Kathua , Unnao, UN Secretary-General Antonio Guterres ,Spokesperson, Stephane Dujarric , rape, cases, bollywood, facebook, posts, actress, actors, Swami Sandeepananda Giri, Javed Akhtar ,  Allahabad, J&K, Manju Warrier , 
in , , ,

രാജ്യത്തിനാകെ അപമാനമായി കത്വയും ഉന്നാവോയും; നീതി ആവശ്യപ്പെട്ട് ചലച്ചിത്രലോകം

ന്യൂഡൽഹി: രാജ്യത്തെ ജനകോടികളുടെ മനസ്സുകളെ ആഴത്തിൽ മുറിവേൽപ്പിച്ച കത്വ, ഉന്നാവോ ( Kathua, Unnao ) സംഭവങ്ങൾക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം അലയടിക്കവെ മലയാളത്തിലേയും ബോളിവുഡിലേയും താരങ്ങളും രൂക്ഷമായ ഭാഷയിൽ പ്രതിഷേധവും അമര്‍ഷവും രേഖപ്പെടുത്തി.

കത്വ എന്ന നാടിന്റെ പേര് ഇപ്പോള്‍ കേള്‍ക്കുമ്പോള്‍ ഹൃദയമുള്ളവരുടെയെല്ലാം ഉള്ള് കത്തുകയായിരിക്കണമെന്ന് ഫേസ്ബുക്കില്‍ മഞ്ജു വാര്യര്‍ കുറിച്ചു. കാശ്മീരില്‍ നിന്ന് ഇന്നോളം കേട്ട നിലവിളികളുടെ പതിനായിരം മടങ്ങ് ശക്തിയുണ്ട് ആ എട്ടു വയസുകാരിയുടെ ആരും കേള്‍ക്കാതെ പോയ വിതുമ്പലുകള്‍ക്കെന്ന് താരം പ്രതികരിച്ചു.

ഓരോ ഭാരതീയനും അവളോട് മാപ്പു ചോദിക്കേണ്ട നേരമാണിതെന്നും നടി അഭിപ്രായപ്പെട്ടു. ‘ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ തക്കവണ്ണം നമ്മുടെ നിയമ വ്യവസ്ഥ ശക്തിപ്പെടുന്ന കാലത്തേ കത്തുവയിലേതുപോലുള്ള കൊടും ക്രൂരതകള്‍ക്ക് അറുതിയാകൂ എന്നും അതുണ്ടാകാത്തിടത്തോളം, മാറാത്ത വ്യവസ്ഥയ്ക്ക് മുന്നില്‍ നിന്നു കൊണ്ട് നമുക്ക് ഇനിയുമിനിയും ഓരോരുത്തരെയോര്‍ത്ത് കണ്ണീര്‍ പൊഴിക്കാമെന്നും’ മഞ്ജു ഫേസ്ബുക്ക് പേജിൽ കുറിച്ചു.

കത്വയില്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ആസിഫയുടെ ചിത്രം കവര്‍ ചിത്രമാക്കി നടനും ജോയ് മാത്യു പ്രതിഷേധം രേഖപ്പെടുത്തി. ‘അവര്‍ ബലാത്സംഗികളാണ്, ബാലപീഡകരാണ്, കൊലപാതകികളാണ്. അവരെ തൂക്കിക്കൊല്ലണം’ എന്നാണ് യുവതാരങ്ങളില്‍ ശ്രദ്ധേയനായ ടൊവിനോ ‘ജസ്റ്റിസ് ഫോര്‍ ആസിഫ’ എന്ന പേരില്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തിലെ സുഡുവായി മലയാളികള്‍ക്ക് പരിചിതനായ നൈജീരിയന്‍ താരമായ സാമുവല്‍ റോബിന്‍സണും പ്രതികരണവുമായി രംഗത്തെത്തി. ആസിഫയ്ക്ക് നീതി ഉറപ്പാക്കാന്‍ അധികാരികള്‍ ആവുന്നതെല്ലാം ചെയ്യണമെന്നും ഇത്തരം സംഭവങ്ങള്‍ ഇന്നും നടക്കുന്നു എന്നത് ഹൃദയഭേദകമായ കാര്യമാണ് എന്നും പ്രതികള്‍ ഒരു കാരണവശാലും രക്ഷപ്പെടരുത് എന്നും സാമുവല്‍ ആവശ്യപ്പെട്ടു.

മലയാള ചലച്ചിത്ര താരങ്ങൾക്ക് പുറമെ ആത്മീയ രംഗത്തെ പ്രശസ്തനായ സ്വാമി സന്ദീപാനന്ദഗിരിയും സംഭവത്തെ രൂക്ഷമായ ഭാഷയിൽ അപലപിച്ചു. ‘ഈശ്വരന്‍ ദേവാലയങ്ങള്‍ക്കകത്തില്ലെന്നതിന് ഇതില്‍ കൂടുതല്‍ തെളിവുകള്‍ വേണോ?’ എന്ന ഒറ്റവരി ചോദ്യമാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്.

ബോളിവുഡിലെ പ്രശസ്തരും രാജ്യത്തിനാകെ അപമാനകരമായ സംഭവത്തിൽ പ്രതിഷേധിച്ചു. സ്ത്രീകള്‍ക്ക് നീതി ലഭിക്കണം എന്നാഗ്രഹിക്കുന്നവരെല്ലാം ഉന്നാവോയിലേയും കത്വവയിലേയും കുറ്റവാളികള്‍ക്കെതിരെ ശബ്ദമുയര്‍ത്തണമെന്ന് ജാവേദ് അക്തര്‍ ട്വീറ്റ് ചെയ്തു.

