in ,

കീഴാറ്റൂരിലെ വയൽ നികത്തൽ; അടുത്ത മാസം കേന്ദ്രസംഘത്തിന്റെ തെളിവെടുപ്പ്

കണ്ണൂര്‍: കീഴാറ്റൂരിലെ ബൈപാസ് റോഡ് ( Keezhattoor bypass road ) നിര്‍മ്മാണം സംബന്ധിച്ച തര്‍ക്കത്തില്‍ കേന്ദ്ര ഇടപെടൽ. ബൈപ്പാസുമായി ബന്ധപ്പെട്ട പാരിസ്ഥിതിക പ്രശ്നങ്ങള്‍ പഠിക്കാന്‍ കീഴാറ്റൂരില്‍ കേന്ദ്ര പ്രതിനിധി സംഘം അടുത്ത മാസം തെളിവെടുപ്പ് നടത്തുമെന്ന് സൂചന.

കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിലെ റിസര്‍ച്ച്‌ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം കീഴാറ്റൂര്‍ സന്ദര്‍ശിക്കുമെന്നാണ് റിപ്പോർട്ട്. മേയ് മൂന്ന്, നാല് തീയതികളിലായിരിക്കും കേന്ദ്രസംഘത്തിന്റെ സന്ദര്‍ശനം.

ദേശീയപാത അതോറിറ്റി, റവന്യൂ വകുപ്പ്, കൃഷി വകുപ്പ് എന്നിവിടങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരും കേന്ദ്രസംഘത്തിനൊപ്പമുണ്ടാകും. വയല്‍ നികത്തി റോഡ് നിര്‍മിക്കുന്നതിനെതിരായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നല്‍കിയ പരാതിയെ തുടർന്നാണ്  കേന്ദ്രം നടപടി കൈകൊണ്ടത്.

വനം-പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ ബെംഗളൂരുവിലെ മേഖലാ ഓഫീസിലെ റിസര്‍ച്ച്‌ ഓഫീസര്‍ ജോണ്‍ തോമസിന്റെ നേതൃത്വത്തിലുള്ള സംഘമാണു കീഴാറ്റൂര്‍ സന്ദര്‍ശിച്ചു തെളിവെടുപ്പ് നടത്തുക.

ഉദ്യോഗസ്ഥ സംഘം എത്തുമ്പോള്‍ ഹാജരാകാന്‍ പരാതിക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. വയലിലൂടെയുള്ള ഇപ്പോഴത്തെ അലൈന്‍മെന്‍റ് ഒഴിവാക്കണമെന്നാണ് പ്രതിഷേധ സമരം നടത്തുന്ന വയല്‍ക്കിളികളുടെ പ്രധാന ആവശ്യം.

നെൽവയൽ തണ്ണീർത്തട നിയമം കർശനമായി നടപ്പിലാക്കുക, കീഴാറ്റൂർ വയൽ സംരക്ഷിക്കുക, ജനപക്ഷത്തു നിന്ന് ദേശീയപാത വികസനം നടപ്പിലാക്കുക എന്നീ മുദ്രാവാക്യങ്ങളാണ് വയൽക്കിളികൾ ഉയർത്തുന്നത്.

അതേസമയം, വയൽക്കിളികൾ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ലോങ് മാർച്ച് ഉടൻ പ്രഖ്യാപിക്കുമെന്ന് സൂചനയുണ്ട്.

ഇതിനായി മേയ് അഞ്ചിന് കണ്ണൂരിൽ വിപുലമായ സംസ്ഥാനതല കൺവെൻഷൻ വിളിച്ചുചേർക്കാൻ വയൽക്കിളികളുടെയും ഐക്യദാർഢ്യ സമിതിയുടെയും സംയുക്ത യോഗത്തിൽ തീരുമാനമായി.

തിരുവനന്തപുരവും, കാസർകോഡും ഒഴികെ മറ്റെല്ലാ ജില്ലകളിലും ഇതിനോടകം തന്നെ ലോങ് മാർച്ച് സംഘാടക സമിതികൾ രൂപവത്കരിക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ നടത്തിക്കഴിഞ്ഞു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

death penalty , child, abuse, rape, cabinet, approved, ordinance, children,  up to 12 years of age, Protection of Children from Sexual Offences Act ,POCSO , Kathua, 

കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്നവർക്ക് വധശിക്ഷ: ഓര്‍ഡിനന്‍സിന് അംഗീകാരം

death penalty , rape, Kamal Haasan, ordinance, girls, under 12 years, aged between 14 and 16, actor, politician, central govt, president, boys, families, kathua , central govt

ബാലപീഡകർക്ക് വധശിക്ഷ: ഓര്‍ഡിനന്‍സിലെ പ്രായപരിധിക്കെതിരെ കമൽ ഹാസൻ