in ,

ലെൻ ദേoഗൽ കേരളാ ബ്ലാസ്റ്റേഴ്സിൽ 

കൊച്ചി: കഴിഞ്ഞ ഐ എസ്. എൽ സീസണിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനു വേണ്ടി കളിച്ച സ്‌ട്രൈക്കർ ലെൻ ദേoഗൽ കേരളാ ബ്ലാസ്റ്റേഴ്സുമായി കരാറിൽ ഒപ്പിട്ടു. മണിപ്പൂർ സ്വദേശിയാണ്.

2011 ൽ  ഐ ലീഗിൽ ഈസ്ററ് ബംഗാളിനുവേണ്ടി കളിക്കുന്നതിനു മുൻപ് ലെൻ  ദേoഗൽ ജെ.സി.റ്റി യിലാണ് തന്റെ ഫുഡ്‌ബോൾ കരിയർ ആരംഭിച്ചത്. 2012 ൽ എ. എഫ്.സി കപ്പിൽ ഈസ്ററ് ബംഗാളിനുവേണ്ടി അന്താരാഷ്ട്ര മത്സരം കളിച്ചു.പിന്നീട് പാലിയൻ ആരോസിലേക്കും 2014 ൽ ഐ ലീഗിൽ ഷില്ലോംഗ് ലജോംഗിനുവേണ്ടിയും  കളിച്ചു.

2014 ൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനുവേണ്ടി ഐ. എസ് എൽ ബൂട്ടണിഞ്ഞ ലെൻ,  2015 ൽ ഡൽഹി ഡൈനോമോസിനുവേണ്ടിയാണ് കളിച്ചത്. 2017 ൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിലേക്ക് തിരിച്ചെത്തി. 24 കാരനായ ലെൻ കഴിഞ്ഞ സീസണിലെ ചെന്നൈയിൻ എഫ്. സി ക്കെതിരെ ഹാട്രിക് നേടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

500 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ ഇനി കുടുംബാരോഗ്യ കേന്ദ്രങ്ങള്‍