തിരുവനന്തപുരം: രക്ഷാ പ്രവർത്തനം പൂർണമായും സൈന്യത്തെ ഏൽപ്പിക്കണം എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു . പത്തനംതിട്ട , എറണാകുളം ജില്ലകളിലെ രക്ഷാപ്രവത്തനം അതീവ ദുഷ്കരമാണ് . ഇത് നമുക്ക് ചെയ്യാൻ കഴിയില്ല. സൈന്യത്തിനേ ആവൂ. വലിയ പ്രതിസന്ധിയാണ് സംസ്ഥാനം നേരിടുന്നത്. പ്രദേശങ്ങളൊക്കെ പൂർണമായും ഒറ്റപ്പെട്ടിരിക്കുന്നു. വയനാട്ടിലേക്ക് പുറപ്പെട്ട പ്രതിപക്ഷ നേതാവ് യാത്ര സാധ്യമല്ല എന്ന അറിയിപ്പിനെത്തുടർന്നു മാറ്റി വച്ചു.
പാലക്കാട് ജില്ലയിൽ പതിനഞ്ചിടത്ത് ഉരുൾപൊട്ടൽ ഉണ്ടായി . മൂന്നു കുടുംബങ്ങൾ ഒലിച്ചുപോയി. നവജാത ശിശു അടക്കം എട്ടു പേർ മരിച്ചു. ഹെലികോപ്റ്റർ വഴിയുള്ള രക്ഷാ പ്രവർത്തനമാണ് നടക്കുന്നത്. മറ്റുതരത്തിലുള്ള രക്ഷാപ്രവർത്
പൂന, ജോധ്പൂർ എന്നിവിടങ്ങളിൽനിന്ന് സൈന്യം പുറപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.
ആലുവ പൂർണമായും വെള്ളപ്പൊക്കത്തിലാണെന്നും . രക്ഷാപ്രവർത്തനം നടത്താൻ ആവുന്നില്ലെന്നും വി.ഡി.സതീശൻ എം.എൽ എ പറഞ്ഞു. വെള്ളം വന്നു നിറയുകയാണ് . വീടുകളുടെ മുകളിൽ കുടുങ്ങിക്കിടക്കുന്നവരെ ഇറക്കിക്കൊണ്ടു വന്നു ബോട്ടുകളിൽ ക്യാമ്പുകളിൽ എത്തിക്കാനുള്ള ശ്രമമാണ് നടത്തുന്നത്.
കാലടി സർവകലാശാലയിൽ ഹോസ്റ്റലിലുള്ള 300 ൽ ഏറെ പെൺകുട്ടികൾ അടക്കം മൊത്തം 580 കുട്ടികൾ കുടുങ്ങിക്കിടക്കുന്നു. മൂന്നു നിലകളുള്ള ഒരു കെട്ടിടത്തിന്റെ ഏറ്റവും മുകളിലാണ് അവരുള്ളത്. അര മണിക്കൂറിനുള്ളിൽ ബോട്ടിലെത്തി അങ്കമാലിയിൽ എത്തിക്കാം എന്നാണ് രക്ഷാപ്രവർത്തകർ പറഞ്ഞതെന്ന് വിദ്യാർത്ഥികളിൽ ചിലർ ടെലിഫോണിലൂടെ മാധ്യമപ്രവർത്തകരെ അറിയിച്ചു.
മുല്ലപ്പെരിയാറിൽ ജലനിരപ്പ് വലിയ തോതിൽ ഉയർന്നുകൊണ്ടിരിക്കുന്നു. പതിമൂന്നു ഷട്ടറുകളും പത്ത് അടിയിലേറെ ഉയർത്തിവച്ചിരിക്കുന്നു. കൃത്യമായ കണക്കുകൾ അധികൃതർ പുറത്തുവിടുന്നില്ല. ഓരോ സെക്കന്റിലും 25000 ഘന അടിയിലേറെ വെള്ളം പുറത്തു വന്നുകൊണ്ടിരിക്കുന്നു.
Comments
0 comments