Kerala Blasters, Kochi, tickets, Priya, jayasurya, match, ISL, Chennaiyin , Stadium box office, Muthoot Fin Corp, online , bookmyshow , Captain , Oru Adaar Love, actress, actor, support, fans, Kerala Blasters, fans, membership cards, set to launch, ISL 2017,True membership, twitter, extra benefits, members, famous fan, Manjappada, Yellow army, strong presence, Jawaharlal Nehru stadium, management, Kerala Blasters, Bengaluru ,FC match,Dec 31, 2017,Police, Kerala Blasters-Bengaluru FC match,stadium, CK Vineeth, celebration, new year, striker, play, fans, security
in , ,

കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരം മാറ്റിവയ്ക്കണമെന്ന് പോലീസ്

തിരുവനന്തപുരം: ഡിസംബർ 31-ന് നടക്കാനിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് (Kerala Blasters) – ബെംഗളൂരു (Bengaluru) എഫ്സി മൽസരം (FC match) മാറ്റിവയ്ക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടതായി റിപ്പോർട്ട്. പുതുവർഷത്തലേന്ന് നടക്കുന്ന മത്സരത്തിലേക്ക് കൂടുതൽ പോലീസ് സേനയെ ലഭ്യമാക്കാൻ സാധിക്കില്ലെന്ന കാരണത്താലാണ് മത്സരം മാറ്റി വയ്ക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടത്.

കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിനോടാണ് പോലീസ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. പുതുവർഷാഘോഷങ്ങൾ പലപ്പോഴും പരിധി വിടുന്നതിനാൽ ക്രമസമാധാന പാലനത്തിനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കൂടുതൽ പോലീസുകാരെ വിന്യസിക്കേണ്ടി വരുമെന്ന് പോലീസ് അറിയിച്ചു.

അതിനാൽ മൽസരം നടക്കുന്ന സ്റ്റേഡിയത്തിലും പരിസരപ്രദേശങ്ങളും ആവശ്യത്തിനു പോലീസിനെ നിയോഗിക്കാൻ സാധിക്കില്ലെന്നും പോലീസ് വ്യക്തമാക്കി. ഇക്കാരണത്താൽ ഡിസംബർ 31-നു നടത്താനായി നിശ്ചയിച്ചിരിക്കുന്ന മത്സരം മറ്റൊരു ദിവസത്തിലേയ്ക്ക് മാറ്റണമെന്നാണ് പോലീസ് അധികൃതർ ആവശ്യപ്പെട്ടത്.

എന്നാൽ ഈ ആവശ്യത്തോട് കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് ഇതുവരെ പ്രതികരണമറിയിച്ചിട്ടില്ല. നിലവില്‍ നിശ്ചയിച്ച പ്രകാരം ഡിസംബര്‍ 31-ന് വൈകിട്ട് 5.30-നാണ് കൊച്ചിയില്‍ മത്സരം നടക്കേണ്ടത്‌.

സീസണിലെ മൂന്നാം മൽസരത്തിൽ 35,000-ലധികം വരുന്ന കാണികളാണ് സ്റ്റേഡിയത്തിൽ എത്തിച്ചേർന്നത്. തുടർച്ചയായ മൂന്നാം ഹോം മൽസരത്തിനിറങ്ങിയ കേരളാ ബ്ലാസ്റ്റേഴ്സ് ആദ്യ ഗോൾ നേടിയെങ്കിലും മത്സരം സമനിലയിലാണ് അവസാനിച്ചത്.

ആദ്യ രണ്ടു മൽസരങ്ങളിലും കേരളത്തിന് ഗോൾരഹിത സമനില ആയിരുന്നു. എന്നാൽ മുംബൈയ്ക്കെതിരെ ഒരു ഗോളടിച്ചെങ്കിലും മത്സരം സമനിലയിൽ അവസാനിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

India , Sri Lanka, 3rd Test, Day 3 ,356/9 ,runs Delhi, Visitors, stumps, Ajinkya Rahane,half-century ,Shikhar Dhawan ,lead ,tea , fourth day, third cricket Test against , Lanka ,second innings , Virat Kohli , Rohit Sharma,

ഇന്ത്യ ഡിക്ലയര്‍ ചെയ്​തു; ശ്രീലങ്കക്ക്​ 410 റണ്‍സ്​ വിജയലക്ഷ്യം

Ockhi, Chief Minister,no alert, CM,  Kerala,compensation , Rs 20 lakh, kin,deceased, Kerala government ,announced , special package,victims ,Cyclone Ockhi,  cabinet meet ,decided, grant , families ,persons ,died, disaster, The additional chief secretary , revenue department ,additional chief secretary of fisheries department ,

ഓഖി സമഗ്ര ദുരിത പാക്കേജ് മന്ത്രിസഭ യോഗം അംഗീകരിച്ചു