കേസിൽ കാരായി രാജൻ എട്ടാം പ്രതിയാണ്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

ramaleela, dileep,high court,

രാമലീലക്ക് പോലീസ് സംരക്ഷണം നൽകേണ്ട: ഹൈക്കോടതി

Nimisha Fathima, mother, Bindu, Rekha Sharma, visit, National Women’s Commission , acting Chairperson, IS, Islamic State, missing, daughter, Afghanistan, Kerala, Hadiya, investigation, complaint,

അഫ്ഗാനിസ്ഥാനിലെ മകളെ നാട്ടിലെത്തിക്കാൻ അമ്മയുടെ ഹർജി