കത്വ സംഭവത്തിൽ യുഎൻ ഇടപെടൽ; രാജ്യമെങ്ങും പ്രതിഷേധം തുടരുന്നു

Kathua , Unnao, UN Secretary-General Antonio Guterres ,Spokesperson, Stephane Dujarric , rape, cases, bollywood, facebook, posts, actress, actors, Swami Sandeepananda Giri, Javed Akhtar ,  Allahabad, J&K, Manju Warrier , 

ന്യൂയോര്‍ക്ക്: ഇന്ത്യയെ ഞെട്ടിച്ച കത്വ ( Kathua ) സംഭവത്തെ ഐക്യരാഷ്ട്ര സഭ അപലപിച്ചു. അതിക്രൂരമായി എട്ടു വയസ്സുകാരിയെ കൊലപ്പെടുത്തിയ കത്വ ബലാത്സംഗകേസിലെ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നാണ് പ്രതീക്ഷയെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പ്രത്യാശിച്ചു.

കത്വയിൽ അതി ഭയാനകമായ സംഭവമാണ് നടന്നതെന്ന് മാധ്യമവാര്‍ത്തകളിലുടെ മനസിലായതായും എട്ടുവയസുകാരിയുടെ മരണത്തിന് കാരണക്കാരായവരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരുമെന്നാണ് പ്രതീക്ഷയെന്നും ഗുട്ടറസിന്റെ വക്താവ് സ്റ്റീഫന്‍ ദുജ്ജറാക്ക് അറിയിച്ചു. മാധ്യമ പ്രവര്‍കരുമായുള്ള ദൈനംദിന കൂടികാഴ്ചക്കിടെയാണ് കത്വ സംഭവത്തെ എക്യരാഷ്ട്രസഭ അപലപിച്ചത്.

അതേ സമയം, കത്വ സംഭവത്തില്‍ രാജ്യമെങ്ങും പ്രതിഷേധം അലയടിക്കുകയാണ്. ഇന്ത്യയില്‍ നടക്കുന്ന ബലാത്സംഗകേസുകളെ രാഷ്ട്രീയ വത്കരിക്കരുതെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി പ്രതികരിച്ചു.

ഇരയെ അപമാനിക്കുന്ന തരത്തിലുള്ള പ്രതിഷേധങ്ങള്‍ നിര്‍ത്തണമെന്ന് ഒരു സ്ത്രീയെന്ന നിലയില്‍ താന്‍ അഭ്യര്‍ത്ഥിക്കുകയാണെന്ന് സ്മൃതി ഇറാനി അഭിപ്രായപ്പെട്ടു.

നിയമവും സര്‍ക്കാരും ഭരണഘടനാനുസൃതമായ നടപടി സ്വീകരിക്കുമെന്നും എന്നാൽ വിഷയത്തെ രാഷ്ട്രീയ വത്കരിക്കാന്‍ ആഗ്രഹിക്കുന്ന ചില ആളുകളുണ്ടെന്നും അവർ ആരോപിച്ചു.

അതേസമയം, എട്ടു വയസ്സുകാരിക്കെതിരെ ഫേസ് ബുക്കില്‍ പോസ്റ്റിട്ട കോട്ടക് മഹീന്ദ്ര ബാങ്കിന്റെ പാലാരിവട്ടം ശാഖയില്‍ അസിസ്റ്റ് മാനേജരായ നെട്ടൂര്‍ സ്വദേശി കുഴിപ്പിള്ളില്‍ വീട്ടില്‍ വിഷ്ണു നന്ദകുമാനെ പിരിച്ചുവിട്ടു.

ഇയാള്‍ ഫേസ്ബുക്കിലിട്ട പോസ്റ്ററിനെ ശക്തമായി അപലപിക്കുന്നതായും പിരിച്ചുവിട്ടുകൊണ്ടുള്ള സര്‍ക്കുലറില്‍ പറയുന്നു.

എട്ടുവയസുകാരിരയെ അപകീര്‍ത്തിപ്പെടുത്തുന്ന വിധം നവമാധ്യമങ്ങളില്‍ പ്രതികരിച്ച മുന്‍ ബാങ്ക് മാനേജര്‍ക്കെതിരെ പനങ്ങാട് പോലീസാണു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

പ്രതികളെ സംരക്ഷിക്കാന്‍ ശ്രമിച്ച രണ്ട് ബി.ജെ.പി മന്ത്രിമാര്‍ കഴിഞ്ഞ ദിവസം രാജി വച്ചിരുന്നു. കൂടാതെ ദിവസങ്ങള്‍ നീണ്ട മൗനത്തിന് ശേഷം കേസിനെ സംബന്ധിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോഡി കഴിഞ്ഞ ദിവസം പ്രസ്താവന നടത്തിയിരുന്നു.

കുറ്റകൃത്യത്തിന് പിന്നിലുള്ളവര്‍ ശിക്ഷിക്കപ്പെടാതെ പോകില്ലെന്ന് പ്രധാനമന്ത്രി ഉറപ്പ് നൽകി. നേരത്തെ കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി മനേകാ ഗാന്ധിയും രംഗത്തെത്തിയിരുന്നു. സംഭവം തന്നെ അസ്വസ്ഥയാക്കുന്നുവെന്ന് മനേകാ ഗാന്ധി അഭിപ്രായപ്പെട്ടിരുന്നു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

govt hospitals, doctors , strike, Chennithala,  circular ,leave, health department , duty, additional chief secretary, patients, hospitals, salary, break in service, termination, order, instructions,

ഡോക്ടര്‍മാര്‍ ജോലിയില്‍ നിന്ന് മാറി നില്‍ക്കുന്നത് നിയമവിരുദ്ധമെന്ന് സര്‍ക്കുലര്‍

Neeraj , Commonwealth Games 2018, Neeraj Chopra , wins ,  gold ,Javelin throw, India, medal tally,rises ,

കോമണ്‍വെല്‍ത്ത് ഗെയിംസ്: നീരജിലൂടെ ഇന്ത്യയ്ക്ക് ഇരുപത്തിയൊന്നാം സ്വര്‍ണ്ണം