Movie prime

തൊണ്ണൂറു ശതമാനം ആളുകൾക്കും ക്രിപ്റ്റോ കറൻസിയെപ്പറ്റി ഒരു ചുക്കും അറിയില്ലെന്ന് കാസ്പെഴ്സ്കി

ലിബ്ര എന്ന പേരിൽ തങ്ങളുടെ സ്വന്തം ക്രിപ്റ്റോ കറൻസിയുമായി രംഗത്തെത്തുന്നു എന്ന ഫേസ് ബുക്ക് മേധാവി മാർക്ക് സക്കർബർഗിന്റെ കഴിഞ്ഞയാഴ്ചത്തെ പ്രഖ്യാപനമാണ് ക്രിപ്റ്റോ കറൻസിയെ വീണ്ടും വാർത്തയിൽ എത്തിച്ചത്. ലിബ്രയിലുള്ള ഇടപാടുകൾക്കായി കാലിബ്ര എന്ന പേരിൽ മണി വാലറ്റും തുടങ്ങുമെന്ന് മാർക്ക് പറഞ്ഞു. എന്നാൽ എന്താണ് ഈ ക്രിപ്റ്റോ കറൻസി. എങ്ങിനെയാണ് അതിന്റെ പ്രവർത്തനം. ആർക്കെങ്കിലും അതേപ്പറ്റി വല്ല/ നല്ല ധാരണയുണ്ടോ. ഇല്ലെന്നാണ് പുതിയ കണ്ടെത്തൽ. തൊണ്ണൂറു ശതമാനം ആളുകൾക്കും ക്രിപ്റ്റോയെപ്പറ്റി ഒരറിവും ഇല്ലെന്നാണ് അതേപ്പറ്റി പഠനം More
 
തൊണ്ണൂറു ശതമാനം ആളുകൾക്കും ക്രിപ്റ്റോ കറൻസിയെപ്പറ്റി ഒരു ചുക്കും അറിയില്ലെന്ന് കാസ്പെഴ്സ്കി

ലിബ്ര എന്ന പേരിൽ തങ്ങളുടെ സ്വന്തം ക്രിപ്റ്റോ കറൻസിയുമായി രംഗത്തെത്തുന്നു എന്ന ഫേസ് ബുക്ക് മേധാവി മാർക്ക് സക്കർബർഗിന്റെ കഴിഞ്ഞയാഴ്‌ചത്തെ പ്രഖ്യാപനമാണ് ക്രിപ്റ്റോ കറൻസിയെ വീണ്ടും വാർത്തയിൽ എത്തിച്ചത്. ലിബ്രയിലുള്ള ഇടപാടുകൾക്കായി കാലിബ്ര എന്ന പേരിൽ മണി വാലറ്റും തുടങ്ങുമെന്ന് മാർക്ക് പറഞ്ഞു. എന്നാൽ എന്താണ് ഈ ക്രിപ്റ്റോ കറൻസി. എങ്ങിനെയാണ് അതിന്റെ പ്രവർത്തനം. ആർക്കെങ്കിലും അതേപ്പറ്റി വല്ല/ നല്ല ധാരണയുണ്ടോ. ഇല്ലെന്നാണ് പുതിയ കണ്ടെത്തൽ.

തൊണ്ണൂറു ശതമാനം ആളുകൾക്കും ക്രിപ്റ്റോയെപ്പറ്റി ഒരറിവും ഇല്ലെന്നാണ് അതേപ്പറ്റി പഠനം നടത്തിയ സൈബർ സെക്യൂരിറ്റി കമ്പനി കാസ്‌പെഴ്‌സ്‌കിയുടെ കണ്ടെത്തൽ. കഷ്ടി പത്തു ശതമാനത്തിനു മാത്രമാണ് അതേപ്പറ്റി നല്ല ധാരണയുള്ളത്. സർവേയിൽ പങ്കെടുത്ത അഞ്ചിൽ നാലുപേരും അതായത്, എൺപത്തൊന്നു ശതമാനം ആളുകളും ഇതേവരെ ക്രിപ്റ്റോ കറൻസിയിൽ കൈവെച്ചിട്ടില്ല. അതേപ്പറ്റി അറിവില്ലാത്തതും സുരക്ഷയിൽ വിശ്വാസമില്ലാത്തതുമാണ് കാരണങ്ങൾ.

തൊണ്ണൂറു ശതമാനം ആളുകൾക്കും ക്രിപ്റ്റോ കറൻസിയെപ്പറ്റി ഒരു ചുക്കും അറിയില്ലെന്ന് കാസ്പെഴ്സ്കി

ക്രിപ്റ്റോ കറൻസി എന്ന് കേട്ടിട്ടുണ്ടെങ്കിലും എങ്ങിനെയാണ് അതിന്റെ പ്രവത്തനം എന്ന് അറിയില്ലെന്ന് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു. പലർക്കും അത് ഉപയോഗിച്ച് നോക്കണം എന്ന ആഗ്രഹമുണ്ട്. എന്നാൽ അതേപ്പറ്റി വേണ്ടത്ര അറിവില്ലാത്തതാണ് പിറകിലേക്ക് പിടിച്ചുവലിക്കാൻ കാരണം. പതിനെട്ട് ശതമാനം പേർ ഉപയോഗിച്ച് തുടങ്ങിയതിനു ശേഷം നിർത്തിയെന്ന് സമ്മതിച്ചു. സാങ്കേതികമായ സങ്കീർണതയാണ് കാരണമായി ചൂണ്ടിക്കാട്ടിയത്.

മുപ്പത്തൊന്നു ശതമാനം പേരും ക്രിപ്റ്റോ റേറ്റിന്റെ അടിക്കടിയുള്ള ചാഞ്ചാട്ടത്തിൽ ആശങ്കയുള്ളവരാണ്. റേറ്റിൽ സ്ഥിരത വന്നാൽ ഉപയോഗിച്ച് തുടങ്ങാം എന്ന് കരുതുന്നവരും ഉണ്ട്. സർവേയിൽ പങ്കെടുത്ത മുപ്പത്തഞ്ച് ശതമാനം ആളുകൾ ഇത് അധികകാലം ഉണ്ടാകില്ല എന്ന അഭിപ്രായമാണ് പങ്കുവെച്ചത്. ഇരുപതു ശതമാനം പേർ നിലവിൽ ഉപയോഗിക്കുന്നില്ലെങ്കിലും ഭാവിയിൽ അതിനുള്ള സാധ്യത കാണുന്നവരാണ്.

സർവേയിൽ പങ്കാളികളായ പത്തൊൻപത് ശതമാനം ഓൺലൈൻ ലോകത്തെ ഹാക്കിങ്ങിന്റെ തിക്തഫലങ്ങൾ അനുഭവിച്ചവരാണ്. അതുകൊണ്ടുതന്നെ കഷ്ടപ്പെട്ട് സമ്പാദിച്ച തങ്ങളുടെ പണം വെറുതേ കളഞ്ഞു കുളിക്കാൻ മിനക്കെടില്ല എന്ന വിചാരക്കാരാണ്. പതിനഞ്ച് ശതമാനക്കാർക്ക് ക്രിപ്റ്റോ കറൻസിയിൽ നേരിട്ട് ഹാക്കിങ് മൂലം പണം നഷ്ടപ്പെട്ടവരാണ്. സർവേ ഫലങ്ങൾ ഇങ്ങനെയായിരിക്കെ ഈ രംഗത്ത് വിജയം കാണാൻ ഫേസ് ബുക്ക് പോലുള്ള കമ്പനികൾക്ക് ഏറെ വിയർപ്പൊഴുക്കേണ്ടിവരും എന്നതിൽ സംശയമില്ല. വിശ്വാസ്യത തന്നെയാണ് ഈ രംഗത്തെ വളർച്ചക്ക് ഏറ്റവും വലിയ വിലങ്ങുതടിയായി നിൽക്കുന്നത്. വിശ്വാസം അതല്ലേ എല്ലാം.