mukundan , Keezhattoor , Pinarayi, G Sudhakaran, Vayalkkilikal, vulture, minister, strike, bypass, paddy field, opposition, walk out, Vayalkkili
in , ,

കീഴാറ്റൂർ സമരം: രൂക്ഷ വിമർശനവുമായി മന്ത്രിയും മുഖ്യമന്ത്രിയും; പ്രതിപക്ഷം ഇറങ്ങിപ്പോയി

തിരുവനന്തപുരം: കീഴാറ്റൂര്‍ ( Keezhattoor ) വയലിലൂടെയുള്ള ബൈപ്പാസ് നിർമ്മാണത്തിനെതിരെ സമരം ചെയ്യുന്നവരെ രൂക്ഷമായി വിമർശിച്ച്  സർക്കാർ രംഗത്തെത്തി. കീഴാറ്റൂരിലെ വയല്‍ക്കിളി സമരത്തെ മുഖ്യമന്ത്രി പിണറായിയും പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരനും തള്ളിപ്പറഞ്ഞു.

വയലിലൂടെ മാത്രമേ റോഡ് നിർമ്മാണം നടപ്പിലാക്കാൻ കഴിയൂ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അനാവശ്യ എതിർപ്പുകൾക്ക് മുന്നിൽ വികസനം നിർത്തി വയ്ക്കില്ലെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

കണ്ണൂരിലെ കീഴാറ്റൂരിൽ വയല്‍ക്കിളിക്കാർ നടത്തുന്ന സമരത്തെ നന്ദിഗ്രാമും സിംഗൂരുമായി താരതമ്യപ്പെടുന്നതില്‍ കാര്യമില്ലെന്നും അനാവശ്യ എതിര്‍പ്പുകള്‍ക്ക് പാര്‍ട്ടി വഴങ്ങില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സമരം നടത്തുന്നവരെ സര്‍ക്കാരും സിപിഎമ്മും അടിച്ചമര്‍ത്തുന്നുവെന്നാരോപിച്ച്‌ നിയമസഭയില്‍ വിഡി സതീശന്‍ നല്‍കിയ അടിയന്തര പ്രമേയത്തിന് മറുപടിയവെയാണ് മുഖ്യമന്ത്രിയുടെ വിവാദ പരാമർശമുണ്ടായത്.

സമരം നടത്തുന്നത് വയല്‍ക്കിളികളല്ല കഴുകന്മാരാണെന്ന് ജി സുധാകരന്‍ നിയമസഭയില്‍ ആരോപിച്ചു. ജീവിതത്തില്‍ ഒരിക്കല്‍ പോലും പാടത്ത് പോകാത്തവരും സമരത്തിനുണ്ടെന്ന് മന്ത്രി കുറ്റപ്പെടുത്തി.

വികസനവിരുദ്ധര്‍ മാരീച വേഷം പൂണ്ട് രംഗത്ത് വന്നിരിക്കുകയാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി വിമർശിച്ചു. ഇത്തരത്തിലുള്ള മാരീചന്മാരെക്കണ്ട് മോഹിക്കരുതെന്ന് മന്ത്രി സുധാകരന്‍ അഭിപ്രായപ്പെട്ടു.

എന്നാൽ മാരീചനെയല്ല സീതയെ തട്ടിക്കൊണ്ടു പോകാന്‍ പുഷ്പക വിമാനത്തില്‍ വന്ന രാവണനെയാണ് ഓര്‍മ്മ വരുന്നതെന്ന് വിഡി സതീശന്‍ പരിഹസിച്ചു.

ദേശീയ പാത വികസനത്തിന്റെ ഭാഗമായ കീഴാറ്റൂര്‍ വയിലൂടെയുള്ള ബൈപ്പാസിനെതിരെ സമരം ചെയ്യുന്നവര്‍ക്കെതിരെ മന്ത്രി ജി സുധാകരന്‍ നേരത്തേയും രംഗത്തെത്തിയിരുന്നു.

കീഴാറ്റൂരില്‍ സമരം ചെയ്യുന്നവരുടെ സമരപ്പന്തല്‍ കത്തിച്ചതിനെതിരെ പ്രതിപക്ഷം ശക്തമായ ഭാഷയിൽ പ്രതികരിച്ചു. സമരപ്പന്തല്‍ കത്തിക്കുന്നതിന് കൂട്ടു നില്‍ക്കുന്നതാണോ പോലീസിന്റെ ജോലിയെന്ന് പ്രതിപക്ഷം ആരാഞ്ഞു.

കീഴാറ്റൂർ വിഷയത്തിൽ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി.

നേരത്തെ സമരക്കാരെ പോലീസ് അറസ്റ്റു ചെയ്തു നീക്കിയതിന് പിന്നാലെ സിപിഎം പ്രവര്‍ത്തകര്‍ സമരപന്തല്‍ തീയിട്ടു നശിപ്പിച്ചിരുന്നു.

ഹൈവേ ഒഴിവാക്കി വയലിലൂടെ റോഡ് നിര്‍മിക്കുന്നതിനു പിന്നില്‍ തളിപ്പറമ്പിലെ സിപിഎം-കോണ്‍ഗ്രസ്-മുസ്ലിം ലീഗ് കൂട്ടായ്മയുടെ റിയല്‍ എസ്റ്റേറ്റ് താല്‍പര്യങ്ങളാണെന്ന് വയല്‍ക്കിളികൾ ആരോപിക്കുന്നുണ്ട്.

തളിപ്പറമ്പ് ടൗണില്‍ ദേശീയപാതയുടെ വീതി കൂട്ടാന്‍ സ്ഥലമില്ലെന്നു ചൂണ്ടിക്കാട്ടിയാണു കീഴാറ്റൂരിലൂടെ ബൈപ്പാസ് പണിയാന്‍ തീരുമാനിച്ചത്. ബൈപ്പാസ് നിര്‍മാണത്തിന് വേണ്ടി പതിനൊന്നര ഏക്കര്‍ ഭൂമിയാണ് വിട്ടു കൊടുക്കേണ്ടത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

three crore saplings , Kerala, environment day, Green Keral, state government, World Environment Da,Kudumbashree Mission, educational institutions, local-self-government institutions, NGO, forest department, 

മൂന്ന് കോടി വൃക്ഷത്തൈകള്‍ നട്ടുവളര്‍ത്തുന്ന പദ്ധതി; അവലോകനവുമായി മുഖ്യമന്ത്രി

Iraq, Indians, hostages, dead, Sushama Swaraj, militants, dead bodies, DNA, missing, Mosul, attack, Raj Sabha,

ഇറാഖിൽ 39 ഇന്ത്യക്കാരുടെ മൃതശരീരങ്ങൾ കൂട്ടശവക്കുഴിയിൽ കണ്ടെത്തി