കരിഞ്ചോലയിലെ ഉരുൾപൊട്ടൽ: ഒരു മൃതദേഹം കൂടി കണ്ടെത്തി; ജലസംഭരണിയെ പറ്റി അന്വേഷിക്കാൻ ഉത്തരവ്

Anwar MLA , park, landslide, check dam opposition leader, Chennithala, Monsoon, Karinchola landslide, dam, collector, order, child, deadbody, found,  Kozhikode, heavy rain, Monsoon, 

കോഴിക്കോട്: കരിഞ്ചോലയിയിലെ ഉരുൾപ്പൊട്ടലിന്റെ പശ്ചാത്തലത്തിൽ  ( Karinchola landslide, ) അവിടെ അനധികൃതമായി ജലസംഭരണി നിര്‍മ്മിച്ച സംഭവം അന്വേഷിക്കാന്‍ കളക്ടർ ഉത്തരവിട്ടു. സര്‍ക്കാരിന്റെ അനുമതിയില്ലാതെ സ്വകാര്യ വ്യക്തിയാണ് അനധികൃതമായി ജലസംഭരണി നിര്‍മ്മിച്ചതെന്നാണ് ആരോപണം.

നാലു ലക്ഷം ലിറ്റര്‍ വെള്ളം ഉള്‍ക്കൊള്ളാവുന്ന ജലസംഭരണിക്കായി മണ്ണെടുത്തതിനെ തുടർന്നാണ് ഉരുള്‍ പൊട്ടലുണ്ടായതെന്ന് പ്രദേശവാസികൾ ആരോപിച്ചിരുന്നു. സ്വകാര്യ പശു ഫാമിന് വേണ്ടി എന്ന പേരിലാണ് ജലസംഭരണി നിര്‍മ്മിക്കാന്‍ മണ്ണെടുത്തത്.

നാട്ടുകാര്‍ തടഞ്ഞതിനെ തുടര്‍ന്ന് പണി തടസ്സപ്പെട്ടിരുന്നു. എന്നാൽ പ്രദേശത്ത് അവശേഷിച്ച കുഴിയാണ് ഉരുള്‍പ്പൊട്ടലിന്റെ പ്രധാന ഉറവിടമെന്ന് നാട്ടുകാര്‍ ആരോപിച്ചു.

ജലസംഭരണിക്കായി കുഴിയെടുത്തപ്പോള്‍ കൂട്ടിയിട്ട മണ്ണും കല്ലും വീടുകള്‍ക്ക് മുകളില്‍ പതിച്ചാണ് വൻ ദുരന്തമുണ്ടായതെന്ന് ആക്ഷേപമുണ്ട്. തുടർന്നാണ് സംഭവത്തെ പറ്റി അന്വേഷിക്കാൻ കളക്ടർ ഉത്തരവിട്ടത്.

അശാസ്ത്രീയമായ പാറ ഖനനവും മണ്ണെടുക്കലും കാരണം സംസ്ഥാനത്തെ പല പ്രദേശങ്ങളും ഭീഷണിയുടെ മുൾമുനയിലാണ്. അപകടമുണ്ടാകുമ്പോൾ മാത്രം അന്വേഷണം പ്രഖ്യാപിക്കലിൽ ഒതുങ്ങുകയാണ് പല സംഭവങ്ങളും.

Karinchola landslide, dam, collector, order, child, deadbody, found,  Kozhikode, heavy rain, Monsoon, 

പ്രകൃതി ചൂഷകരെ നിയമത്തിന് മുന്നിൽ കൊണ്ടു വന്ന് മാതൃകാപരമായി ശിക്ഷിച്ച് ഇത്തരം അനധികൃത പ്രവർത്തനങ്ങൾ തടയണമെന്നാണ് പരക്കെയുള്ള ആവശ്യം.

അതേസമയം, കോഴിക്കോട് താമരശ്ശേരി കരിഞ്ചോലയിൽ ഒരു വയസ്സു മാത്രം പ്രായമുള്ള പിഞ്ചു കുഞ്ഞിന്റെ മൃതദേഹം ഇന്ന് കണ്ടെത്തി. ഹസന്റെ വീടിനു സമീപം നടത്തിയ തിരച്ചിലിലാണ് ഹസന്റെ ചെറുമകളായ റിഫ മറിയത്തിന്റെ മൃതദേഹം കണ്ടെത്തിയത്.

ഇതോടെ ഉരുൾപൊട്ടലിൽ മരണമടഞ്ഞവരുടെ എണ്ണം എട്ടായി. ഇനി ആറു പേരെ കൂടി കണ്ടെത്താനുണ്ട്. കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്. ഇന്ന് മഴ മാറി നിൽക്കുന്നതിനാൽ തിരച്ചിൽ പ്രവർത്തനങ്ങൾ ഊർജ്ജിതമാണ്.

അനധികൃത നിർമ്മാണം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ദുരിതബാധിതർക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും പ്രതിപക്ഷനേതാവ് ചെന്നിത്തല ആവശ്യപ്പെട്ടു.

ഉരുൾപൊട്ടൽ സാധ്യത കണക്കിലെടുത്ത് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മലയോരങ്ങളിൽ അതിജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുകയാണ്.

ഇതിനെ തുടർന്ന് ജില്ല ഭരണകൂടങ്ങൾ ഉരുൾപൊട്ടൽ സാധ്യത കൂടുതലുള്ള പ്രദേശങ്ങളിൽ റെഡ് അലർട്ടും അപകട സാധ്യത കുറഞ്ഞ പ്രദേശങ്ങളിൽ ഒാറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

Karinchola landslide, dam, collector, order, child, deadbody, found,  Kozhikode, heavy rain, Monsoon, 

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

Kerala police, driver, ADGP, daughter, complaints, Gavaskar, Museum police, hospital, 

കേരളാ പോലീസിൽ വീണ്ടും വിവാദം; ആരോപണങ്ങളുമായി പോലീസ് ഡ്രൈവറും എഡിജിപിയുടെ മകളും 

BMC Nair , Mohana Chandran, passed away,novelist, Kalika, writer, former Kuwait ambassador,film,

കലികയുടെ രചയിതാവായ ബിഎംസി നായര്‍ അന്തരിച്ചു