കടൽക്ഷോഭം: കർക്കടക വാവിന് ശംഖുമുഖത്ത് നിയന്ത്രണം

തിരുവനന്തപുരം: കടൽക്ഷോഭം മൂലം തീരം ഇടിഞ്ഞ് അപകടാവസ്ഥയിലായതിനാൽ ഇത്തവണ കർക്കടക വാവിന് ശംഖുമുഖത്ത്  ബലിതർപ്പണത്തിനു കർശന നിയന്ത്രണം ഏർപ്പെടുത്താൻ ജില്ലാ ഭരണകൂടം തീരുമാനിച്ചു. 

ശംഖുമുഖത്ത് ബലിതർപ്പണത്തിന് പതിവായി എത്തുന്നവർ വർക്കല പാപനാശം, തിരുവല്ലം എന്നിവിടങ്ങളിലും മറ്റു പ്രാദേശിക സ്‌നാന ഘട്ടങ്ങളിലും ബലിതർപ്പണം നടത്താൻ ഇത്തവണ താത്പര്യമെടുക്കണമെന്നും ജില്ലാ കളക്ടർ ഡോ. കെ. വാസുകി അഭ്യർഥിച്ചു. കർക്കടക വാവിന്റെ ഭാഗമായി ഏർപ്പെടുത്തേണ്ട ക്രമീകരണങ്ങൾ ചർച്ച ചെയ്യാൻ കളക്ടറേറ്റിൽ വിളിച്ചു ചേർത്ത ഉദ്യോഗസ്ഥതല യോഗത്തിലാണ് ശംഖുമുഖത്ത് നിയന്ത്രണം ഏർപ്പെടുത്താനുള്ള തീരുമാനം.

കടൽക്ഷോഭത്തിൽ തീരം പൂർണമായി ഇടിഞ്ഞെന്നും 20 മീറ്ററോളം ഭാഗത്തു മാത്രമേ കടലിന് അഭിമുഖമായി പ്രവേശന സ്ഥലമുള്ളൂവെന്നും പൊലീസ് യോഗത്തിൽ അറിയിച്ചു. പിതൃതർപ്പണത്തിന് എത്തുന്നവരെ നിശ്ചിത എണ്ണമുള്ള പ്രതേ്യക സംഘങ്ങളാക്കി മാത്രമേ ശംഖുമുഖത്തേക്കു പ്രവേശിപ്പിക്കൂ.

തീരത്തുവരെയെത്തി രക്ഷാ പ്രവർത്തനം നടത്താൻ കഴിയുന്ന രക്ഷാ ബോട്ടുകൾ കടലിൽ പട്രോളിങ് നടത്തും. ലൈഫ് ഗാർഡുകളുടെ എണ്ണം ഇപ്പോഴുള്ളതിന്റെ ഇരട്ടിയാക്കും. ലൈഫ് ബോയകൾ സജ്ജമാക്കാൻ നാവിക സേനയെ സമീപിക്കും. കർക്കടക വാവ് ദിനത്തിൽ ശംഖുമുഖത്തേക്കുള്ള റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്താനും യോഗം തീരുമാനിച്ചു.

ജില്ലയിൽ ഏറ്റവും കൂടുതൽ ആളുകൾ പിതൃതർപ്പണം നടത്തുന്ന വർക്കല പാപനാശം കടപ്പുറത്ത് യുദ്ധകാലാടിസ്ഥാനത്തിൽ ക്രമീകരണങ്ങൾ പൂർത്തിയാക്കാൻ വിവിധ വകുപ്പുകൾക്കു നിർദേശം നൽകി. തഹസിൽദാർ, ജിയോളജിസ്റ്റ്, പൊലീസ് അധികൃതർ എന്നിവരുടെ നേതൃത്വത്തിൽ തീരത്ത് ഇന്നു (27 ജൂലൈ) രാവിലെ സുരക്ഷാ പരിശോധന നടത്തും. 60 ഓളം ലൈഫ് ഗാർഡുകളെ സുരക്ഷയ്ക്കു നിയോഗിക്കും.

തിരുവല്ലം ക്ഷേത്രത്തിലെ പിതൃതർപ്പണത്തോടനുബന്ധിച്ചു നിർമിക്കുന്ന താത്കാലിക നടപ്പാലത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ പി.ഡബ്ല്യു.ഡി അധികൃതർക്കു കളക്ടർ നിർദേശം നൽകി. ശുചീകരണ ജോലികൾക്കു ജലസേചന വകുപ്പിനെ ചുമതലപ്പെടുത്തി.

