നിയമസഭയില്‍ രൂക്ഷ ബഹളം, മാധ്യമങ്ങളെ പുറത്താക്കി

തിരുവനന്തപുരം:സമ്പൂര്‍ണ ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ദിവസം രൂക്ഷ ബഹളത്തിന് കേരളാ നിയമസഭ ( Kerala Assembly  ) സാക്ഷ്യം വഹിച്ചു. ഷുഹൈബിന്റെതുൾപ്പെടെയുള്ള രാഷ്ട്രീയ കൊലപാതകങ്ങളും അട്ടപ്പാടിയിലെ ( Attapadi )  ആദിവാസിയുടെ മരണവും പ്രതിപക്ഷം ഉന്നയിച്ചതിനെ തുടർന്നുണ്ടായ ബഹളത്തിൽ നിയമസഭ സ്തംഭിച്ചു.

നിയമസഭയുടെ അന്തസ് കെടുത്തുന്ന പ്രവര്‍ത്തനമാണ് പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും ഇത് ആവര്‍ത്തിക്കരുതെന്നും സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണൻ താക്കീത് നൽകി. പ്രതിഷേധിക്കാനുള്ള അവകാശം പ്രതിപക്ഷത്തിനുണ്ടെന്നും എന്നാൽ അത് സഭയുടെ അന്തസ് മാനിച്ചാകണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

ചെയറിന്റെ മുഖം മറച്ചത് അന്തസിന് ചേര്‍ന്നതല്ലെന്നും സ്പീക്കര്‍ കുറ്റപ്പെടുത്തി. എന്നാല്‍ സ്പീക്കറുടെ പരാമര്‍ശം ശരിയല്ലെന്നും ജനങ്ങളുടെ വികാരമാണ് സഭയില്‍ പ്രകടിപ്പിച്ചതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു.

സഭ ആരംഭിച്ചപ്പോൾ മറുപടി പറയാനായി മുഖ്യമന്ത്രി എഴുന്നേറ്റതോടെ പ്രതിപക്ഷം ബഹളം ആരംഭിച്ചു. സി.പി.എം അംഗങ്ങളായ എ.എന്‍ ഷംസീറടക്കമുള്ളവരും പ്രതിപക്ഷ എം.എല്‍.എമാരും തമ്മിൽ വാക്കേറ്റമുണ്ടായി. നിയമസഭയിലെ ബഹളം ചിത്രീകരിക്കുന്നതിൽ നിന്ന് മാധ്യമപ്രവര്‍ത്തകരെ ആദ്യം വിലക്കി. പിന്നീട് മാധ്യമങ്ങളെ  ഗ്യാലറിയില്‍ നിന്ന് പുറത്താക്കി.

സ്പീക്കറുടെ ഡയസിന് മുന്നിലെത്തി ബാനറുകളും പ്ലക്കാര്‍ഡുകളും ഉയര്‍ത്തി പ്രതിപക്ഷ അംഗങ്ങള്‍ ബഹളം വച്ചു. സ്പീക്കറുടെ ഡയസിന് മുന്നിലെത്തി അംഗങ്ങള്‍ മുദ്രാവാക്യം വിളിച്ചതോടെ സഭ താല്‍ക്കാലികമായി നിര്‍ത്തിവച്ച് സ്പീക്കര്‍ ഓഫീസിലേക്ക് പോയി.

വീണ്ടും സഭ ആരംഭിച്ചപ്പോൾ പേരാവൂര്‍ എം.എല്‍.എ സണ്ണി ജോസഫ് എം.എല്‍.എ നല്‍കിയ അടിയന്തിര പ്രമേയത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നൽകി. ഷുഹൈബ് വധത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നും പോലീസ് അന്വേഷണം ശരിയായ രീതിയിലാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.

രണ്ട് പേരാണ് ഷുഹൈബിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചതെന്നും ഷുഹൈബ് വധത്തില്‍ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

പിടികൂടിയത് ഡമ്മി പ്രതികളാണെന്ന ആരോപണം തെറ്റാണെന്നും ഒരു കൊലപാതവും നടക്കരുതെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ മുഖ്യമന്ത്രി സംഭവത്തെ ന്യായീകരിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.

അതേസമയം, ഷുഹൈബ് വധവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നും സര്‍ക്കാരില്‍ നിന്നും താൻ പ്രതീക്ഷിച്ചിരുന്ന പ്രതികരണമാണ് ലഭിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ അഭിപ്രായപ്പെട്ടു.

ഷുഹൈബിനെ വധിച്ചതിൽ സിപിഐഎമ്മിന്റെ പ്രാദേശിക നേതൃത്വത്തിന് വ്യക്തമായ പങ്കുണ്ടെന്നും ഇത് പുറത്തുവരുമെന്ന ആശങ്കയുള്ളതുകൊണ്ടാണ് സര്‍ക്കാര്‍ സിബിഐ അന്വേഷണത്തെ എതിര്‍ക്കുന്നതെന്നും സുധാകരന്‍ ആരോപിച്ചു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

Madhu , Attappadi , Kerala High Court, suo motu case, registered, Kerala adivasi man, tribal youth, case, Madhu , postmortem , Shylaja, Harthal , BJP, UDF, health minister, AK Balan, Ramesh Chennithala, Sudheeran, family, tribal youth, Attapadi, Attappadi , adivasi youth ,murder,case, Pinarayi, Joy Mathew , polie, selfie, Madhu, tribal youth, attapadi region, died, police jeep, Kottathara, handed over, accused, local people, Kadukumanna,

മധുവിന്‍റെ പോസ്‌റ്റ്‌മോർട്ടം ഇന്നത്തേയ്ക്ക് മാറ്റി വച്ചതില്‍ അപാകതയില്ല: ആരോഗ്യ മന്ത്രി

    Jaipur,Gandhi Nagar railway station , women,   India, first all-women non-suburban railway station,  first non-suburban station, country , completely operated by women, selling,checking ,tickets , security, all the operations ,controlled , operated,e 40 women, train operations, ,bookings, reservations,  announcement,  RPF ,Neelam Jatav ,first woman station superintendent , Rajasthan,  

വനിതകൾ മാത്രം നിയന്ത്രിക്കുന്ന രാജ്യത്തെ ആദ്യ നോൺ-സബ്അർബൻ സ്റ്റേഷനുമായി ജയ്‌പൂർ