Karnataka, election, congress, JDS ,chief minister, Kumaraswamy, support, BJP, 
in ,

കർണാടകയിൽ അപ്രതീക്ഷിത സംഭവ പരമ്പര

ബംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ കര്‍ണ്ണാടകയില്‍ ( Karnataka ) അപ്രതീക്ഷിത സംഭവ പരമ്പര അരങ്ങേറുകയാണ്. സിദ്ധരാമയ്യ ഗവര്‍ണര്‍ വാജുഭായ് ആര്‍ വാലയ്ക്ക് രാജി സമര്‍പ്പിച്ചു.

തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ മുന്നില്‍ നിന്നു നയിച്ച സിദ്ധരാമയ്യ ചാമുണ്ഡേശ്വരിയില്‍ പരാജയപ്പെട്ടിരുന്നു. എന്നാൽ മറ്റൊരു മണ്ഡലമായ ബദാമിയില്‍ സിദ്ധരാമയ്യ വിജയിച്ചു.

വോട്ടെണ്ണലിന്റെ ആകാംക്ഷക്കൊടുവിൽ നാടകീയ രാഷ്ട്രീയനീക്കവുമായി കോണ്‍ഗ്രസ് രംഗത്തെത്തി.

വലിയ ഒറ്റകക്ഷിയായ ബിജെപിക്ക് കേവല ഭൂരിപക്ഷം തികയ്ക്കാന്‍ കഴിയാത്തതിനാൽ ജെഡിഎസിന് കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തിരിക്കുകയാണ്.

ജെ.ഡി.എസ് നേതാവ് കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കി കോൺഗ്രസ് പുറമെ നിന്ന് പിന്തുണ നൽകാനാണ് തീരുമാനം.

ദേവഗൗഡ കോണ്‍ഗ്രസ് വാഗ്ദാനം സ്വാഗതം ചെയ്തതായും ഇരു പാര്‍ട്ടി നേതാക്കളും ഒരുമിച്ച് ഗവര്‍ണറെ കണ്ട് സര്‍ക്കാരുണ്ടാക്കാന്‍ അവകാശം ഉന്നയിക്കുമെന്നും സൂചനയുണ്ട്.

കോണ്‍ഗ്രസുമായി സഖ്യചര്‍ച്ച നടത്തിയെന്ന് ജനതാദള്‍ ജനറല്‍ സെക്രട്ടറി ഡാനിഷ് അലി സ്ഥിരീകരിച്ചു.

നിലവിലെ കണക്കുകള്‍ പ്രകാരം 79 സീറ്റുകളിലാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്. ബിജെപി 103 സീറ്റില്‍ മുന്നിലെത്തിയപ്പോൾ 38 സീറ്റുകളില്‍ ജെ ഡി എസ് മുന്നേറി.

ബിജെപിക്കും കോണ്‍ഗ്രസിനും ജെഡിഎസിനും ഒറ്റക്ക് ഭൂരിപക്ഷമില്ലാത്ത തൂക്കുസഭ വരുമെന്ന് ഉറപ്പായതോടെ കര്‍ണാടകയില്‍ എല്ലാ കണ്ണുകളും ഇപ്പോൾ പ്രധാനമന്ത്രിയുടെ വിശ്വസ്തനായ ഗവര്‍ണര്‍ വാജുഭായ് വാലയിലേക്കാണ് നീളുന്നത്.

2002ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായി നിയോഗിക്കപ്പെട്ടപ്പോള്‍ നരേന്ദ്ര മോഡിക്ക് നിയമസഭയിലേക്ക് മത്സരിക്കാനായി തന്റെ സീറ്റ് ഒഴിഞ്ഞുകൊടുത്ത വിശ്വസ്തനാണ് വാജുഭായ് വാല. പിന്നീട് അദ്ദേഹം ഗുജറാത്തിലെ മോഡി മന്ത്രിസഭയില്‍ ധനകാര്യമന്ത്രിയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Obesity , pregnancy ,affect,new Born,health,healthy diet,study, published, journal ,Heliyon,r new-born's health, mothers, women, research, 

ഗർഭധാരണ വേളയിലെ പൊണ്ണത്തടി; പുതിയ വെളിപ്പെടുത്തലുമായി പഠനഫലം

CISSA,Technology Day ,seminar , Tech Advances, Transportation, National Technology Day 2018,Celebrations, Centre for Innovation in Science and Social Action,organized ,Non-conventional Energy and Rural Technology ,ANERT, Government of Kerala, 

ഗതാഗതത്തിലെ സാങ്കേതിക പുരോഗതി: സിസ്സ ടെക്നോളജി ഡേ സെമിനാർ സംഘടിപ്പിച്ചു