in , , ,

കേരളാ ബ്ലാസ്റ്റേഴ്സിനെ പ്രോത്സാഹിപ്പിക്കുവാൻ നാളെ പ്രിയയും ജയസൂര്യയും എത്തുന്നു

കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്സിനു ( Kerala Blasters ) പിന്തുണ പ്രഖ്യാപിച്ച് പ്രശസ്‌ത നടി പ്രിയയും ജയസൂര്യയും നാളെ സ്റ്റേഡിയത്തിലെത്തും.

ഇന്ത്യൻ ഫുട്ബോൾ ക്യാപ്റ്റൻ സത്യന്റെ ജീവിത ആസ്പദമാക്കി നിർമ്മിച്ച ‘ക്യാപ്റ്റൻ’ എന്ന സിനിമയിലെ നായകൻ ജയസൂര്യയും ‘ഒരു അഡാർ ലവ്’ എന്ന സിനിമയിലെ നായികയായ പ്രിയാ പ്രകാശ് വാര്യരും നാളെ സ്റ്റേഡിയത്തിലെത്തുമെന്ന് ബ്ലാസ്റ്റേഴ്‌സ് അറിയിച്ചു.

കേരളാ ബ്ലാസ്റ്റേഴ്സിനു പിന്തുണ പ്രഖ്യാപിച്ച് മഞ്ഞപ്പടയെ പ്രോത്സാഹിപ്പിക്കുവാനാണ് നടനും നടിയും നാളെ നടക്കാനിരിക്കുന്ന മത്സരത്തിനെത്തുന്നത്. ഇരുവരുടെയും സാന്നിധ്യം ടീമിനും ആരാധകർക്കും കൂടുതൽ ആവേശം പകരുമെന്നാണ് വിലയിരുത്തൽ.

കേരളാ ബ്ലാസ്റ്റേഴ്സും ചെന്നൈയനും തമ്മിൽ നാളെ കൊച്ചിയിൽ നടക്കുന്ന ഐഎസ്എൽ മത്സരത്തിന്റെ ടിക്കറ്റുകൾ മത്സര ദിവസവും സ്റ്റേഡിയം ബോക്സ് ഓഫീസിൽ നിന്ന് ലഭ്യമാകുമെന്ന് കേരളാ ബ്ലാസ്റ്റേഴ്‌സ് അധികൃതർ അറിയിച്ചു.

മുത്തൂറ്റ് ഫിൻകോർപിന്റെ സംസ്ഥാനത്തുടനീളമുള്ള ബ്രാഞ്ചുകൾ വഴിയും ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്. കൂടാതെ www.bookmyshow.com ൽ നിന്നും ഓൺലൈനായി ടിക്കറ്റുകൾ ബുക്ക് ചെയ്യാം.

എന്നാൽ സ്റ്റേഡിയം ബോക്സ് ഓഫീസിൽ നിന്നും ഓൺലൈൻ ടിക്കറ്റുകൾ മാറ്റിയെടുക്കണമെന്ന് അധികൃതർ വ്യക്തമാക്കി.

നോർത്ത് യുണൈറ്റഡിനെ വീഴ്ത്തി കേരളാ ബ്ലാസ്റ്റേഴ്‌സ് ഐഎസ്എൽ നാലാം സീസണിൽ പ്ലേ ഓഫ് സാധ്യത നിലനിർത്തിയിരുന്നു. ഇരു ടീമുകളും ഒപ്പത്തിനൊപ്പം പോരാടിയ മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് കേരളാ ബ്ലാസ്റ്റേഴ്സ് വിജയിച്ചത്.

അതേസമയം, തന്നെ ആരെങ്കിലും കേരള ബ്ലാസ്റ്റേഴ്സിലേക്ക് തിരിച്ചു കൊണ്ടുവരണം എന്നഭ്യർത്ഥിച്ച്
മുന്‍ കേരളാ ബ്ലാസ്റ്റേഴ്സ് താരം അന്റോണിയോ ജര്‍മന്‍ ഇന്ന് രാവിലെ ട്വിറ്ററിൽ സന്ദേശം പോസ്റ്റ് ചെയ്തു.

നിലവിൽ ഇംഗ്ലണ്ടിലെ നാഷണല്‍ സൗത്ത് ലീഗ് രണ്ടാം ഡിവിഷനിലെ സെമി പ്രൊഫഷണല്‍ ക്ലബായ ഹെമല്‍ ഹെംസ്റ്റഡിൽ കളിക്കുന്ന ഈ താരം 2015-ലും 2016-17 സീസണിലും കേരളാ ബ്ലാസ്റ്റേഴ്സിനായി ബൂട്ടണിഞ്ഞിരുന്നു.

കേരളത്തിനായി നേരത്തെ ആറു ഗോളുകൾ നേടിയിട്ടുള്ള ജര്‍മന്‍ ഇതിനു മുൻപും ബ്ലാസ്റ്റേഴ്സിലേക്ക് തിരിച്ചുവരാനുള്ള ആഗ്രഹം വ്യക്തമാക്കിയിട്ടുണ്ട്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Shuhaib , murder , Youth Congress , march, CBI, police, Pinarayi, K Sudhakaran, family, sister, father, hunger strike, CM , CPM , Pinarayi, VS, Deen , letter, CPM, meeting, Kodiyeri, P Jayarajan, CPM leaders, complaints, demanded, murder case, youth congress leader , Kannur, CPM meeting, flag, fascism , Kannur , all party meeting, peace, AK Balan, Shuhaib, UDF , leaders, walk out, CPM, minister, Congress, Youth Congress Leader, Shuhaib murder case , police, arrest, CPM, surrender, raids, Kannur, custody, Vikram Shiva, court, CPM workers, Youth Congress worker , investigation, District Police Chief ,DPC, Shuhaib, murder, case, CBI, father, Muhammad, Adv Jayasankar, probe, police, investigation, Ramesh Chennithala, CPM, parol, jail, TP murder case, congress, facebook post, Shuhaib, murder, Chennithala, Parol, TP case, Joy Mathew, CM, facebook post, police, Kannur SP, Shiva Vikram, jail, conspiracy, car, CPM, chief minister, Oru Adaar Love, song, support, controversy, Shuhaib murder case, police, BJP, Congress, allegations, complaints, arrest, remand, investigation, Congress leaders, hungry strike, youth congress, Kummanam, Chennithala, K Sudhakaran, Dean Kuriyakose, CPM, conspiracy, jail, murder, attempt,

ശുഹൈബ് വധം: മുഖ്യമന്ത്രി ചര്‍ച്ച നടത്തി; വിഎസിന് ഡീനിന്റെ പരാതിക്കത്ത്