കത്വ, ഉന്നാവോ കേസുകളില്‍ സര്‍ക്കാര്‍ എത്ര ശക്തമായി ഇടപെടുന്നുവെന്നതാണ് കാണേണ്ടതെന്നും നടപടിയെടുത്തില്ലെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് ചെയ്യില്ലെന്നും നടി ടിസ്‌ക ചോപ്ര ട്വീറ്റ് ചെയ്തു.

തന്റെ ഹൃദയം തകര്‍ന്നിരിക്കുന്നുവെന്നും ആസിഫയെ ക്രൂരമായ കൊലപ്പെടുത്തിയ ക്രിമിനലുകള്‍ നമ്മുടെ ബോധത്തേയും കൊന്നുകളഞ്ഞിരിക്കുന്നു എന്നും ദിയ മിര്‍സ അഭിപ്രായപ്പെട്ടു. കത്വ സംഭവത്തോട് നടി റിച്ച ചാഡയും അതിരൂക്ഷമായി പ്രതികരിച്ചു.

വ്യാജ ഹിന്ദുക്കളും ദേശീയവാദികളും കാരണം തലകുനിക്കേണ്ടി വരുന്നുവെന്നും ഇത് എന്റെ രാജ്യത്താണ് സംഭവിക്കുന്നതെന്ന് വിശ്വസിക്കാനാവുന്നില്ലെന്നും നടി സോനം കപൂര്‍ ട്വിറ്ററില്‍ കുറിച്ചു.

‘നിങ്ങള്‍ക്ക് ഭീതി തോന്നുന്നില്ലങ്കില്‍ നിങ്ങള്‍ മനുഷ്യനല്ല എന്നും ആസിഫയ്ക്ക് നീതി ആവശ്യപ്പെടുന്നില്ലെങ്കില്‍ നിങ്ങളെ ഒരു കൂട്ടത്തിലും പെടുത്താനാവില്ല’ എന്നുമാണ് നടൻ ഫര്‍ഹാന്‍ അക്തര്‍ പ്രതികരിച്ചത്.

ഇത്തരമൊരു ക്രൂരത സംഭവിച്ചുവെന്ന് വിശ്വസിക്കാന്‍ സാധിക്കുന്നില്ല എന്നും നീതി നടപ്പിലാകും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും ആലിയ ഭട്ട് കുറിച്ചു.

ഏറ്റവും പൈശാചികമായ കാര്യമാണ് ഒരു കുഞ്ഞിന് നേര്‍ക്ക് നടന്നിരിക്കുന്നതെന്നും ഈ ലോകത്തിന് ഇതെന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും അനുഷ്‌ക ശര്‍മ്മ പ്രതികരിച്ചു. ഏറ്റവും കടുത്ത ശിക്ഷ തന്നെ കുറ്റവാളികള്‍ക്ക് ലഭ്യമാകണമെന്നും അനുഷ്‌ക ആവശ്യപ്പെട്ടു.

പ്രതികരിക്കണോ നിശബ്ദനായിരിക്കണോ എന്ന ചോദ്യമാണ് മുന്നിലെന്നും ഒറ്റയ്ക്കാണെങ്കില്‍ കൂടിയും സത്യത്തിന് വേണ്ടി എഴുന്നേറ്റ് നില്‍ക്കൂ എന്നാണ് റിതേഷ് ദേശ്മുഖ് ട്വീറ്റ് ചെയ്തത്.

മനുഷ്യത്വം എക്കാലത്തെക്കാളും ഇല്ലാതായിരിക്കുന്നുവെന്നാണ് നടി നേഹ ധൂപിയ പ്രതികരിച്ചത്. ജാതിയുടേയും നിറത്തിന്റെയും മതത്തിന്റെയും വേര്‍തിരിവില്ലാതെ ഒരു കുഞ്ഞ് അര്‍ഹിക്കുന്നത് സ്‌നേഹം മാത്രമാണെന്നും ജാതിയും മതവും കണക്കിലെടുക്കാതെ കുറ്റവാളിക്ക് ശിക്ഷ ലഭിക്കണമെന്നും നടന്‍ ആയുഷ്മാന്‍ ഖുരാന പ്രതികരിച്ചു.

ആസിഫയ്ക്ക് നീതി ലഭിക്കാന്‍ വേണ്ടി പൊരുതണമെന്നും ഇത്തരം കാര്യങ്ങള്‍ ഇനി ആവര്‍ത്തിക്കാന്‍ അനുവദിക്കരുതെന്നും നടന്‍ വരുണ്‍ ധവാന്‍ വ്യക്തമാക്കി. ആസിഫ ഇന്ത്യയുടെ മകളാണെന്നും അവള്‍ക്ക് നീതി വേണമെന്നും വരുണ്‍ ട്വീറ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

65th National film awards , Malayalam, Jayaraj, Yesudas, Sridevi, Parvathy, A R Rahman, Dileesh pothan, Thodimuthalum driksakshiyum, films, Newton,

ദേശീയ ചലച്ചിത്ര പുരസ്‌കാര നേട്ടങ്ങളുമായി മലയാളം

Commonwealth Games 2018, Bajrang Punia, gold, Gold Coast   Wrestler, Bajrang ,wins , Dhanda , Khatri, silver ,India, shooting, 

കോമണ്‍വെല്‍ത്ത് ഗെയിംസ്; പൂനിയയിലൂടെ ഇന്ത്യയ്ക്ക് പതിനേഴാം സ്വര്‍ണ്ണം