Kerala Blasters, Iain Hume, injury, rest, season, ATK , clash, ISL, Canadian footballer,  Indian Super League, match, FC Pune City, goals, captain, suspension, yellow card, management, twitter, press conference, goal machine,
in , ,

കേരളാ ബ്ലാസ്റ്റേഴ്സിനു വെല്ലുവിളി; ഹ്യൂം ഉൾപ്പെടെയുള്ള പ്രമുഖർ കളിക്കില്ല

കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ ( Kerala Blasters ) സൂപ്പർ താരമായ ഇയാൻ ഹ്യൂം ( Iain Hume ) ഈ സീസണിലെ ഇനിയുള്ള മത്സരങ്ങളിൽ കളിച്ചേക്കില്ലെന്ന് കേരളാ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്‍റ് വാർത്താക്കുറിപ്പിൽ അറിയിച്ചു.

പൂനെക്കെതിരായ മത്സരത്തിൽ പരിക്കേറ്റതിനെ തുടർന്നാണ് ബ്ലാസ്റ്റേഴ്‌സിന്റെ ‘ഗോളടി യന്ത്രം’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇയാൻ ഹ്യൂമിന്റെ സാന്നിധ്യം മൈതാനത്തിന് താൽക്കാലികമായെങ്കിലും നഷ്‍ടമായത്.

ഇന്ത്യൻ സൂപ്പർ ലീഗിൽ സീസണിലെ നിർണായക മത്സരത്തിന് ഇറങ്ങുന്ന കേരളാ ബ്ലാസ്റ്റേഴ്സിന് ഇത് കനത്ത തിരിച്ചടിയായി. ഇന്ന് കോൽക്കത്തക്കെതിരെ കേരള ബ്ലാസ്റ്റേഴ്സ് മത്സരിക്കുന്നുണ്ട്.

നിലവിലെ ചാമ്പ്യന്മാരായ എടികെയ്ക്കെതിരെ വിജയിച്ചാൽ മാത്രമേ കേരളത്തിന് പ്ലേ ഓഫ് സാധ്യതയുള്ളൂ. ഈ സാഹചര്യത്തിൽ ആരാധകർ സ്നേഹത്തോടെ ‘ഹ്യൂമേട്ടൻ’ എന്ന് വിളിക്കുന്ന സൂപ്പർ താരത്തിന്റെ അസാന്നിധ്യം ടീമിനെ പ്രതിരോധത്തിലാക്കുമെന്ന് ആശങ്കയുണ്ട്.

കൂടാതെ കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് ക്യാപ്റ്റൻ സന്ദേശ് ജിങ്കനെ ഇറക്കാനാകില്ല. നാല് മഞ്ഞക്കാർഡുകൾക്കുള്ള സസ്പെൻഷനെ തുടർന്നാണ് എടികെയുമായുള്ള മത്സരത്തിൽ ജിങ്കന് മത്സരിക്കാൻ കഴിയാത്തത്. ഹ്യൂമിനും ജിങ്കനും പുറമെ ഭാഗ്യതാരമായ ദീപേന്ദ്ര നേഗിയും ഇന്നു കളിക്കില്ലെന്നാണ് റിപ്പോർട്ട്.

സീസണിന്റെ തുടക്കം മുതല്‍ പരുക്കില്‍ വലഞ്ഞിരുന്ന ഹ്യൂമിന് പൂനെ സിറ്റിക്കെതിരായ മത്സരത്തിലും പരുക്കേറ്റിരുന്നു. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മികച്ച ഗോള്‍ റെക്കോര്‍ഡുള്ള ഹ്യൂം ഇതുവരെ 26 ഗോളുകളാണ് സ്വന്തമാക്കിയത്. പരുക്കില്‍ നിന്നും താരം പെട്ടെന്ന് മോചിതനാകട്ടെ എന്ന് ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റ് ആശംസിച്ചു. എന്നാൽ താൻ കൂടുതൽ കരുത്തനായി തിരിച്ചെത്തുമെന്ന് ഹ്യൂം ട്വീറ്റ് ചെയ്തു.

“പുറത്തിരിക്കുകയെന്നതു സഹിക്കാനാവില്ല. പക്ഷെ, മഞ്ഞപ്പടയുടെ ആരാധകരേ, എന്നെ വിശ്വസിക്കൂ. ഞാനൊരു വ്യത്യസ്ത ജീവിയാണ്. കൂടുതൽ ശക്തിയോടെ, മികച്ച ഫിറ്റ്നസുമായി ഞാൻ ടീമിൽ തിരികെയെത്തും.” എന്ന് കനേഡിയൻ ഫുട്ബാളറായ ഹ്യൂം വികാരനിർഭരനായി അറിയിച്ചു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Gauri Neha , principal , management, action, leave, death, teachers, cake, explanation, education department, reason, notice, management, school, case, bail, petition, investigation, suspension, welcome, controversy, school principal, 

ഗൗരി നേഹയുടെ അധ്യാപികമാരെ തിരിച്ചെടുക്കൽ; വിവാദം പുകയുന്നു

Kudumbashree , Pravasi Survey, minister, KT Jaleel,  survey, pravasi, Local Self Govt Departments, Women Entrepreneurs, launching, welfare, NRK families, life survey, gender campaign, CDS, meeting,

കുടുംബശ്രീയുടെ നേതൃത്വത്തില്‍ പ്രവാസി സര്‍വേ ആരംഭിക്കുമെന്ന് മന്ത്രി