trust vote , Karnataka Floor Test , trust vote,broadcast ,Live, Supreme Court, Updates, BJP's KG Bopaiah,  temporary speaker ,
in ,

കര്‍ണാടക: ശബ്ദ വോട്ടെടുപ്പിന് വിലക്ക്; വീണ്ടും വിവാദ ഓഡിയോ

ന്യൂഡല്‍ഹി: രാജ്യമൊട്ടാകെ ഉറ്റു നോക്കുന്ന കര്‍ണാടകയിൽ ഇന്ന് വൈകുന്നേരം നടക്കാനിരിക്കുന്ന വിശ്വാസ വോട്ടെടുപ്പില്‍ ( trust vote ) ശബ്ദ വോട്ട് നടത്തരുതെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കൂറുമാറി വോട്ട് ചെയ്യുന്നവര്‍ക്കെതിരെ നടപടി എടുക്കേണ്ടി വരുമെന്നതടക്കമുള്ള കാരണങ്ങള്‍ നിലനില്‍ക്കുന്നതിനാലാണ് സുപ്രീം കോടതി ശബ്ദ വോട്ടെടുപ്പ് വിലക്കിയത്.

പാര്‍ലമെന്റിലും മറ്റും ഭരണകക്ഷിക്ക് വ്യക്തമായ ഭൂരിപക്ഷമുള്ളപ്പോള്‍ തീരുമാനങ്ങളെ അനുകൂലിക്കുന്നവര്‍ ‘യെസ്’ എന്നും അല്ലാത്തവര്‍ ‘നോ’ എന്നും പറഞ്ഞ ശേഷം താന്‍ കേട്ടത് ‘എസ്’ എന്നാണെന്ന പ്രഖ്യാപനത്തോടെ സ്പീക്കര്‍ ഭരണകക്ഷിക്ക് അനുകൂല തീരുമാനമെടുക്കുന്ന രീതിയാണ് ശബ്ദ വോട്ടെടുപ്പ്.

അതേസമയം, കര്‍ണാകടയില്‍ നിയമസഭാ നടപടികള്‍ ആരംഭിച്ചു. എം എല്‍ എമാര്‍ സത്യപ്രതിജ്ഞ ചെയ്തു. പ്രോട്ടെം സ്പീക്കര്‍ കെ ജി ബൊപ്പയ്യ അംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രോട്ടെം സ്പീക്കറായി ബൊപ്പയ്യെയ നിയമിച്ചതിനെതിരെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീം കോടതിയില്‍ വാദം നടക്കവെയാണ് ബൊപ്പയ്യ അംഗങ്ങള്‍ക്ക് സത്യവാകം ചൊല്ലിക്കൊടുത്തത്.

സഭയില്‍ നിന്ന് വിട്ടുനിന്ന രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബംഗളുരുവിലെ ഹോട്ടല്‍ മുറിയില്‍ ഉണ്ടെന്ന് കണ്ടെത്തി. പ്രതാപ് ഗൗഡ പാട്ടീല്‍, ആനന്ദ് സിങ് എന്നീ എം.എല്‍.എമാരെയാണ് ബംഗളൂരുവിലെ ‘ഗോള്‍ഡ് ഫിഞ്ച്’ എന്ന ആഡംബര ഹോട്ടലിലെ മുറിയില്‍ കണ്ടെത്തിയത്.

കെ.ജി ബൊപ്പയ്യ ശബ്ദ വോട്ടെടുപ്പ് നടത്തി യെദ്യൂരപ്പയെ സഹായിക്കുമെന്ന ആശങ്കയെ തുടർന്നാണ് കോണ്‍ഗ്രസും ജെഡിഎസും സുപ്രീം കോടതിയെ സമീപിച്ചത്. പ്രോടേം സ്‌പീക്കറെ മാറ്റണമെന്ന പ്രധാന തീരുമാനം കോടതി തള്ളിയെങ്കിലും ശബ്ദവോട്ട് പാടില്ലെന്ന ആവശ്യം അംഗീകരിക്കുകയായിരുന്നു.

