ഹിന്ദിയിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി കീർത്തി 

മലയാളം, തമിഴ്, തെലുഗ് ഭാഷകളിൽ ചുരുങ്ങിയ കാലം കൊണ്ട് തന്റേതായ സ്ഥാനം നേടിയ കീർത്തി സുരേഷ് ബോളിവുഡിലേക്ക്. അജയ് ദേവ്ഗണിന്റെ നായികയായാണ് ഹിന്ദി സിനിമ ലോകത്ത് കീർത്തി അരങ്ങേറ്റം കുറിക്കുന്നത്. ഇന്ത്യൻ ഫുട്ബോളിലെ അതികായകനായ സയിദ് അബ്ദുള്‍ റഹീമിന്റെ ജീവിതകഥയെ ആസ്പദമാക്കിയുള്ള ചിത്രമാണ് ഒരുങ്ങുന്നത്. 1950–63 കാലഘട്ടത്തിലെ ഇന്ത്യൻ  ടീമിന്റ കോച്ചായിരുന്നു അദ്ദേഹം.

അമിത് ശർമയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ സയിദ് അബ്ദുള്‍ റഹീമിന്റെ വേഷം  ചെയ്യുന്നത്  അജയ് ദേവ്ഗണാണ്. അദ്ദേഹത്തിന്റെ  ഭാര്യയുടെ  വേഷത്തിലാണ് കീർത്തി എത്തുന്നത്. ബോണി കപൂറാണ് ചിത്രത്തിന്റെ നിർമാണം . പ്രിയദർശൻ സംവിധാനം ചെയ്യുന്ന  മരക്കാര്‍  – അറബിക്കടലിന്റെ സിംഹം എന്ന മലയാള ചിത്രത്തിലാണ് കീർത്തി ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ഗുണ്ട- മയക്കുമരുന്ന് മാഫിയയെ പൂട്ടാന്‍ ഓപ്പറേഷന്‍ ബോള്‍ട്ട് 

ജൂതനായി സൗബിന്‍ ഷാഹിർ