കർക്കടക വാവ്: സ്വകാര്യ സംഘടനകൾക്കു നിയന്ത്രണം

 തിരുവനന്തപുരം: കർക്കടക വാവിന് ശംഖുമുഖത്ത് ബലിതർപ്പണത്തിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിൽ സ്വകാര്യ സംഘടനകൾക്കു നിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ ഡോ. കെ. വാസുകി അറിയിച്ചു.

ശംഖുമുഖത്ത്  ബലിതർപ്പണത്തിന് എത്തുന്നവരെ കടലിൽ മുങ്ങിക്കുളിക്കാൻ അനുവദിക്കില്ലെന്നും കളക്ടർ അറിയിച്ചു. കടൽക്ഷോഭത്തെത്തുടർന്നു തീരം ഇടിഞ്ഞിരിക്കുന്ന സാഹചര്യത്തിൽ ഇവിടെ പതിവായി ബലിതർപ്പണത്തിന് എത്തുന്നവർ മറ്റു സ്‌നാനഘട്ടങ്ങളിൽ പോകാൻ താത്പര്യമെടുക്കണം.

തിരക്കു കുറയ്ക്കുന്നതിന്റെ ഭാഗമായാണിത്. ബലിതർപ്പണ കടവുകളിലെല്ലാം ഗ്രീൻ പ്രോട്ടോക്കോൾ പ്രഖ്യാപിച്ചതായും കളക്ടർ അറിയിച്ചു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

യുവനിരയുടെ പടയോട്ടം; അഭ്രപാളി വിഭവ സമൃദ്ധം

ക്ലീനിങ് ഡ്രൈവ്:  നഗരസഭയും ലോറി, ജെ.സി.ബി. ഉടമകളുടെ സംഘടനയും കൈകോർക്കുന്നു