democracy , karnataka , yeddyurappa, BJP, Congress, Supreme court, case, sworn, chief minister,pledges, petition, democracy, governor, election,letter
in ,

കർണാടക: യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്തു; ജനാധിപത്യത്തിന് തിരിച്ചടിയെന്ന് ആക്ഷേപം

ബംഗളൂരു: കർണാടകയിൽ ബിജെപി സർക്കാർ! നാടകീയ സംഭവവികാസങ്ങൾ തുടരവെ കര്‍ണാടകയില്‍ യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്തത് ജനാധിപത്യത്തിനേറ്റ ( democracy ) തിരിച്ചടിയെന്ന് വ്യാപക ആക്ഷേപം.

ഇന്ന് രാവിലെ യെദ്യൂരപ്പ മാത്രമാണ് സത്യപ്രതിജ്ഞ ചെയ്തത്. ഗവർണർ വാജുഭായ് ആര്‍ വാല സത്യവാചകം ചൊല്ലിക്കൊടുത്തു. പക്ഷപാത നിലപാടുകൾ സ്വീകരിക്കുന്ന ഗവർണറുടെ നടപടി ഇതിനോടകം വിവാദമായി.

ഗവർണർ വാജുഭായ് ആര്‍ വാല നേരത്തെ ഗുജറാത്തിലെ മോഡി മന്ത്രിസഭയില്‍ ധനകാര്യമന്ത്രിയായിരുന്നു. അപഹാസ്യമായ നടപടികളാണ് കർണാടകയിൽ നടക്കുന്നതെന്ന് പരക്കെ ആക്ഷേപമുണ്ട്.

ബിജെപിയുടേത് വിവേകമില്ലാത്ത അവകാശവാദമെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. ജനാധിപത്യത്തെ പരിഹസിച്ചെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സംഭവം ഭരണഘടനാ വിരുദ്ധമെന്ന് കോൺഗ്രസ് ആരോപിച്ചു.

അസ്വാഭാവിക സംഭവ വികാസങ്ങളെ തുടർന്ന് നിയമസഭയ്ക്ക് മുന്നിൽ പ്രതിഷേധം തുടരുകയാണ്. വിധാൻ സൗധയ്ക്ക് മുന്നിൽ കോൺഗ്രസ് നേതാക്കളുടെ ധർണ തുടരുന്നു. ജെഡിഎസ് എംഎൽഎമാർ പ്രതിഷേധത്തിൽ അണിചേരുമെന്ന് വ്യക്‌തമാക്കി.

നിയമസഭയിൽ നിന്ന് രാജ് ഭവനിലേക്ക് മാർച്ച് നടത്തുമെന്ന് കുമാരസ്വാമി അറിയിച്ചു. കെപിജെപി എംഎൽഎ ശങ്കർ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചു. ശങ്കർ ഇന്നലെ യെദ്യൂരപ്പയെ കണ്ട് പിന്തുണ അറിയിച്ചിരുന്നു.

അതേസമയം, ബിജെപിയ്ക്ക് നാളെ നിർണായകമാണ്. ഗവർണർക്ക് നൽകിയ പിന്തുണ കത്ത് നാളെ ഹാജരാക്കേണ്ടതുണ്ട്. കേസ് നാളെ രാവിലെ 10.30-ന് സുപ്രീം കോടതി പരിഗണിക്കും.

ഭൂരിപക്ഷം തെളിയിക്കാൻ 15 ദിവസം എന്തിനെന്ന് കോടതി ആരാഞ്ഞു. 7 ദിവസത്തെ സാവകാശം മതിയെന്ന് എജി അറിയിച്ചു.

കോടതിയിൽ അസാധാരണ നടപടികളാണ് അരങ്ങേറിയത്. സത്യപ്രതിജ്ഞ തടയണമെന്ന കോൺഗ്രസ് ആവശ്യം കോടതി പുലർച്ചെയാണ് തള്ളിയത്.

3 മണിക്കൂറിലധികം നീണ്ട വാദങ്ങൾക്കൊടുവിലാണ് സുപ്രധാന കോടതി ഉത്തരവുണ്ടായത്. പുലർച്ചെ 2 മണിക്ക് വാദം ആരംഭിച്ചു. 5.30-ന് ഉത്തരവിറങ്ങി.

കേസിൽ കക്ഷി ചേർത്ത് യെദ്യൂരപ്പയ്ക്ക് കോടതി നോട്ടീസയച്ചു. കർണാടകയിൽ തുടരുന്ന കുതിരക്കച്ചവടം ഇന്ത്യൻ ജനാധിപത്യത്തിന് ഭീഷണിയാകുമെന്നാണ് പരക്കെയുള്ള ആരോപണം.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

World Hypertension Day ,2018,May, 17, blood pressure , World Hypertension League, patients, precautions, food, treatment, awareness, 

ഇന്ന് ലോക രക്തസമ്മർദ്ദ ദിനം: ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

Sridevi's untimely death,planned murder, retired acp ,delhi police,  sridevi ,death ,actress sreedevi , Ved Bhushan,  Delhi ACP, private investigation agency, ,'accidental drowning,planned murder,evidence , crime

ശ്രീദേവിയുടെ ദുരൂഹ മരണം; ഗുരുതര ആരോപണവുമായി മുൻ എസിപിയും