കത്വയ്ക്ക് പ്രായശ്ചിത്തം: രാമനുണ്ണിയുടെ ശയനപ്രദക്ഷിണത്തിൽ വിയോജിപ്പ് 

കണ്ണൂര്‍: വൻ വിവാദമായ കത്വ ബാലപീഡനത്തിനു പ്രായശ്ചിത്തമായി പ്രശസ്ത സാഹിത്യകാരന്‍ കെ പി രാമനുണ്ണി ( K. P. Ramanunni ) നടത്തിയ ശയനപ്രദക്ഷിണം കയ്യാങ്കളിയില്‍ അവസാനിച്ചു.

കത്വ ബാലപീഡനത്തിനു പ്രായശ്ചിത്തമായി താൻ കടലായി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ശയനപ്രദക്ഷിണം നടത്താന്‍ പോകുന്നു എന്ന്  രാമനുണ്ണി നേരത്തെ തന്നെ പത്രസമ്മേളനത്തിലൂടെ അറിയിച്ചിരുന്നു.

കേരള സംസ്കൃത സംഘം സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടിയിൽ ശിവഗിരി മഠത്തിലെ സ്വാമി ധർമ്മ  ചൈതന്യയും രാമനുണ്ണിക്കൊപ്പം പങ്കെടുക്കുമെന്ന് നേരത്തെ നടന്ന പത്രസമ്മേളനത്തിൽ അറിയിച്ചിരുന്നു

ഇതറിഞ്ഞതിനെത്തുടര്‍ന്ന് വിശ്വഹിന്ദു പരിഷത്തില്‍ നിന്ന് ശക്തമായ എതിര്‍പ്പുയര്‍ന്നിരുന്നു. കൂടാതെ രാമനുണ്ണിയുടെ ശയനപ്രദക്ഷിണം പ്രതിഷേധ നടപടിയാണെങ്കില്‍ അനുവദിക്കില്ലെന്ന് ക്ഷേത്രം അധികൃതർ നിലപാടെടുത്തിരുന്നു.

എന്നാല്‍ താൻ ഭക്തന്‍ എന്ന നിലയിൽ അനുഷ്‌ഠിക്കുന്ന പ്രായശ്ചിത്തമാണെന്ന് രാമനുണ്ണി വ്യക്തമാക്കിയതിന് തുടർന്ന് ശയനപ്രദക്ഷിണം നടത്താൻ  ക്ഷേത്രം അധികൃതര്‍ അനുവാദം നൽകി.

ഗുരുവായൂരില്‍ കൃഷണന്റെ അമ്പലത്തില്‍ തിരക്കായതിനാലാണ് താൻ കടലായി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ വന്ന് ശയനപ്രദക്ഷിണം നടത്തുന്നതെന്നും രാമനുണ്ണി വെളിപ്പെടുത്തിയിരുന്നു.

ഇന്ന്രാ വിലെ ഒൻപത് മണിയോടെ ക്ഷേത്ര പരിസരത്തെത്തിയ രാമനുണ്ണിയെ വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ തടഞ്ഞു. ആചാര പ്രകാരം പ്രദക്ഷിണം നടത്തുന്നതില്‍ തെറ്റില്ലെന്നും എന്നാല്‍ പ്രതിഷേധ രൂപത്തിലാണെങ്കില്‍ അത് അനുവദിക്കില്ലെന്നും വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കി.

തുടര്‍ന്ന്‌ കുളത്തില്‍ മുങ്ങിക്കുളിച്ച്‌ ദേഹശുദ്ധി വരുത്തിയ ശേഷം രാമനുണ്ണി ക്ഷേത്ര നടയില്‍ തൊഴുത ശേഷം ശയനപ്രദക്ഷിണത്തിനായി എത്തി. അപ്പോഴേക്കും വിശ്വഹിന്ദു പരിഷത്തുകാരും ക്ഷേത്രത്തിനുള്ളില്‍ പ്രവേശിച്ചു.

Kathua , Ramanunni ,shayana pradakshinam , prostration ,Vishva Hindu Parishad novelist, temple,  Kadalayi Sree Krrshna temple ,Chirakkal,Kerala Samskritha Sangham ,KSS,organised , programme.  Malayali writer, 

സംഘർഷമുണ്ടാകുമെന്ന സൂചനയെ തുടർന്ന് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പോലീസ് സംഘവും ക്ഷേത്ര പരിസരത്ത് നിലയുറപ്പിച്ചിരുന്നു. മാധ്യമപ്രവര്‍ത്തകരും ചാനല്‍ ക്യാമറാ പ്രവര്‍ത്തകര്‍ക്കും ക്ഷേത്രത്തിനകത്ത് പ്രവേശിക്കാന്‍ അനുവാദമുണ്ടായിരുന്നില്ല.

