കേരഗ്രാമം പദ്ധതിക്ക് തുടക്കമായി 

നാളികേരത്തിന്റെ ഉൽപ്പാദനക്ഷമത വർധിപ്പിക്കൽ ലക്ഷ്യം

പദ്ധതി നടപ്പാക്കുന്ന ആദ്യ നഗരസഭാ വാർഡായി തിരുവല്ലം

തിരുവനന്തപുരം : നാളികേര ഉൽപാദനവും ഉൽപാദന ക്ഷമതയും വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കൃഷി വകുപ്പ് തിരുവല്ലം കൃഷിഭവന്റെ നേതൃത്വത്തിൽ ആവിഷ്‌കരിച്ച കേരഗ്രാമം പദ്ധതിയ്ക്ക് തുടക്കമായി. സംസ്ഥാനത്ത് പദ്ധതി നടപ്പാക്കുന്ന ആദ്യ നഗരസഭ വാർഡാണ് തിരുവല്ലം . തിരുവല്ലം ഗവൺമന്റ് എൽ.പി.എസിൽ നടന്ന ചടങ്ങിൽ പദ്ധതിയുടെ ഉദ്ഘാടനം കൃഷി മന്ത്രി വി.എസ് സുനിൽകുമാർ നിർവ്വഹിച്ചു. 625 ഏക്കറിൽ 43,750  തെങ്ങുകൾക്ക് ‘സമഗ്ര നാളികേര പരിപാലനം എന്നതാണ്  പദ്ധതിയുടെ പ്രഥമ ലക്ഷ്യം.

നാളികേരത്തിൽ നിന്ന് മൂല്യവർധിത ഉത്പന്നങ്ങൾ നിർമിക്കുന്നതിന് ശ്രമിക്കണമെന്നും  ഇതിനായി പ്രത്യേക യൂണിറ്റുകൾ തുടങ്ങണമെന്നും മന്ത്രി പറഞ്ഞു . നിലവിലെ ഏഴര ലക്ഷം ഹെക്ടറിൽ നിന്ന് 10 ലക്ഷം ഹെക്ടറായി നാളികേര കൃഷി വർധിപ്പിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു

പദ്ധതി പ്രകാരം  രോഗം ബാധിച്ച ഒരു തെങ്ങ് മുറിച്ചുമാറ്റുന്നതിന് 1000 രൂപ സബ്സിഡി നൽകുന്നതിനോടൊപ്പം രോഗ പ്രതിരോധ ശേഷിയുള്ളതും അത്യുൽപാദനക്ഷമതയുള്ള  നല്ലയിനം തെങ്ങിൻ തൈകൾ പകരം നൽകുന്നു, 2000 രൂപ സബ്സിഡി നിരക്കിൽ തെങ്ങുകയറ്റ യന്ത്രം, പമ്പ് സെറ്റ്, കമ്പോസ്റ്റ് യൂണിറ്റ് എന്നിവയ്ക്ക് 10,000 രൂപ വീതം സബ്സിഡി തുടങ്ങിയവ ലഭ്യമാണ്.  കൂടാതെ സംയോജിത വള പ്രയോഗം ജലസേചനം എന്നിവയ്ക്കും സബ്സിഡി അനുവദിക്കുന്നുണ്ട്.

പദ്ധതി ഉദ്ഘാടനത്തോടനുബന്ധിച്ച് സമഗ്ര നാളികേര പരിപാലനം എന്ന വിഷയത്തിൽ സെമിനാറും സംഘടിപ്പിച്ചു. കേരള കാർഷിക സർവകലാശാലയിൽ നിന്ന് വിരമിച്ച റിസർച്ച് ഡയറക്ടർ ഡോ. ആർ വിക്രമൻ നായരാണ് ക്ളാസ് നയിച്ചത്. തെങ്ങു പരിപാലനം രോഗ നിയന്ത്രണം തെങ്ങിന് ഉപയോഗപ്രദമായ രീതിയിൽ ഇടവിള കൃഷി എന്നിവയായിരുന്നു വിഷയം.

മേയർ വി.കെ. പ്രശാന്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഒ. രാജഗോപാൽ എം.എൽ.എ സന്നിഹിതനായിരുന്നു. സമഗ്ര നാളികേര പരിപാലനത്തിന്റെ വാർഡ് തല ഉദ്ഘാടനം ഡെപ്യൂട്ടി മേയർ രാഖി രവികുമാർ നിർവ്വഹിച്ചു.  വിവിധ വാർഡ് കൗൺസിലർമാർ കൃഷി വകുപ്പ് ഉദ്യോഗസ്ഥർ കേര സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

റോഡ് വികസനത്തിന് ഭൂമി ഏറ്റെടുക്കൽ വേഗത്തിലാക്കണം: മന്ത്രി ജി. സുധാകരൻ

പൊതുമേഖല പുത്തന്‍ വിപണനതന്ത്രം ആവിഷ്കരിക്കണം: ധനമന്ത്രി