Kashmiri man, train, stunt, video, viral, danger, case, tweet, former chief minister, undated video, social media,phiran-clad , traditional Kashmiri cloak, man, lying ,face down , middle of the track, train, passed over him, death-defying stunt ,Former Jammu and Kashmir chief minister Omar Abdullah
in ,

ഓടുന്ന തീവണ്ടിക്കടിയിലെ സാഹസികത; കേസെടുക്കണമെന്ന് ആവശ്യം

ശ്രീനഗർ: ഓടുന്ന തീവണ്ടിക്കടിയിൽ ( train ) കിടന്ന് തന്റെ സാഹസികത പ്രകടിപ്പിക്കുന്ന കാശ്മീരി യുവാവിനെതിരെ ( Kashmiri man ) കേസെടുക്കണമെന്ന ആവശ്യം ശക്തമാകുന്നു. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് ജീവൻ പണയം വച്ച്, റെയിൽവേ ട്രാക്കിൽ ഓടുന്ന തീവണ്ടിക്കടിയിൽ കിടന്നു സാഹസികത കാട്ടുന്ന യുവാവിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്.

ചീറിപ്പാഞ്ഞു വാങ്ങുന്ന തീവണ്ടിക്കു മുന്നിൽ
ട്രാക്കിന്റെ മധ്യത്തില്‍ കാശ്മീരിലെ പരമ്പരാഗത വസ്ത്രമണിഞ്ഞ യുവാവ് കമിഴ്ന്ന് കിടക്കുന്നതും തീവണ്ടി അയാളുടെ മുകളിലൂടെ കടന്നു പോകുന്നതും വീഡിയോയിൽ ദൃശ്യമാണ്. തീവണ്ടി കടന്നുപോയ ശേഷം ഈ യുവാവ് സന്തോഷത്തോടെ വീഡിയോ ഷൂട്ട് ചെയ്യുന്ന ആളിന്റെ അരികിലേക്ക് ഓടി വരുന്നതും കാണാം.

ലക്ഷക്കണക്കിന് ആളുകൾ ഈ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. വീഡിയോ വൈറലായതോടെ ഇതിനെതിരെ പ്രതികരണവുമായി നിരവധി ആളുകൾ രംഗത്തെത്തി. ഇയാള്‍ക്കും സഹായിക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സമൂഹമാധ്യമ കൂട്ടായ്മകൾ ആവശ്യപ്പെട്ടു.

ജമ്മു കശ്മീർ മുന്‍മുഖ്യമന്ത്രി ഒമർ അബ്ദുള്ള ഇയാൾക്കെതിരെ നടപടി ആവശ്യപ്പെട്ടു. ‘വിവേകശൂന്യമായ’ പ്രവൃത്തിയാണ് ഇതെന്നും ഇത്തരം സാഹസികത തെറ്റാണെന്നും യുവാക്കളുടെ വിവേകശൂന്യത വിശ്വസിക്കാനാകുന്നില്ലെന്നും ഒമർ അബ്ദുള്ള ട്വീറ്റ് ചെയ്തു.

ഈ വീഡിയോ പ്രചരിപ്പിക്കരുതെന്ന് പല സമൂഹമാധ്യമങ്ങളും അറിയിച്ചു. എന്നാല്‍, സര്‍ക്കാര്‍ വൃത്തങ്ങള്‍ ഇതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. ശ്രീനഗര്‍ സ്വദേശിയായ ഒരു യുവാവാണ് വിവേക ശൂന്യമായ ഈ പ്രവര്‍ത്തി നടത്തിയതെന്നാണ് സൂചന.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Binoy Kodiyeri , chief minister, Kerala, assembly, kodiyeri , son ,dubai company, 13 crore rupees,Binoy, complaint, Yechuri, MM Mani,  financial fraud complaint .senior Kerala CPM leader ,BJP leader ,K Surendran ,social media post, person , question , CPM state Secretary ,Kodiyeri Balakrishnan, Binoy Kodiyeri,

കോടിയേരിയുടെ മകനെതിരെ ദുബായ് കമ്പനിയുടെ ആരോപണം

കാലിത്തീറ്റ കുംഭകോണം: മൂന്നാമത്തെ കേസില്‍ ലാലുവിന് അഞ്ചു വര്‍ഷം തടവ്