രാമനുണ്ണി പ്രദക്ഷിണം നടത്തുന്നതിനിടെ വിശ്വ ഹിന്ദു പരിഷത്തുകാര്‍ ഭജന ചൊല്ലി. ഇതിനിടെ ഫോട്ടോ എടുക്കാന്‍ ചിലര്‍ ശ്രമിച്ചത് വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ തടഞ്ഞതിനെ തുടർന്ന് സംഘര്‍ഷാവസ്ഥ സംജാതമായി.

ക്ഷേത്രത്തിനുള്ളിൽ ബഹളമുണ്ടാക്കിയവരെ പോലീസ് ഉടന്‍ തന്നെ  പുറത്തെത്തിച്ചു. തുടർന്ന് ക്ഷേത്രത്തിന് പുറത്തും ബഹളമുണ്ടായി.

ക്ഷേത്രത്തിന് ചുറ്റും പത്ത് തവണ ശയനപ്രദക്ഷിണം നടത്തിയ ശേഷം ക്ഷീണം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് രാമനുണ്ണി ഉരുളൽ മതിയാക്കി. തുടർന്ന് നടന്നു കൊണ്ട് ക്ഷേത്രത്തെ വലം വച്ച് അദ്ദേഹം തന്റെ ക്ഷേത്രപ്രദക്ഷിണം പൂര്‍ത്തിയാക്കുകയായിരുന്നു.

ആചാരങ്ങൾ പൂർണ്ണമായും പാലിച്ചാണ് താൻ ശയന പ്രദക്ഷിണം നടത്തിയതെന്നും വ്യക്തിപരമായ കാര്യങ്ങൾക്ക് പുറമെ സമൂഹത്തിന് വേണ്ടിയും ആചാരങ്ങൾ പാലിക്കാമെന്നും എഴുത്തുകാരൻ വ്യക്തമാക്കി.

എന്നാൽ രാഷ്ട്രീയലാക്കോടെയാണ് എഴുത്തുകാരൻ ഇത്തരമൊരു പ്രവർത്തിക്കു മുതിർന്നതെന്ന് യുവമോർച്ച ആരോപിച്ചു.

അതേസമയം, ബാലപീഡനം പോലുള്ള സാമൂഹിക വിപത്തിനെതിരെ പ്രതികരിക്കുന്നതിൽ വർഗ്ഗീയത കൊണ്ടു വരുന്ന ചിലരുടെ മനോഭാവത്തിനെതിരെ നേരത്തെ തന്നെ പ്രതിഷേധമുയർന്നിരുന്നു.

ബാല പീഡനം പോലുള്ള സാമൂഹിക പ്രശ്നങ്ങൾക്കെതിരെ ജാതി-മത ചിന്തകൾക്ക് അതീതമായി ഏവരും ഒത്തൊരുമിച്ചു പ്രവർത്തിക്കേണ്ടതിനു പകരം ഇത്തരം വിഷയങ്ങളിൽ ജാതിയെയും മതത്തെയും വലിച്ചിഴയ്ക്കുന്നത് വർഗ്ഗീയ ധ്രുവീകരണത്തിന് കാരണമാകുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.

ഇക്കാലത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന അക്രമ പ്രവർത്തനങ്ങളിൽ വേട്ടക്കാരുടെയും ഇരകളുടെയും ജാതിയും മതവും അന്വേഷിച്ച ശേഷം അതിനനുസൃതമായി രാഷ്ട്രീയ-സാംസ്‌കാരിക പ്രവർത്തകർ പ്രതികരിക്കുന്ന പ്രവണത ഇപ്പോൾ കൂടുന്നതായി ആക്ഷേപമുണ്ട്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

Edappal child abuse ,  Edappal molestation,theatre owner ,arrested ,kerala, police, social media, girl, 10 years old, mother, Edappal theatre child molestation case ,POCSO  Edappal , child, molestation,theatre owner ,arrested , opposition, walk out, kerala assembly, Pinarayi, police, child abuse, 10 year old , girl,DGP, Loknath Behra

എടപ്പാള്‍ ബാലപീഡനം: രഹസ്യമൊഴി രേഖപ്പെടുത്തും; തീയേറ്റര്‍ ഉടമ മുഖ്യസാക്ഷി

The Bow,  Kim Ki-duk , film, directed, movie, very little dialogue, symbols, 60-year-old man , 16-year-old girl, marriage, man, music, ocean, 

ദ ബോ – പ്രണയത്തിന്റെ അമ്പെയ്ത്തുകൾ