Kathua girl, secularism, Kozhikode, meeting, Fascism , jamiyyattul mu allee ameen, India, racism , peace, 
in ,

ബഹുസ്വരത തകർക്കലിനെതിരെ മതേതര സമൂഹം മുന്നോട്ട് വരണം: ജംഇയ്യത്തുല്‍ മുഅല്ലിമീന്‍

കോഴിക്കോട്: കത്വയിലെ ബാലികയുടെ ( Kathua girl ) ക്രൂരമായ കൊലപാതകം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ വര്‍ഗീയമായി മാറ്റാനുള്ള ശ്രമം ചെറുത്തു തോല്‍പ്പിക്കണമെന്നും രാജ്യത്തിന് ഭീഷണിയായി ഉയര്‍ന്നുവരുന്ന ഫാസിസത്തിനെതിരെ മതേതര മതില്‍ ശക്തിപ്പെടുത്തണമെന്നും കോഴിക്കോട് ജില്ലാ ജംഇയ്യത്തുല്‍ മുഅല്ലീമീന്‍ സമ്മേളനം ആവശ്യപ്പെട്ടു.

കത്വയിലെ ബാലികയ്ക്ക് നീതി ലഭിക്കുന്നതു വരെ നിയമപരമായും സമാധാനപരമായും പോരാട്ടം തുടരണമെന്നും എന്നാൽ അതിന്റെ പേരില്‍ നടക്കുന്ന ജനവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വിഷയത്തെ വഴിതിരിച്ചു വിടുക മാത്രമേയുള്ളൂ എന്നും സമ്മേളനം വ്യക്തമാക്കി.

ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ ഇന്ത്യയെ വേറിട്ട് നിര്‍ത്തുന്ന നാനാത്വത്തില്‍ ഏകത്വം എന്ന സങ്കല്‍പത്തെ തകര്‍ത്ത് ബഹുസ്വരതക്ക് മേല്‍ ഏകസ്വരം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന പ്രസ്ഥാനങ്ങള്‍ക്കെതിരെ മതേതര സമൂഹം മുന്നോട്ട് വരണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.

ഇന്ത്യന്‍ സാമൂഹ്യ ജീവിതം മുഴുവനായും ഫാസിസത്തിന്റെ കരാള ഹസ്തങ്ങളില്‍ പിടയുമ്പോഴും പരസ്പരം പഴിചാരി ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒളിച്ചോടുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ മതേതരത്വത്തിന്റെ വേദിയിൽ ഒന്നിച്ച് അണിനിരക്കാന്‍ സമയം അതിക്രമിച്ചു എന്നും സമ്മേളനം അഭിപ്രായപ്പെട്ടു.

രാജ്യത്തെ അന്വേഷണ സംവിധാനങ്ങളേയും കോടതികളേയും സ്വാധീനിക്കാന്‍ ഭരണകൂടം ശ്രമിക്കുമ്പോള്‍ ജനാധിപത്യ വിശ്വാസികള്‍ ഒരുമിച്ച്‌ നിന്ന് പ്രതിരോധിക്കണമെന്നും കോഴിക്കോട്ട് നടന്ന സമ്മേളനം ആഹ്വാനം ചെയ്തു. നാലു ദിവസമായി നടന്നു വന്ന സമ്മേളനം പൊതുസമ്മേളനത്തോടെ സമാപിച്ചു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

weekly-cartoon-hakus-manasa-vacha-april-19-2018

മന്ത്രിസഭാ വാർഷികം: മുഖ്യമന്ത്രി മറ്റ് വകുപ്പുകൾക്ക് മാർക്കിടുന്നു

വൗസ്റ്റേ ആപ്പിലൂടെ ഇനി കേരളത്തിലെവിടെയും ഹോട്ടല്‍ റൂം ബുക്കിംഗ് അതിലളിതം