Movie prime

5 ലക്ഷത്തിലധികം കുരുന്നുകള്‍ക്ക് ആശ്വാസമായി കാതോരം

സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ സാമൂഹ്യ സുരക്ഷാ മിഷന് ആരോഗ്യ വകുപ്പിന്റെ സഹകണത്തോടെ നടപ്പിലാക്കുന്ന കാതോരം പദ്ധതിയിലൂടെ 5,44,497-ലധികം നവജാത ശിശുക്കളുടെ കേള്വി പരിശോധന നടത്തി ആവശ്യമായ ചികിത്സ ലഭ്യമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര് അറിയിച്ചു. നവജാത ശിശുക്കളുടെ കേള്വി വൈകല്യം എത്രയും നേരത്തെ കണ്ടെത്തി മതിയായ ഇടപെടലുകളിലൂടെ പരിഹരിക്കുന്നതിനായാണ് കാതോരം പദ്ധതി ആവിഷ്ക്കരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ജനിക്കുന്ന എല്ലാ കുഞ്ഞുങ്ങളുടേയും കേള്വിശക്തി പരിശോധിച്ച് പരിഹാരം കാണുകയാണ് പദ്ധതിയുടെ ലക്ഷ്യം. കുറഞ്ഞ നാള്കൊണ്ട് ഇത്രയേറെ കുട്ടികള്ക്ക് More
 

സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ സാമൂഹ്യ സുരക്ഷാ മിഷന്‍ ആരോഗ്യ വകുപ്പിന്റെ സഹകണത്തോടെ നടപ്പിലാക്കുന്ന കാതോരം പദ്ധതിയിലൂടെ 5,44,497-ലധികം നവജാത ശിശുക്കളുടെ കേള്‍വി പരിശോധന നടത്തി ആവശ്യമായ ചികിത്സ ലഭ്യമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. നവജാത ശിശുക്കളുടെ കേള്‍വി വൈകല്യം എത്രയും നേരത്തെ കണ്ടെത്തി മതിയായ ഇടപെടലുകളിലൂടെ പരിഹരിക്കുന്നതിനായാണ് കാതോരം പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് ജനിക്കുന്ന എല്ലാ കുഞ്ഞുങ്ങളുടേയും കേള്‍വിശക്തി പരിശോധിച്ച് പരിഹാരം കാണുകയാണ് പദ്ധതിയുടെ ലക്ഷ്യം. കുറഞ്ഞ നാള്‍കൊണ്ട് ഇത്രയേറെ കുട്ടികള്‍ക്ക് യൂണിവേഴ്‌സല്‍ ഹിയറിംഗ് സ്‌ക്രീനിംഗ് നടത്താനായത് ലോകത്തിന് തന്നെ മാതൃകയാണെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തെ ഭിന്നശേഷി സൗഹൃദമാക്കി മാറ്റുന്നതിന് സര്‍ക്കാര്‍ ആരംഭിച്ച അനുയാത്ര പദ്ധതിയുടെ ഭാഗമായാണ് കാതോരം പദ്ധതി നടപ്പിലാക്കുന്നത്. ഒരു കുഞ്ഞ് ജനിച്ചയുടന്‍ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ തന്നെ കേള്‍വി പരിശോധന നടത്തുന്നതിനുളള സൗകര്യം സംസ്ഥാനത്തെ 60 സര്‍ക്കാര്‍ ആശുപത്രി ഡെലിവറി പോയിന്റുകളില്‍ ലഭ്യമാക്കിയിട്ടുണ്ട്.

കേള്‍വി പ്രശ്‌നമുളള കുട്ടികളെ വിദഗ്ധ പരിശോധനയിലൂടെ കേള്‍വി വൈകല്യം സ്ഥിരീകരിക്കുന്നതിനുളള ബി.ഇ.ആര്‍.എ. (BERA) സംവിധാനം എല്ലാ ജില്ലകളിലും ലഭ്യമാക്കിയിട്ടുണ്ട്. കേള്‍വി പ്രശ്‌നം സ്ഥിരീകരിക്കുന്നവര്‍ക്ക് തുടര്‍ന്ന് വിദഗ്ധ വൈദ്യസഹായവും ശ്രവണ ഉപകരണങ്ങളും ലഭ്യമാക്കുകയും 18 മാസം പൂര്‍ത്തിയാകുന്ന മുറയ്ക്ക് ആവശ്യമെങ്കില്‍ കോക്ലിയാര്‍ ഇംപ്ലാന്റ് സര്‍ജറി നടത്തുന്നതിനുളള സൗകര്യവും ഉറപ്പാക്കുന്നു. കോക്ലിയാര്‍ ഇംപ്ലാന്റേഷനുശേഷമുളള പോസ്റ്റ് ഇംപ്ലാന്റേഷന്‍ ഹാബിലിറ്റേഷന്‍ തെറാപ്പികള്‍ നിഷ്, നിപ്മര്‍, മെഡിക്കല്‍ കോളേജുകള്‍ എന്നിവവഴി ലഭ്യമാക്കി കുഞ്ഞുങ്ങളുടെ ശ്രവണ വൈകല്യം ഒഴിവാക്കാനുള്ള ശ്രമത്തിലാണെന്നും മന്ത്രി വ്യക്തമാക്കി.