Karnataka, former minister, superstitions, graveyard,Satish Jarkiholi , sleeps, December 6, ,Vaikunth Dham, burial ground,crematorium, death anniversary ,B R Ambedkar , awareness ,Karnataka Excise Minister, people ,night ,Prakash Raj
in

അന്ധവിശ്വാസങ്ങള്‍ക്കെതിരെ പോരാട്ടം; മുന്‍ മന്ത്രി സെമിത്തേരിയില്‍

ബെലഗവി: അന്ധവിശ്വാസങ്ങള്‍ക്കെതിരെ വളരെ വ്യത്യസ്തമായ പോരാട്ട മാർഗം സ്വീകരിച്ച കർണാടകയിലെ ഒരു മുൻ മന്ത്രി (former minister) ശ്രദ്ധേയനാകുന്നു. മുന്‍ മന്ത്രി സതീഷ് ജര്‍കിഹൊളിയാണ് (Satish Jarkiholi) വേറിട്ട രീതിയിലൂടെ സമൂഹത്തിലെ അന്ധവിശ്വാസങ്ങള്‍ക്കെതിരെ പ്രതികരിക്കുന്നത്.

എല്ലാ വർഷവും ഡിസംബര്‍ 6-ന് അദ്ദേഹം ജര്‍കിഹൊളി സെമിത്തേരിയില്‍ അന്തിയുറങ്ങാനെത്താറുണ്ട്. ആദ്യകാലങ്ങളിൽ ഈ നടപടിയെ രൂക്ഷമായി പരിഹസിച്ചവരും, വിമർശിച്ചവരും പിന്നീട് ഇദ്ദേഹത്തിന്റെ ആരാധകരായതിനും കാലം സാക്ഷിയായി.

ഇത്തവാണ അമ്പതിനായിരത്തോളം ആളുകളാണ് മന്ത്രിക്കൊപ്പം അന്ധവിശ്വാസങ്ങള്‍ക്കെതിരെയുള്ള പോരാട്ടത്തിൽ പങ്കാളികളായത്. ഒരുദിവസം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന പരിപാടികളോടെയാണ് ഇപ്പോള്‍ ഈ ദിവസം ആഘോഷമാക്കുന്നത്.

അന്ധവിശ്വാസങ്ങള്‍ക്കെതിരെയുള്ള ബോധവല്‍ക്കരണ ക്ലാസ്സുകളും ഇതോടനുബന്ധിച്ച് നടത്താറുണ്ട്. അന്നേദിവസം എല്ലാവരും മുൻ മന്ത്രിക്കൊപ്പം മെത്ത വിരിച്ച് സെമിത്തേരിയില്‍ കിടന്നുറങ്ങും.

Karnataka, former minister, superstitions, graveyard,Satish Jarkiholi , sleeps, December 6, ,Vaikunth Dham, burial ground,crematorium, death anniversary ,B R Ambedkar , awareness ,Karnataka Excise Minister, people ,night ,Prakash Rajഇക്കുറി ജര്‍കഹൊളിക്ക് പിന്തുണയുമായി ബിഎംടിസി ചെയര്‍മാന്‍ നാഗരാജ് യാദവും ഒപ്പമുണ്ടായിരുന്നു. കര്‍ണാടകയിലെ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും പൂര്‍ണ്ണമായും ഒഴിവാക്കുന്നതുവരെ തന്റെ പോരാട്ടം തുടരുമെന്ന് ജര്‍കഹൊളി വ്യക്തമാക്കി.

കൂടാതെ പ്രതിഷേധപരിപാടികള്‍ കൂടുതല്‍ ശക്തമാക്കുമെന്നും അടുത്ത വര്‍ഷം മുതൽ 60,000 ആളുകളെ പരിപാടിയില്‍ പങ്കെടുപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള യുക്തിവാദികളെയും പ്രഗത്ഭരായ ചിന്തകന്മാരെയും ഉള്‍പ്പെടുത്തി അടുത്ത ഡിസംബര്‍ 6-ന് വിപുലമായ പരിപാടി സംഘടിപ്പിക്കാനാണ് ജര്‍കിഹൊളിയുടെ തീരുമാനം.

Karnataka, former minister, superstitions, graveyard,Satish Jarkiholi , sleeps, December 6, ,Vaikunth Dham, burial ground,crematorium, death anniversary ,B R Ambedkar , awareness ,Karnataka Excise Minister, people ,night ,Prakash Rajനാല് തവണ എംഎല്‍എ ആയിട്ടുള്ള ഈ മുൻ മന്ത്രിയ്ക്ക് അതിനുള്ള എല്ലാ പിന്തുണയും നൽകാൻ അദ്ദേഹത്തിൻറെ അനുയായികൾ തയ്യാറാണ്. പ്രശസ്ത നടൻ പ്രകാശ് രാജ് ഉൾപ്പെടെയുള്ളവർ ജര്‍കിഹൊളിയ്ക്ക് പിന്തുണയുമായി പരിപാടികളിൽ പങ്കെടുത്തിരുന്നു.

സെമിത്തേരിയില്‍ ഇത്തരം പരിപാടികള്‍ നടത്താന്‍ സമ്മതിക്കരുതെന്ന് ആവശ്യപ്പെട്ട് നേരത്തെ ചില രാഷ്ട്രീയ എതിരാളികള്‍ ജര്‍കിഹൊളിക്കെതിരെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് പരാതി നല്‍കിയിരുന്നു.

എന്നാല്‍, ഹൈക്കമാന്‍ഡ് പരാതി സ്വീകരിച്ചെങ്കിലും ഇത്തരം കാര്യങ്ങളില്‍ ഇടപെടാന്‍ തയ്യാറായില്ലെന്നത് ആശ്വാസകരമാണെന്ന് ജര്‍കിഹൊളി ചൂണ്ടിക്കാട്ടി.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Sabarimala ,women, entry, all ages, SC Malikappuram ,  controversy, Govt, Supreme Court, devaswom board , devotee , argument, Lord Ayyappa, Thathwamasi , Sabarimala ,Vodafone India ,RFID, Kerala State Police, announced , ensure , safe ,worry free ,spiritual experience ,lakhs , pilgrims ,visiting ,Mandalam/Makara Vilakku season, children ,under 14 years ,stay ,protected ,Vodafone ,radio-frequency identification, tags.,Vodafone, inaugurating , child safety initiative, Pamba, Sabarimala, District Police Chief,Pathanamthitta,

ശബരിമലയിലെ കുട്ടി തീർത്ഥാടകരുടെ സുരക്ഷയ്ക്ക് ആർഎഫ്ഐഡി ടാഗ്

Kunchako Boban, shooting site, arrest, Alapuzha, attack, police, custody, shooting location, ‘Kuttanadan Marpappa, Salim Kumar, Kainagiri, gang, injured, Sunday,

കുഞ്ചാക്കോ ബോബന്റെ ഷൂട്ടിംഗ് സെറ്റില്‍ ആക്രമണം: രണ്ടുപേര്‍ അറസ്റ്റില്‍