karuna-estate
in ,

കരുണ എസ്റ്റേറ്റ്: നികുതി സ്വീകരിക്കാനുള്ള ഉത്തരവ് റദ്ദാക്കി

തിരുവനന്തപുരം: പാലക്കാട് ജില്ലയിലെ കരുണ എസ്റ്റേറ്റ് (karuna estate) ഭൂമിയുടെ നികുതി സ്വീകരിക്കാനുള്ള മുന്‍ സര്‍ക്കാറിന്റെ ഉത്തരവ് റദ്ദാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. നെല്ലിയാമ്പതിയില്‍ പോബ്സ് എസ്റ്റേറ്റിന്‍റെ കൈവശമുള്ള 833 ഏക്കറുള്ള കരുണ എസ്റ്റേറ്റ് ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് കോടതിയില്‍ തര്‍ക്കം നിലനില്‍ക്കെ 2016 മാര്‍ച്ചില്‍ നികുതി സ്വീകരിക്കാന്‍ യു.ഡി.എഫ് സര്‍ക്കാര്‍ അവസാനകാലത്ത് തീരുമാനിച്ചിരുന്നു.

യു.ഡി. എഫ് സര്‍ക്കാരിന്‍റെ 2016 ജനുവരി 1 മുതല്‍ ഏപ്രില്‍ 30 വരെയുളള വിവാദ മന്ത്രിസഭാ തീരുമാനങ്ങള്‍ പുനഃപരിശോധിക്കാന്‍ പുതിയ സര്‍ക്കാര്‍ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചിരുന്നു.

തോട്ടം ഉടമകളെ സഹായിക്കാനാണ് ഈ ഉത്തരവ് ഇറക്കിയതെന്നും ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കം തീര്‍പ്പാക്കാതെ നികുതി സ്വീകരിച്ചത് തെറ്റാണെന്നും ഉപസമിതി കണ്ടെത്തി.

ഉപസമിതിയുടെ ശുപാര്‍ശ പ്രകാരമാണ് മുൻ സർക്കാരിന്റെ തീരുമാനം റദ്ദാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത്. തിരുവനന്തപുരം ടെന്നീസ് ക്ലബ്ബിന്‍റെ കൈവശമുളള 4.27 ഏക്കർ ഭൂമിയുടെ പാട്ട കുടിശ്ശിക പിരിച്ചെടുക്കുന്നതിന് സ്വീകരിക്കേണ്ട നടപടി സംബന്ധിച്ച് ശുപാര്‍ശ സമര്‍പ്പിക്കാൻ മന്ത്രിസഭാ യോഗം നിർദ്ദേശിച്ചു.

ഇതിനായി റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. പാട്ടക്കുടിശ്ശിക തുകയുടെ 0.2 ശതമാനം ഈടാക്കി പാട്ടം പുതുക്കി നല്‍കാന്‍ മുന്‍ സര്‍ക്കാർ തീരുമാനിച്ചിരുന്നു. ഈ തീരുമാനം പുനഃപരിശോധിക്കുവാനാണ് റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

pinarayi, investment

കേരളത്തെ മികച്ച നിക്ഷേപസൗഹൃദ സംസ്ഥാനമാക്കും: മുഖ്യമന്ത്രി

v k singh, china, kadakampally

കടകംപള്ളിയ്ക്ക് യാത്ര നിഷേധിച്ചത് പ്രോട്ടോകോള്‍ മൂലം: കേന്ദ്രം