vandalism case , kerala assembly vandalism case , withdrawal, congress, slammed, pinarayi, LDF, UDF, left legislators. assembly, court, Vandalism , Assembly,Govt, withdraws, case ,MLAs,opposition, protest, KM Mani, Bar case, Chennithala, kerala-legislators, government, withdrew, six LDF legislators, budget,
in ,

കൈയ്യാങ്കളി കേസ്​ പിന്‍വലിക്കൽ; സഭയില്‍ ഭരണ-പ്രതിപക്ഷ ബഹളം

തിരുവനന്തപുരം: വൻ വിവാദമായ നിയമസഭ കൈയ്യാങ്കളി കേസ് ( Kerala assembly vandalism case ) പിന്‍വലിക്കാന്‍ തീരുമാനിച്ച നടപടിയെ തുടർന്ന് സഭയിൽ വീണ്ടും ഭരണ-പ്രതിപക്ഷ ബഹളം. നിയമസഭയില്‍ നടന്ന കയ്യാങ്കളി കേസ് ചര്‍ച്ച ചെയ്യുന്നതിനിടെയാണ് സഭയിൽ ഇന്നും ബഹളമുണ്ടായത്.

പൊതുതാത്പര്യം മുന്‍നിര്‍ത്തിയാണ് നിയമസഭ കൈയ്യാങ്കളി കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്നും കോടതിയുടെ അനുമതിയോടെ കേസ് പിന്‍വലിക്കുന്നതില്‍ തെറ്റില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. വി.ഡി സതീശന്‍ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകവെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

നിയമസഭയിലുണ്ടായ കൈയ്യാങ്കളിയില്‍ സപീക്കര്‍ക്ക് ലഭിച്ച മൂന്നു പരാതികളില്‍ ഒന്നു മാത്രമാണ് ഉദ്യോഗസ്ഥര്‍ പൊലീസിന് കൈമാറിയതെന്നും ഇക്കാര്യത്തില്‍ തുടക്കം മുതല്‍ തന്നെ വിവേചനമുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

വനിതാ എം.എല്‍.എമാരെ ആക്രമിച്ച പരാതിയിലടക്കം ഏകപക്ഷീയമായ നിലപാടാണ് യു.ഡി.എഫ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

വനിതാ എം.എല്‍.എമാര്‍ നല്‍കിയ പരാതിയില്‍ യു.ഡി.എഫ് സര്‍ക്കാര്‍ എന്തു നടപടി സ്വീകരിച്ചുവെന്ന ഇ.പി ജയരാജന്റെ ചോദ്യത്തിന് എം.എല്‍.എമാര്‍ കോടതിയില്‍ നല്‍കിയ പരാതിയും അതിന് കോടതി നല്‍കിയ സ്റ്റേയും വി.ഡി സതീശന്‍ വിശദീകരിച്ചു.

സഭയില്‍ വി.ഡി സതീശന്‍ വനിതാ അംഗങ്ങളെ അപമാനിക്കുകയാണെന്ന് ഇ.എസ് ബിജിമോള്‍ എംഎല്‍എ ആരോപിച്ചു. സതീശന്റെ പരാമര്‍ശം സഭാരേഖകളില്‍ നിന്ന് നീക്കം ചെയ്യണമെന്നും ബിജിമോള്‍ ആവശ്യപ്പെട്ടതിനെ തുടർന്ന് സഭയില്‍ ബഹളമുണ്ടായി.

നിയമസഭയിലെ കൈയ്യാങ്കളി കേസ് സഭനിര്‍ത്തിവച്ച്‌ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷം നേരത്തെ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

സഭയില്‍ നടന്ന സംഭവം സംസ്ഥാനത്തിനെതിരായ കുറ്റമാണെന്നും കേസിലെ പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷ ഉറപ്പാക്കണമെന്നും നോട്ടീസ് നല്‍കിയ വിഡി സതീശന്‍ കുറ്റപ്പെടുത്തി.

നീതിന്യായ വ്യവസ്ഥകളെ കാറ്റില്‍ പറത്താനുള്ള ശ്രമം ഉപേക്ഷിക്കണമെന്നും വനിത എംഎല്‍എമാര്‍ നല്‍കിയ പരാതിയിലും കാര്യങ്ങള്‍ നിയമത്തിന്റെ വഴിയെ പോകട്ടെ എന്നും സതീശന്‍ അഭിപ്രായപ്പെട്ടു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

lenin, Periyar, statues, PM, H Raja, Russia, Modi, vandalism,   E.V. Ramasamy, Tamil Nadu, Tripura, facebook post, apology,   BJP national secretary ,social media ,post ,Dravidar Kazhagam ,founder ,Periyar E.V. Ramasamy

പ്രതിമകൾ തകർക്കൽ; പ്രധാനമന്ത്രി അപലപിച്ചു ; മാപ്പപേക്ഷയുമായി എച്ച്‌.രാജ

അഭയ കേസ്: പുതൃക്കയില്‍ കുറ്റവിമുക്തന്‍; കോട്ടൂരും സെഫിയും വിചാരണ നേരിടണം