Movie prime

2014 നു ശേഷം രാജ്യത്ത് നടന്നത് 942 ബോംബ് സ്ഫോടനങ്ങൾ: മോദിയോട് രാഹുൽ

ന്യു ദൽഹി: എൻ ഡി എ സർക്കാർ അധികാരത്തിൽ എറിയതിനുശേഷം രാജ്യത്ത് വലിയ തോതിലുള്ള തീവ്രവാദി ആക്രമണങ്ങളോ ബോംബ് സ്ഫോടനങ്ങളോ നടന്നിട്ടില്ല എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനക്ക് തൊട്ടുപിന്നാലെ മറുപടിയുമായി രാഹുൽ ഗാന്ധി. കഴിഞ്ഞ അഞ്ചുവർഷത്തിനിടയിൽ രാജ്യത്ത് 942 ബോംബ് സ്ഫോടനങ്ങൾ നടന്നിട്ടുണ്ട്. പ്രധാനമന്ത്രി പറയുന്നത് കഴിഞ്ഞ അഞ്ചു വർഷമായി രാജ്യത്ത് ബോംബ് സ്ഫോടനങ്ങളുടെ ശബ്ദം കേട്ടിട്ടില്ലെന്നാണ്. പുൽവാമ… പത്താൻകോട്ട്…ഗട്ചിരോളി…പ്രധാനമന്ത്രി ചെവി തുറന്ന് ശ്രദ്ധിച്ച് കേൾക്കണം. 2014 നു ശേഷം രാജ്യത്ത് 942 ബോംബ് സ്ഫോടനങ്ങൾ നടന്നിട്ടുണ്ട്, More
 
2014 നു ശേഷം രാജ്യത്ത് നടന്നത്  942 ബോംബ് സ്ഫോടനങ്ങൾ: മോദിയോട് രാഹുൽ

ന്യു ദൽഹി: എൻ ഡി എ സർക്കാർ അധികാരത്തിൽ എറിയതിനുശേഷം രാജ്യത്ത് വലിയ തോതിലുള്ള തീവ്രവാദി ആക്രമണങ്ങളോ ബോംബ് സ്ഫോടനങ്ങളോ നടന്നിട്ടില്ല എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനക്ക് തൊട്ടുപിന്നാലെ മറുപടിയുമായി രാഹുൽ ഗാന്ധി.

കഴിഞ്ഞ അഞ്ചുവർഷത്തിനിടയിൽ രാജ്യത്ത് 942 ബോംബ് സ്ഫോടനങ്ങൾ നടന്നിട്ടുണ്ട്. പ്രധാനമന്ത്രി പറയുന്നത് കഴിഞ്ഞ അഞ്ചു വർഷമായി രാജ്യത്ത് ബോംബ് സ്ഫോടനങ്ങളുടെ ശബ്‍ദം കേട്ടിട്ടില്ലെന്നാണ്. പുൽവാമ… പത്താൻകോട്ട്…ഗട്ചിരോളി…പ്രധാനമന്ത്രി ചെവി തുറന്ന് ശ്രദ്ധിച്ച് കേൾക്കണം. 2014 നു ശേഷം രാജ്യത്ത് 942 ബോംബ് സ്ഫോടനങ്ങൾ നടന്നിട്ടുണ്ട്, രാഹുൽ ട്വിറ്ററിൽ കുറിച്ചു.

മഹാരാഷ്ട്രയിലെ ഗട്ചിരോളിയിൽ ബുധനാഴ്ചയുണ്ടായ മാവോയിസ്റ്റ് ആക്രമണത്തിൽ 15 സുരക്ഷാ ഉദ്യോഗസ്ഥരും ഒരു പ്രദേശവാസിയും കൊല്ലപ്പെട്ടതിന് മണിക്കൂറുകൾക്കകമാണ് രാഹുലിന്റെ ട്വീറ്റ് വന്നത്.

ദേശ സുരക്ഷയുടെ പേരിൽ വല്ലാത്ത വീരവാദങ്ങളാണ് മോദിയും കൂട്ടരും പയറ്റുന്നതെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേര കളിയാക്കി.

തന്റെ ഭരണകാലത്ത് രാജ്യത്ത് തീവ്രവാദി ആക്രമണങ്ങൾ കുറഞ്ഞു എന്ന മോദിയുടെ പ്രസ്താവനക്കെതിരെ നേരത്തെ മുൻ ധനമന്ത്രി പി ചിദംബരവും രംഗത്ത് വന്നിരുന്നു. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നടന്ന പ്രധാന ബോബ് സ്ഫോടനങ്ങളുടെ സ്ഥലവും തിയ്യതിയും സഹിതമായിരുന്നു ചിദംബരത്തിന്റെ ട്വീറ്റ്.

പ്രധാനമന്ത്രിക്ക് ഓർമക്കുറവ് ബാധിച്ചോ അതോ ശീലത്തിന്റെ പ്രശ്നമാണോ എന്ന് അറിയാനാവുന്നില്ലെന്ന് ചിദംബരം പരിഹസിച്ചു. ട്വിറ്ററിലൂടെ താൻ പങ്കുവെയ്ക്കുന്ന ലിസ്റ്റ് ആരെങ്കിലും മോദിക്ക് വായിച്ചു കേൾപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.