എല്ലാ നടപടികളും തത്സമയം സംപ്രേക്ഷണം ചെയ്യാന്‍ അനുവദിക്കണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യവും സുപ്രീം കോടതി അംഗീകരിച്ചു. അംഗങ്ങളുടെ സത്യപ്രതിജ്ഞയും വിശ്വാസ വോട്ടെടുപ്പും അല്ലാതെ മറ്റൊരു നടപടിയും ഇന്ന് സഭയില്‍ നടത്തരുതെന്ന ആവശ്യവും അംഗീകരിച്ചിട്ടുണ്ട്.

മുതിര്‍ന്ന അംഗത്തെ സ്‌പീക്കറാക്കണമെന്ന് സിബല്‍ വാദിച്ചെങ്കിലും അങ്ങനെ തന്നെ എപ്പോഴും വേണമെന്നില്ലല്ലോ എന്ന് കോടതി ആരാഞ്ഞു. ബൊപ്പയ്യയുടെ പൂര്‍വ്വകാല ചരിത്രം ചൂണ്ടിക്കാട്ടി അദ്ദേഹത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്തപ്പോള്‍, അങ്ങനെയെങ്കില്‍ ബൊപ്പയ്യയുടെ ഭാഗം കൂടി കേള്‍ക്കാതെ പറ്റില്ലെന്നും വിശ്വാസ വോട്ടെടുപ്പ് മാറ്റിവെയ്‌ക്കേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.

ഇതോടെയാണ് പ്രോടേം സ്‌പീക്കറെ മാറ്റണമെന്ന ആവശ്യത്തില്‍ നിന്ന് കപില്‍ സിബലും മനു അഭിഷേക് സിങ്‍വിയും പിന്മാറിയത്. അതേസമയം, കോണ്‍ഗ്രസ് എംഎല്‍എ ബിസി പട്ടീലിന് മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ പണവും മന്ത്രി സ്ഥാനവും വാഗ്ദാനം ചെയ്ത്തിന്റെ ഓഡിയോ സന്ദേശം കോണ്‍ഗ്രസ് പുറത്തുവിട്ടു.

ബസ് യാത്രക്കിടെയാണ് യെദിയൂരപ്പ വിളിച്ചതെന്നും തന്നോടൊപ്പമുള്ള മൂന്ന് എം.എല്‍.എ മാരോടൊപ്പം വന്നാല്‍ മന്ത്രിപദവി തരാമെന്നും വാഗ്ദാനം ചെയ്തെന്നുമാണ് കോണ്‍ഗ്രസ് എം.എല്‍.എ ബി.സി പാട്ടീല്‍ ആരോപിച്ചിരിക്കുന്നത്.

അതേസമയം, യെദിയൂരപ്പയുടെട മകന്‍ വിജയേന്ദ്ര കോണ്‍ഗ്രസ് എം.എല്‍.എമാരെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും ആരോപണമുയര്‍ന്നു. എം.എല്‍.എമാരുടെ ഭാര്യമാരെ വിളിച്ചാണ് വിജയേന്ദ്ര പണം വാഗ്ദാനം ചെയ്തതെന്നും 15കോടി രൂപയാണ് വിജേയന്ദ്ര വാഗ്ദാനം ചെയ്തതെന്നും ആരോപണമുണ്ട്.

ഇതിന്‍റെ ശബ്ദരേഖയും കോണ്‍ഗ്രസ് പുറത്തുവിട്ടു.ഇതോടെ മൂന്ന് ശബ്ദരേഖകളാണ് ബി.ജെ.പിക്കെതിരെ കോണ്‍ഗ്രസ് പുറത്തുവിട്ടിരിക്കുന്നത്. എന്നാൽ ഇവയുടെ ആധികാരികത ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Savitri , Mahanati , Vincent Mash ,death, Keerti, Gemini Ganesan, Ravi Menon, book, keerthi suresh,  shocking facts, died, Camera, director, films, Kamala, daughter

മഹാനടി സാവിത്രിയുടെ അന്ത്യനിമിഷങ്ങൾ; വിഖ്യാത ഛായാഗ്രാഹകന്റെ വാക്കുകൾ വീണ്ടും ചർച്ചയാകുന്നു

BSNL and MTNL,no proposal, merge, Manoj Sinha,  Telecom minister,Bharat Sanchar Nigam,Mahanagar Telephone Nigam,consultant ,5G, TRAI,Supreme Court (SC), 

ബിഎസ്എൻഎല്ലും എംടിഎൻഎല്ലും തമ്മിൽ ലയനമില്ലെന്ന് കേന്ദ്ര മന്ത്രി