കത്വ: വിമർശനവുമായി രാഷ്‌ട്രപതി; കുട്ടിയുടെ പേര് പരാമര്‍ശിച്ച മാധ്യമങ്ങള്‍ക്ക് പിഴ

Kathua , Case, Delhi Highcourt , fine, media, president,Rs 10 lakh , girl, leading news channels and dailies,victim, picture, name, revealed, Ram Nath Kovind

ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ കത്വയിൽ ( Kathua ) നരാധമന്മാരാൽ അതിക്രൂരമായി കൊല്ലപ്പെട്ട എട്ടു വയസ്സുകാരിയുടെ പേരും ചിത്രവും പ്രസിദ്ധീകരിച്ച എല്ലാ മാധ്യമസ്ഥാപനങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതം പിഴ ശിക്ഷ.

കൊല ചെയ്യപ്പെട്ട പെണ്‍കുഞ്ഞിനെ തിരിച്ചറിയുന്ന തരത്തില്‍ പേരും ചിത്രവും പ്രസിദ്ധീകരിച്ചതിനെ തുടർന്നാണ് ഡല്‍ഹി ഹൈക്കോടതി പിഴ ശിക്ഷ വിധിച്ചത്.

പീഡനക്കേസിൽ പരാതിക്കാരെ തിരിച്ചറിയുന്ന രീതിയില്‍ പേരോ ചിത്രമോ നല്‍കുന്നത്‌ ആറ് മാസം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്ന് ഡല്‍ഹി ഹൈക്കോടതി വീണ്ടും ഓര്‍മ്മിപ്പിച്ചു.

അപമൃത്യുവിന് ഇരയായ പെൺകുട്ടിയെ തിരിച്ചറിയുന്ന രീതിയില്‍ വാര്‍ത്ത നല്‍കിയ മാധ്യമസ്ഥാപനങ്ങള്‍ക്ക് കോടതി നേരത്തെ നോട്ടീസ് അയച്ചിരുന്നു. ഈ മാധ്യമ സ്ഥാപനങ്ങള്‍ക്കാണ് ഇപ്പോൾ പിഴ ശിക്ഷ വിധിച്ചത്.

മാധ്യമ സ്ഥാപനങ്ങളിൽ നിന്ന് പിഴയായി ലഭിക്കുന്ന തുക പീഡിപ്പിക്കപ്പെട്ടവർക്ക് സഹായം നൽകുന്നതിനായി ജമ്മു കാശ്മീര്‍ സര്‍ക്കാർ രൂപീകരിച്ച ഫണ്ടിലേക്ക് കൈമാറാൻ കോടതി നിര്‍ദ്ദേശിച്ചു.

പീഡനത്തിന് വിധേയരായവരുടെ പേര് തിരിച്ചറിയുന്ന രീതിയില്‍ വാര്‍ത്ത നല്‍കിയതിനെ തുടർന്ന് നോട്ടീസ് ലഭിച്ച മാധ്യമസ്ഥാപനങ്ങള്‍ കോടതിയില്‍ ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്.

അതേസമയം, കത്വ സംഭവത്തെ രാഷ്‌ട്രപതി രാം നാഥ്‌ കോവിന്ദ് രൂക്ഷമായ ഭാഷയിൽ അപലപിച്ചു. ഇന്ത്യയ്ക്ക് സ്വാത്രന്ത്ര്യം ലഭിച്ച് എഴുപത് വർഷങ്ങൾ കഴിഞ്ഞിട്ടും ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് രാജ്യത്തിന് അപമാനകരമാണെന്ന് അദ്ദേഹം വിമർശിച്ചു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

 Eeti , Wayanad, centuries-old rosewood trees, axe, trees, government, contracts, contractors,Chaliyam , Kozhikode , Kuppadi ,environmental degradation , climate change,

വയനാട്ടില്‍ 1000-ലധികം വൻ ഈട്ടിവൃക്ഷങ്ങൾ മുറിക്കുന്നു; ആശങ്കയോടെ പരിസ്ഥിതി പ്രവർത്തകർ

hartal , Kerala State Human Rights Commission , case, report, violence, militants, Kathua, social media, special investigation , DGP, Loknath Behra, NIA, shops, vehicles, whats app hartal, actress Parvathy , Parvathy, protest, fake hartal, social media, muslim league, 

ഹർത്താലിലൂടെ വർഗീയ ധ്രുവീകരണം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു