കരുണാർദ്രം കേരളം: കുട്ടികൾക്കുള്ള സ്കോളർഷിപ്പ് പദ്ധതി ആവിഷ്ക്കരിച്ചു

തിരുവനന്തപുരം: പ്രളയബാധിതരായ കുടുംബങ്ങളിൽ വിദ്യാഭ്യാസം മുമ്പോട്ടു കൊണ്ടു പോകാൻ കുട്ടികളെ സഹായിക്കാൻ കരുണാർദ്രം കേരളം (Compassionate Keralam) സ്കോളർഷിപ്പ് പദ്ധതി ആവിഷ്ക്കരിച്ചു.

അഞ്ചു ലക്ഷത്തിലധികം പ്രളയബാധിത കുടുംബങ്ങളിലായി ആറു ലക്ഷത്തിലധികം കുട്ടികളുണ്ട്. ഇവരിൽ ഒരു ലക്ഷം കുട്ടികളെങ്കിലും ഈ വർഷത്തെ പഠനം പൂർത്തിയാക്കാൻ സഹായം ആവശ്യമുള്ളവരാണ്. ഇതിൽ പഠനം മുമ്പോട്ട് കൊണ്ടു പോവാൻ ഏറ്റവുമധികം ബുദ്ധിമുട്ടുന്ന 25000 കുട്ടികൾക്ക് പൊതു ജനപങ്കാളിത്തത്തോടെ ഈ അദ്ധ്യയന വർഷത്തിൽ പഠനസഹായം നൽകുകയാണ് ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്.

കംപാഷനേറ്റ് കേരളത്തിന്റെ മറ്റു പദ്ധതികൾ പോലെ ഈ പദ്ധതിയിലും സഹായം ആവശ്യമുള്ളവരെ സഹായിക്കാൻ സന്നദ്ധരായ ആളുകളുമായി ബന്ധിപ്പിക്കുകയാണ് ചെയ്യുന്നത്. നേരത്തെ കോഴിക്കോട് വിജയകരമായി നടപ്പിലാക്കിയ കംപാഷനേറ്റ് കോഴിക്കോട് പദ്ധതിയുടെ വികസിത രൂപമാണ് കംപാഷനേറ്റ് കേരളം.

സ്വന്തമായി ബാങ്ക് അകൗണ്ട് ഇല്ല. പണം പിരിക്കുന്നുമില്ല. സഹായവാഗ്ദാനങ്ങൾ റജിസ്റ്റർ ചെയ്ത്, സഹായം ആവശ്യമുള്ള കുട്ടികൾക്ക് അവരുടെ അന്തസ്സിന് കോട്ടം തട്ടാത്ത രീതിയിൽ ബന്ധിപ്പിക്കുകയാണ് ചെയ്യുന്നത്.

കുട്ടികളുടെ സ്കോളർഷിപ്പിനുള്ള  സഹായ വാഗ്ദാനങ്ങളും സഹായാഭ്യർത്ഥനകളും റജിസ്റ്റർ ചെയ്യാൻ ഹെൽപ് ലൈൻ ലഭ്യമാണ്. 04714124199 9544218813 എന്നിവയാണ് നമ്പറുകൾ.

എല്ലാ ദിവസവും രാവിലെ 10 മണി മുതൽ വൈകുന്നേരം 6 മണി വരെ 9544218813 എന്ന നമ്പറിൽ റജിസ്ട്രേഷൻ സൗകര്യം ലഭ്യമാണ്. പ്രവൃത്തി ദിവസങ്ങളിൽ ഉച്ചക്ക് 12 മണി മുതൽ രാത്രി 12 മണി വരെ  04714124199 എന്ന നമ്പർ പ്രവർത്തന സജ്ജമായിരിക്കും. ( ശനിയാഴ്ചയും ഞായറാഴ്ചയും  രണ്ടര മണി മുതൽ ഏഴര മണി വരെ ഒഴിവ് ). മലയാളത്തിലോ ഇംഗ്ലീഷിലോ സംശയങ്ങൾ ചോദിക്കുകയോ സഹായ വാഗ്ദാനങ്ങളും സഹായാഭ്യർത്ഥനകളും റജിസ്റ്റർ ചെയ്യുകയോ ചെയ്യാവുന്നതാണ്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

കൈവല്യ പദ്ധതി: സൗജന്യ മൽസരപരീക്ഷാ പരിശീലനം

മണ്ഡല മകരവിളക്ക്: നിലയ്ക്കല്‍ ബേസ് ക്യാമ്പാക്കും