അരുവിക്കര, അരുവിപ്പുറം എന്നിവിടങ്ങളിലും നിരവധി പേർ ഓരോ വർഷവും പിതൃതർപ്പണം നടത്താൻ എത്താറുണ്ട്. ജില്ലയിൽ എല്ലാ പ്രധാന സ്‌നാന ഘട്ടങ്ങളിലും ശക്തമായ സുരക്ഷാ സംവിധാനം ഏർപ്പെടുത്താൻ പൊലീസിനു നിർദേശം നൽകിയിട്ടുണ്ട്. വർക്കല, ശംഖുമുഖം, തിരുവല്ലം എന്നിവിടങ്ങളിൽ പ്രത്യേക കൺട്രോൾ റൂമുകൾ തുറക്കും. പൂർണ സജ്ജമായ മെഡിക്കൽ സംഘത്തെയു ഇതിന്റെ ഭാഗമായി നിയോഗിക്കും. സ്‌നാന ഘട്ടങ്ങളുള്ള പ്രദേശങ്ങൾ പൂർണമായി പ്ലാസ്റ്റിക് വിമുക്തമാക്കും. ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കാൻ ജനങ്ങൾ സഹകരിക്കണമെന്നും കളക്ടർ അഭ്യർഥിച്ചു.

സിറ്റി പൊലീസ് കമ്മിഷണർ പി. പ്രകാശ്, ജില്ലാ പൊലീസ് മേധാവി പി. അശോക് കുമാർ, എ.ഡി.എം. വി.ആർ. വിനോദ്, ഡെപ്യൂട്ടി കളക്ടർ ജോൺ സാമുവൽ, തിരുവിതാംകൂർ ദേവസ്വം ബോർഡ് ഡെപ്യൂട്ടി കമ്മിഷണർ കെ.എസ്. വിനോദ് എന്നിവരും വിവിധ സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.

പിതൃതർപ്പണം : സ്വകാര്യ ഏജൻസികൾക്ക് നിരോധനം

കർക്കടക വാവ് ദിനത്തിൽ ജില്ലയിലെ തിരക്കേറിയ സ്‌നാന ഘട്ടങ്ങളിൽ സ്വകാര്യ ഏജൻസികൾ പിതൃതർപ്പണത്തിനു ക്രമീകരണം ഏർപ്പെടുത്തുന്നതിനു നിരോധനം. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ഉദ്യോഗസ്ഥതല യോഗത്തിന്റേതാണ് ഈ തീരുമാനം.

മുൻ വർഷങ്ങളിൽ ചില സ്വകാര്യ ഏജൻസികൾ പിതൃതർപ്പണത്തിനു ക്രമീകരണം ഏർപ്പെടുത്തിയത് സർക്കാർ ക്രമീകരങ്ങൾക്കു തടസമായെന്നു ദേവസ്വം ബോർഡ് അധികൃതർ യോഗത്തിൽ ചൂണ്ടിക്കാട്ടി. ഇതേത്തുടർന്നാണ് സംഘടനകളും സ്ഥാപനങ്ങളും നടത്തുന്ന ഇത്തരം നടപടികൾ നിരോധിച്ചത്.

ശബ്ദ മലിനീകരണമുണ്ടായാൽ കേസ്

ബലി തർപ്പണ കേന്ദ്രങ്ങൾക്കു സമീപം അനുവദിനീയമായതിലും ശബ്ദത്തിൽ ലൗഡ് സ്പീക്കറുകൾ പ്രവർത്തിപ്പിച്ചാൽ കേസെടുക്കുമെന്നു ജില്ലാ കളക്ടർ ഡോ. കെ. വാസുകി അറിയിച്ചു. ഇക്കാര്യം പരിശോധിക്കാൻ പൊലീസിനും മലിനീകരണ നിയന്ത്രണ ബോർഡ് അധികൃതർക്കും നിർദേശം നൽകി.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

2019 ഓടെ എല്ലാ വീട്ടിലും കറിവേപ്പും വേപ്പും

Under-16 , championship , All-Kerala Girls Under-16 cricket Championship , P Sreekumar memorial ,Vasthu Niketha Cup , KCA-St. Xaviers Ground,Thumba, All-Kerala Cricket Tourney for Girls,  former India Captain ,Shantha Rangaswamy, first P Sreekumar Memorial Vasthu Niketha Cup Under-16 ,Girls Cricket Tournament, championship , All-Kerala Girls Under-16 cricket Championship , P Sreekumar memorial ,Vasthu Niketha Cup , KCA-St. Xaviers Ground,Thumba, All-Kerala Cricket Tourney for Girls,  former India Captain ,Shantha Rangaswamy, first P Sreekumar Memorial Vasthu Niketha Cup Under-16 ,Girls Cricket Tournament, 

അണ്ടര്‍ 16 ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ്: പൂൾ ബി മാച്ചുകൾ ഇന്ന് ആരംഭിക്കും