ജാദവിനെ ഓൾ റൗണ്ടർ ആയി പരിഗണിക്കണം: ഗാവസ്‌കർ 

ഏഷ്യ കപ്പ് നിലനിർത്തുന്നതിനുള്ള പോരാട്ടത്തിനൊരുങ്ങുകയാണ് ടീം ഇന്ത്യ. പാകിസ്താനെതിരെയുള്ള അവസാന മത്സര വിജയം ഏഷ്യ കപ്പിൽ ഇന്ത്യയ്ക്ക് നൽകുന്ന ആത്മവിശ്വാസം ചെറുതാകില്ലെന്ന പ്രതീക്ഷയിൽ തന്നെയാണ് ആരാധകരും. ഹോങ്കോങിനെതിരെയുള്ള മത്സരത്തിൽ ഇന്ത്യയുടെ വിജയത്തേക്കാൾ പ്രശംസനീയമായത് ഹോങ്കോങ് ടീമിന്റെ മികച്ച പ്രകടനമാണ് എന്നതൊഴിച്ചാൽ നിലവിൽ ഇന്ത്യൻ ടീമിനെ ഉത്കണ്ഠാകുലരാക്കുന്ന ഒരു കാര്യം ഓൾ റൗണ്ടർ ഹർദിക് പാണ്ട്യയുടെ പരിക്കാണ്.

എന്നാൽ അത്തരമൊരു പ്രതിസന്ധി ഘട്ടത്തിൽ ടീമിന് തന്നെ ആശ്രയിക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് പാകിസ്ഥാൻ, ഹോങ്കോങ് എന്നിവർക്കെതിരെയുള്ള മത്സരങ്ങളിലൂടെ കേദാർ ജാദവെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഗാവസ്‌കർ അഭിപ്രായപ്പെടുന്നു. തന്റെ മികവുറ്റ ഡെലിവറികളാൽ എതിർ ടീമിനെ അമ്പരപ്പിക്കുകയായിരുന്നു ജാദവ് കഴിഞ്ഞ മത്സരങ്ങളിൽ. അടിയന്തരഘട്ടത്തിൽ ബൗളിംഗ് നിരയെ ശക്തിപ്പെടുത്തുന്നതിനായി ജാദവിനെ ക്യാപ്റ്റന് ആശ്രയിക്കാനാകും എന്ന് തെളിയിക്കുകന്നതായിരുന്നു താരത്തിന്റെ പ്രകടനമെന്നും ഗാവസ്‌കർ പറയുന്നു.

ശിഖർ ധവാൻ, രോഹിത് ശർമ്മ എന്നിവരുടെ മടങ്ങി വരവോടെ ഇന്ത്യ കൂടുതൽ ശക്തരാകുകയും മികച്ച തുടക്കം ലഭിക്കുന്ന പക്ഷം തൃപ്തികരമായ സ്കോർ നേടാൻ ടീമിന് സാധിക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. അമ്പാട്ടി റായ്ഡു ഫോമിൽ തുടരുന്നതും ടീമിന് ഗുണം ചെയ്യും. കഴിഞ്ഞ വർഷം ഇന്ത്യയുടെ ബൗളിംഗ് ആക്രമണ സ്വഭാവം കൈവരിച്ചുവെന്നും ഏത് സാഹചര്യങ്ങളിലും വിക്കറ്റ് നേടാനുള്ള കഴിവ് പ്രകടമാക്കിയെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

എന്നാൽ ഇന്ത്യ- പാകിസ്ഥാൻ മത്സരങ്ങളിൽ  കൂടുതൽ പ്രതീക്ഷയർപ്പിക്കപ്പെടുമ്പോൾ ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിങ്ങനെയുള്ള ടീമുകളെ വിലകുറച്ചു കാണുവാൻ സാധ്യതയേറുമെന്നും അത് പ്രതിസന്ധിക്ക് കരണമാകാമെന്നുമാണ് അദ്ദേഹം വ്യക്തമാക്കുന്നത്. ഹോങ്കോങ്ങുമായുള്ള മത്സരത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ അങ്ങനെയൊരു കണക്കുകൂട്ടൽ നടത്തുകയില്ലെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ ഇരു ടീമുകളും ശ്രീലങ്കയോടുള്ള ജയത്തോടെ ഏക ദിന ക്രിക്കറ്റിൽ കൂടുതൽ കരുത്തരായിക്കഴിഞ്ഞുവെന്നും ബംഗ്ലാദേശിന്റെ പ്രതിജ്ഞാബദ്ധത ശ്രദ്ധേയമാണെന്നും ചെറിയ സ്കോറിനെ പോലും പ്രതിരോധിക്കാൻ കഴിയുന്ന ആക്രമണ ശൈലി അവരിൽ നിക്ഷിപ്തമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

സാംസങ് ഗ്യാലക്സി എ7 എത്തുന്നത് 3 ക്യാമറകളുമായി

‘പക്ഷാഘാതം തടയലും നിയന്ത്രണവും’ വീഡിയോ മത്സരം