Kathua, IMF chief Christine Lagarde , Modi, women ,safety, PM ,Narendra Modi , advice,more attention , ,Indian authorities,
in , ,

ഇന്ത്യൻ സ്ത്രീകളുടെ സുരക്ഷ: മോഡിയ്ക്ക് നിർദ്ദേശവുമായി ഐഎംഎഫ് അധ്യക്ഷ

വാഷിംഗ്‌ടൺ : രാജ്യമെമ്പാടും വൻ പ്രക്ഷോഭങ്ങൾക്ക് കാരണമായ കത്വ-ഉട്ടാവോ സംഭവങ്ങളിൽ വീണ്ടും അന്താരാഷ്ട്ര ഇടപെടൽ. ഇത്തവണ അന്താരാഷ്ട്ര നാണയനിധി അധ്യക്ഷ ( IMF chief ) ക്രിസ്റ്റീന്‍ ലഗാര്‍ഡെയാണ് വിഷയത്തിൽ ഇടപെട്ടത്.

വനിതകളുടെ സുരക്ഷയ്ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉൾപ്പെടെയുള്ള ഇന്ത്യന്‍ അധികാരികൾ കൂടുതല്‍ ശ്രദ്ധ കാണിക്കണമെന്ന് ക്രിസ്റ്റീന്‍ ലഗാര്‍ഡെ ഉപദേശിച്ചു. അരോചകമായ സംഭവമാണ് ഇന്ത്യയില്‍ നടന്നതെന്ന് ലഗാര്‍ഡെ കുറ്റപ്പെടുത്തി.

ഐഎംഎഫിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ സംസാരിച്ച ശേഷം വാഷിംഗ്‌ടണില്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ്  ഐഎംഎഫ് അധ്യക്ഷ ഇന്ത്യയിലെ സ്ത്രീ സുരക്ഷയെ കുറിച്ചുള്ള ആശങ്ക പങ്കു വച്ചത്.

‘ഇന്ത്യയില്‍ നടക്കുന്ന സംഭവങ്ങള്‍ വളരെ അരോചകമായിട്ടാണ് തോന്നുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഇന്ത്യന്‍ അധികാരികളും സ്ത്രീ സുരക്ഷയ്ക്ക് കൂടുതല്‍ വില നല്‍കുമെന്ന് പ്രതീക്ഷയുണ്ടെന്നും ഇന്ത്യയിലെ സ്ത്രീകള്‍ അതാഗ്രഹിക്കുന്നുവെന്നും’- ക്രിസ്റ്റീന്‍ ലഗാര്‍ഡെ പ്രതികരിച്ചു.

ലഗാര്‍ഡെയുടെ പ്രസ്താവന വിവാദമായതോടെ ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും ഐഎംഎഫിന്റേതല്ലെന്നും ലഗാര്‍ഡെ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയിലെ സ്ത്രീകളുടെ മോശം സാഹചര്യത്തെക്കുറിച്ച്‌ നാല് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഐഎംഎഫ് അധ്യക്ഷ പ്രധാനമന്ത്രിക്ക് നിർദ്ദേശങ്ങൾ നൽകുന്നത്.

ജനുവരിയില്‍ നടന്ന ലോകസാമ്പത്തിക ഫോറത്തില്‍ മോഡിയുടെ പ്രസംഗത്തില്‍ ഇന്ത്യയിലെ സ്ത്രീകളെക്കുറിച്ച്‌ ഒന്നും സംസാരിച്ചില്ലെന്ന്  ലഗാര്‍ഡെ ആരോപിച്ചിരുന്നു.

നേരത്തെ കത്വ-ഉട്ടാവോ വിഷയങ്ങളിൽ ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസും പ്രതികരിച്ചിരുന്നു.

അതേസമയം, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ തുടര്‍ച്ചയായുണ്ടാകുന്ന അക്രമസംഭവങ്ങളില്‍ കര്‍ശന നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മോഡിയുടെ ലണ്ടന്‍ സന്ദര്‍ശനത്തിനിടെ പ്രതിഷേധ പ്രകടങ്ങൾ നടന്നിരുന്നു.

മോഡിക്കെതിരെ നടന്ന പ്രതിഷേധങ്ങൾ അക്രമാസക്തമായതിനിടെ ഔദ്യോഗിക പോസ്റ്റിൽ പാറിയിരുന്ന ഇന്ത്യൻ പതാക വലിച്ചു കീറപ്പെട്ട സംഭവത്തിൽ ബ്രിട്ടൻ മാപ്പ് ചോദിച്ചു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Varapuzha custody death, CBI, Pinarayi, Chennithala, Kerala Assembly, probe, Sreejith , SI Deepak , bail, granted, HC, bond, one lakh rupees, Sreejith, custodial death,  Sreejith's family , wife, job, govt, 10 lakh rupees, cabinet, decision, Kodiyeri, police custody, Varappuzha, Varapuzha custodial death , Chennithala, MM Hassan, Pinarayi, party, CPM , police, Sreejith, case, SP, KPCC president, opposition leader,  AV George, Sreejith, SI Deepak, Deepak,  bail, transfer, human right commission,  custodial death, SI,Chennithala, Varappuzha, Sreejith, custody, death, Sreejith, RTF officers, arrest, scapegoats ,alleged, conspiracy, arrest, video, Rural Tiger Force personnel,Varapuzha ,Varappuzha, Sreejith, custody, death, postmortum, report, Senkumar, former DGP, mother, CBI, torture, police, Sreejith, custodial death, Rural task force, RTF, suspended, SP, plice, Varapuzha , sreejith , custodial death , DGP, Behra,  hartal, violent, BJP,Human Rights Commission, protest, bjp activists, blocked, vehicles, police, custodial torture, Kerala State Human Rights Commission ,KSHRC

വരാപ്പുഴ ശ്രീജിത്തിന്റെ മരണം: പുതിയ വെളിപ്പെടുത്തലുമായി ഡോക്ടർ

Malabar Medical College , admission, Supreme court, students, approved, high court, kerala, govt, spot admission, management, college, medical students, fees, Kerala Medical admission fee, self-financing medical colleges, managements, approached, High Court, MBBS courses, students, admission, petition, next year, against constitution, medical students, regulatory committee, Malabar medical college, bank guarantee

മലബാർ മെഡി കോളേജ്​: 10 വി​ദ്യാർത്ഥികളുടെ പ്രവേശനം സുപ്രീംകോടതി ശരിവച്ചു