in

മഹേഷ്  ബാബുവിന്റെ  നായികയായി കീർത്തി  സുരേഷ്

മഹേഷ്  ബാബുവിന്റെ  നായികയായി കീർത്തി  സുരേഷ് എത്തുന്നു .പരശുറാമിന്റെ പുതിയ ചിത്രത്തിലാണ്  ഇരുവരും ഒന്നിക്കുന്നതായി വാർത്തകൾ പുറത്തു വരുന്നത്. എന്നാൽ കീർത്തി  ഈ ചിത്രത്തിൽ  അഭിനയിക്കുന്നതിനെപ്പറ്റി  ഔദ്യോഗികമായ ഒരു  അറിയിപ്പും അണിയറ പ്രവർത്തർ ഇതേേവരെ പുറത്തു വിട്ടിട്ടില്ല. വളരെ അടുത്ത് തന്നെ ചിത്രത്തെ കുറിച്ചും  അഭിനേതാക്കളെ സംബന്ധിച്ചുമുള്ള  പ്രഖ്യാപനം  ഉണ്ടാവുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ 
എന്തായാലും കീർത്തി  സുരേഷും മഹേഷ് ബാബുവും  ഒരുമിക്കുന്ന ചിത്രത്തിനായി വളരെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.

നിലവിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച മിസ് ഇന്ത്യയെന്ന ചിത്രത്തിന്റെ  റിലീസിനായാണ് താരം  കാത്തിരിക്കുന്നത്. ഒപ്പം  മലയാളത്തിന്റെ  താരരാജാവ് മോഹൻലാൽ അഭിനയിക്കുന്ന പ്രിയദർശൻ ചിത്രമായ മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന  ചിത്രത്തിലും വളരെ  ശക്തമായ  കഥാപാത്രത്തെ  കീർത്തി അവതരിപ്പിക്കുന്നുണ്ട്. ഇതിനോടകം തന്നെ താരം ഉൾപ്പെട്ട ചിത്രത്തിന്റെ  ഫസ്റ്റ് ലുക്ക്  പോസ്റ്റർ പുറത്തിറങ്ങി. പോസ്റ്ററിന്  മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്.  മരക്കാർ എന്ന ധീര യോദ്ധാവായാണ് ചിത്രത്തിൽ മോഹൻലാൽ എത്തുന്നത് . അതുകൊണ്ട് തന്നെ മലയാള സിനിമാ ലോകം ഒന്നടങ്കം ആകാംക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. 

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

ഈ ഒറ്റമുറിയിലെ വിപ്ലവം മനുഷ്യരാശിയുടെ അതിജീവനത്തിനുള്ളതാണ്

കൊവിഡ്19: സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സഹായഹസ്തവുമായി കെഎസ് യുഎം