Justice Kemal Pasha , Kerala HC, chief justice, P. N. Ravindran controversial judge ,Justice Antony Dominic ,Justice  P. N. Ravindran , BJP, Karnataka, Yeddyurappa, floor test, tomorrow, Supreme Court,  stay orders, Courts ,  6 months , civil, criminal case trials,Supreme Court, bench ,Justices, Adarsh Kumar Goel, Navin Sinha , RF Nariman , proceedings,  legislative , trial , CJI, impeachment, Yechuri, plans, Dipak Misra, SC CPM, may bring impeachment against CJI, Yechuri, opposition, plans, impeachment motion, chief justice, Dipak Misra, Supreme court,
in ,

ജസ്റ്റിസ് കെമാല്‍പാഷയുടെ വിമർശനം: പ്രതികരണവുമായി ചീഫ് ജസ്റ്റിസും മുതിര്‍ന്ന ജഡ്‌ജിയും

കൊച്ചി: സുപ്രീം കോടതിയിൽ ജഡ്ജിമാർ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളെ സംബന്ധിച്ച വാർത്തകൾ കെട്ടടങ്ങും മുൻപ് കേരളത്തിലും സമാന സംഭവങ്ങൾ അരങ്ങേറുന്നു. ഹൈക്കോടതിക്കെതിരെ കഴിഞ്ഞ ദിവസം ജസ്റ്റിസ് കെമാല്‍പാഷ ( Justice Kemal Pasha ) നടത്തിയ വിമര്‍ശനങ്ങള്‍ വീണ്ടും ചൂടുപിടിക്കുകയാണ്.

മനഃസാക്ഷിക്ക് ശരിയായ കാര്യങ്ങള്‍ മാത്രമേ താന്‍ പ്രവര്‍ത്തിച്ചിട്ടുള്ളൂ എന്ന് ചീഫ് ജസ്റ്റിസ് ആന്റണി ഡൊമനിക് അഭിപ്രായപ്പെട്ടു.

അതേസമയം, ഹൈക്കോടതിക്കെതിരെ കഴിഞ്ഞ ദിവസം ജസ്റ്റിസ് കെമാല്‍പാഷ നടത്തിയ വിമര്‍ശനങ്ങള്‍ക്ക് പരോക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന ജഡ്‌ജി പി.എന്‍. രവീന്ദ്രനും രംഗത്തെത്തി.

കേരള ഹൈക്കോടതി എന്ന മഹത്തായ സ്ഥാപനത്തെ ചില അല്‍പന്മാരായ ജഡ്ജിമാര്‍ കേടുവരുത്തിയെന്ന് ജസ്റ്റിസ് രവീന്ദ്രന്‍ ആരോപിച്ചു.

ചീഫ് ജസ്റ്റിസ് ആന്‍റണി ഡോമിനിക്കിന്‍റെ സാന്നിധ്യത്തിലാണ് ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ജസ്റ്റിസ് കെമാല്‍പാഷക്കെതിരെ ജസ്റ്റിസ് രവീന്ദ്രന്‍റെ പരോക്ഷ വിമര്‍ശനമുണ്ടായത്.

തന്നെ താനാക്കിയ സ്ഥാപനത്തെ മറന്നു പ്രവര്‍ത്തിക്കുന്നവരെ തിരിച്ചറിയണമെന്ന് ജസ്റ്റിസ് രവീന്ദ്രന്‍ ആഹ്വാനം ചെയ്തു. ഈ സ്ഥാപനത്തെ താന്‍ കേടുവരുത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തിങ്കളാഴ്ചത്തെ വിരമിക്കല്‍ പ്രസംഗത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ പറയുമെന്നും ജസ്റ്റിസ് രവീന്ദ്രന്‍ അറിയിച്ചു.

തിങ്കളാഴ്ച വിരമിക്കാനിരിക്കുന്ന ജസ്റ്റിസ് പി.എന്‍ രവീന്ദ്രന് ഹൈക്കോടതി ജീവനക്കാരുടെ സംഘടനയായ സമന്വയ നല്‍കിയ യാത്രയയപ്പ് ചടങ്ങില്‍ വച്ചായിരുന്നു ആരുടെയും പേര് പരാമർശിക്കാതെ ജസ്റ്റിസ് പി.എന്‍ രവീന്ദ്രന്റെ വിമര്‍ശനം.

പ്രാധാന്യമുള്ള കേസുകൾ കേൾക്കുന്നതിനിടെ കാലം തെറ്റിച്ച് ജഡ്ജിമാരുടെ പരിഗണനാവിഷയങ്ങൾ മാറ്റിയതുൾപ്പെടെയുള്ള വിഷയങ്ങളിലെ അതൃപ്തിയാണ് മുൻ ഹൈക്കോടതി ജഡ്ജി ബി. കെമാൽപാഷ തുറന്നുപറഞ്ഞത്.

പരിഗണനാ വിഷയങ്ങൾ മാറ്റിയതിൽ ബാഹ്യ ഇടപെടൽ ഉണ്ടായെന്ന് സംശയിക്കുന്നവരെ കുറ്റം പറയാനാവില്ലെന്ന് വിരമിച്ചതിന്റെ പിറ്റേ ദിവസം  അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

ജഡ്ജിമാർ ജനങ്ങൾക്കു സ്വീകാര്യരാകണമെന്നും അവരെ നീതി നടപ്പാക്കുന്നവരെന്നു ജനങ്ങൾ അംഗീകരിക്കണമെന്നും ഇല്ലെങ്കിൽ കാലം കഴിയുമ്പോൾ മൂല്യച്യുതിയുണ്ടാകുമെന്നും ജഡ്ജി ബി. കെമാൽപാഷ മുന്നറിയിപ്പ് നൽകിയിരുന്നു

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

CBSE 12th , result, announced, declared, exam, students, question paper, leak, girls, boys, websites, Google, Plus two, VHSE, result, declared, education minister, students, kannur, malappuram, Pathanamthita, 

സിബിഎസ്‌ഇ പ്ലസ്ടു പരീക്ഷാ ഫലം: 97.32% വിജയത്തോടെ തിരുവനന്തപുരം മേഖല ഒന്നാമത്

Nipah, cabinet decision, recognition , Kerala, increment , assembly, doctors, health workers,  Alappuzha, Nipah, fake news, clarification, health department, social media, Alappuzha Govt medical college, patient, Kozhikode, Nipah, nursing student, treatment, hospital, Australian medicine, medical college, death, Nipah patients , Balussery hospital , leave, Medical college, visitors, phone number, contact, doctors, nurses, precautions, information fake news, awareness, nipah cell, nipah virus, doctors, Delhi, Sabith, travel, Malaysia, passport, Perambra, Kerala, KK Shylaja, 

നിപ പ്രതിരോധം: 5 ഡോക്ടര്‍മാര്‍ക്ക് ഡല്‍ഹിയില്‍ അടിയന്തിര വിദഗ്ധ പരിശീലനം