Delhi, Arvind Kejriwal, SC, democracy, LG, India, Supreme Court,  leaders, Anna Hazare, Lokpal, An Insignificant Man, Kejriwal , Movie , release
in ,

തടസ്സങ്ങൾ മാറി; കെജ്‌രിവാളിന്റെ കഥ നവംബർ 17-ന് വെള്ളിത്തിരയിൽ

ഡൽഹി മുഖ്യമന്ത്രി (Delhi CM) അരവിന്ദ് കെജ്‌രിവാളിന്റെ (Kejriwal) ജീവിതത്തെ ആസ്പദമാക്കിയുള്ള ‘ആൻ ഇൻസിഗ്നിഫിക്കന്റ്‌ മാൻ’ (An Insignificant Man) എന്ന ചിത്രം വിവാദങ്ങളെ മറികടന്ന് പ്രദർശനത്തിനൊരുങ്ങുകയാണ്. ഖുശ്‌ബു രങ്ക, വിന ശുക്ല എന്നിവരുടെ സംവിധാനത്തിലൊരുങ്ങിയ ചിത്രത്തിന്റെ പ്രദർശനം നവംബർ 17-ന് ആരംഭിക്കും.

നോൺ-ഫിക്ഷൻ പൊളിറ്റിക്കൽ ത്രില്ലറായ ചിത്രം സാമൂഹിക പ്രവർത്തകനിൽ നിന്നും രാഷ്ട്രീയത്തിലേക്കുള്ള അരവിന്ദ് കെജ്‌രിവാളിന്റെ വളർച്ചയാണ് വിവരിക്കുന്നത്. വൈസ് എന്ന അമേരിക്കൻ മീഡിയ കമ്പനിയാണ് ചിത്രം പുറത്തിറക്കുന്നത്.

മുൻ സെൻസർ ബോർഡ് തലവൻ ചിത്രം തടഞ്ഞ് വയ്ക്കുകയും അണിയറപ്രവർത്തകരോട് പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ നിന്നും മറ്റ് രാഷ്ട്രീയ നേതാക്കളിൽ നിന്നും അനുമതി തേടാൻ നിർദ്ദേശിക്കുകയും ചെയ്തത് ഏറെ ചർച്ചയായിരുന്നു. ഒടുവിൽ ഫിലിം സർട്ടിഫിക്കേഷൻ അപ്പലേറ്റ് ട്രിബ്യുണൽ ചിത്രത്തിന്റെ തടസ്സങ്ങൾ നീക്കുകയായിരുന്നു.

An Insignificant Man, Kejriwal , Movie , releaseചിത്രത്തെ മികച്ച കലാസൃഷ്ടിയായി വിലയിരുത്തിയ വൈസ്, നിർമ്മാതാവ് ആനന്ദ് ഗാന്ധിയുടെ മെമെസിസ് ലാബുമായി സഹകരിച്ച് ഇന്ത്യയിലും വിദേശത്തും ചിത്രം റിലീസ് ചെയ്യാനൊരുങ്ങുകയാണെന്ന് വ്യക്തമാക്കി.

2016-ലെ ടോറോന്റോ ചലച്ചിത്ര മേളയിലാണ് ‘ആൻ ഇൻസിഗ്നിഫിക്കന്റ്‌ മാൻ’ എന്ന ചിത്രം താൻ ആദ്യം കണ്ടതെന്നും മാർഷൽ കറിയുടെ സ്ട്രീറ്റ് ഫൈറ്റിന് ശേഷം ജനകീയ രാഷ്ട്രീയം മികച്ച രീതിയിൽ കൈകാര്യം ചെയ്ത ചിത്രമായി തനിക്കിത് അനുഭവപ്പെട്ടെന്നും വൈസ് ഡോക്യുമെന്ററി ഫിലിമ്സിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായ ജേസൺ മോജിക പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.

രാഷ്ട്രീയത്തിൽ പ്രശ്നങ്ങൾ കാണുന്ന ഏതൊരാൾക്കും അതിൽ നല്ല മാറ്റങ്ങൾ സൃഷ്‌ടിക്കാൻ തനിക്കും കഴിയുമെന്ന തിരിച്ചറിവുണ്ടാക്കുവാനും അതിലൂടെ പ്രേക്ഷകരിൽ പ്രചോദനം സൃഷ്‌ടിക്കുവാനും ഈ ചിത്രത്തിന് കഴിയുമെന്ന് മോജിക അഭിപ്രായപ്പെട്ടു.

An Insignificant Man, Kejriwal , Movie , releaseഅതിനാൽ നല്ലൊരു മാറ്റത്തിനായി അവർ സ്വയം പരിശ്രമം ആരംഭിക്കുമെന്നുമുള്ള പ്രതീക്ഷയാലാണ് സാമൂഹിക പ്രസക്തമായ ഈ ചിത്രം പ്രേക്ഷകനിലേക്കെത്തിക്കാൻ തങ്ങൾക്ക് പ്രേരണയായതെന്നും മോജിക കൂട്ടിച്ചേർത്തു.

വാദപ്രതിവാദങ്ങളുടെയും, സംഘടിത പ്രവർത്തനങ്ങളുടെയും, ‘ആം ആദ്മി പാർട്ടി’ എന്ന നവ രാഷ്ട്രീയ പാർട്ടിയിലേക്കുള്ള സംഭവങ്ങളിലേക്കും പ്രത്യശാസ്ത്രങ്ങളിലേക്കും നമ്മെ കൂട്ടിക്കൊണ്ടു പോകുന്നതാണ് 95 ദൈർഘ്യമുള്ള ‘ആൻ ഇൻസിഗ്നിഫിക്കന്റ്‌ മാൻ’.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

IAMAI,Hack for India, Kozhikode,

ഹാക് ഫോര്‍ ഇന്ത്യ കോഴിക്കോട് പതിപ്പ് 21, 22 തീയതികളില്‍

ലാവലിന്‍ വിധിക്കെതിരെ നാലാം പ്രതി സുപ്രീംകോടതിയില്‍