Karnataka election, Siddaramaiah, lost, Chamundeswary, CM, chief minister, congress, BJP, JDS
in ,

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ചാമുണ്ഡേശ്വരിയില്‍ പരാജയപ്പെട്ടു

ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ മുന്നില്‍ നിന്നു നയിച്ച മുഖ്യമന്ത്രി സിദ്ധരാമയ്യ ( Siddaramaiah ) ചാമുണ്ഡേശ്വരിയില്‍ പരാജയപ്പെട്ടു.

ജെഡിഎസ് സ്ഥാനാര്‍ത്ഥി ജി.ടി. ദേവഗൗഡയാണ് സിദ്ധരാമയ്യയെ പരാജയപ്പെടുത്തിയത്. 2159 വോട്ടുകളാണ് ഇവിടെ നിന്ന് ബിജെപി നേടിയത്.

ചാമുണ്ഡേശ്വരിയില്‍ നേരത്തെ തന്നെ അപകടം തിരിച്ചറിഞ്ഞ സിദ്ധരാമയ്യ ബദാമിയിലും മത്സരിച്ചിരുന്നു. ചാമുണ്ഡേശ്വരിയിൽ പരാജയപ്പെട്ട സിദ്ധരാമയ്യ ബദാമിയിൽ വിജയിച്ചു.

ബിജെപി സ്ഥാനാർത്ഥിയായ ബി ശ്രീരാമലുവുമായി നടന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ അവസാന റൗണ്ടുകളിലാണ് സിദ്ധരാമയ്യ വ്യക്തമായ ലീഡ് നേടിയത്.

റെഡ്ഡി സഹോദരന്മാരുടെ ഉറ്റ മിത്രം ശ്രീരാമുലുവാണ് ഇവിടെ ബിജെപി സ്ഥാനാർത്ഥി. ലീഡ് നില മാറിമറിഞ്ഞ ബദാമിയിലെ ജനവിധിയ്ക്കായി ജനങ്ങൾ ആകാംക്ഷയിലായിരുന്നു.

സംസ്ഥാനത്ത് കോണ്‍ഗ്രസ് 62 സീറ്റുകളില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്. എന്നാല്‍ ബിജെപി 107 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. 45 സീറ്റുകളിലാണ് ജെഡിഎസ് ലീഡ് ചെയ്യുന്നത്.

തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ കർണാടകയിൽ ബിജെപി ഭരണത്തിലേറുമെന്നാണ് സൂചന. ബിജെപിയുടെ ലീഡ് കേവലഭൂരിപക്ഷത്തിലേക്ക് എത്തിയിട്ടുണ്ട്.

ബാംഗ്ലൂര്‍ നഗരത്തിലും തീരദേശ മേഖലയിലും ബിജെപി ശക്തമായ മുന്നേറ്റം കാഴ്‌ചവച്ചു.

കര്‍ണാടക തെരഞ്ഞെടുപ്പില്‍ ആരുമായും സഖ്യം ആവശ്യമില്ലെന്ന് ബി.ജെ.പി വ്യക്തമാക്കി. തങ്ങള്‍ ആധിപത്യം ഉറപ്പിച്ചുകഴിഞ്ഞതായി ബി.ജെ.പി നേതാവ് സദാനന്ദ ഗൗഡ അഭിപ്രായപ്പെട്ടു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Prithviraj , fan, reply, 9, vishnudeva , Supriya, motion poster, Instagram, dubmash Prithviraj Sukumaran, prithvi

ആരാധകനെ ഞെട്ടിച്ച് പൃഥ്വിരാജിന്റെ പ്രതികരണം

North, South Korea , meeting, high-level talks, May 16, relax, border, Korean War , peace, historic summit, North Korea, South Korea, annouce, end, declared, officially, 68 years, 

ലോകശാന്തിയ്ക്ക് മുതൽക്കൂട്ട്; തെക്ക്-വടക്ക് കൊറിയകൾ തമ്മിൽ നാളെ ഉന്നതതല ചർച്ച