Kerala Blasters , football, thiruvananthapuram, football school, Kerala Blasters Football Schools, students, training, inaugurated, coach, team, competition, David James, Chandrasekharan Nair stadium
in , ,

കേരളാ ബ്ലാസ്റ്റേഴ്സിന്റെ തിരുവനന്തപുരത്തെ ഫുട്‌ബോൾ സ്കൂളിന് തുടക്കമായി

തിരുവനന്തപുരം: കേരളാ ബ്ലാസ്റ്റേഴ്സ് ( Kerala Blasters ) ക്ലബ്ബിന്റെ തലസ്ഥാന നഗരത്തിലെ ഫുട്‌ബോൾ സ്കൂളിന് ( football school ) തുടക്കമായി. ഫുട്‌ബോൾ സ്കൂളിന്റെ തിരുവനന്തപുരത്തെ പ്രവർത്തനോദ്ഘാടനം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ കേരളാ ബ്ലാസ്റ്റേഴ്സ് ടീമിന്റെ മുഖ്യ കോച്ച് ഡേവിഡ് ജെയിംസ് നിർവഹിച്ചു.

ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നായി 120 കുട്ടികൾ ഡേവിഡ് ജെയിംസിന്റെ സാന്നിധ്യത്തിൽ ഫുട്‌ബോൾ പരിശീലനം ആരംഭിച്ചു. സംസ്ഥാനമൊട്ടാകെ ഇതുവരെ ബ്ലാസ്റ്റേഴ്സിന്റ 24 സ്കൂളുകൾ പ്രവർത്തനക്ഷമമായിക്കഴിഞ്ഞു.

സംസ്ഥാനത്തെ താഴെത്തട്ടിൽ വരെ ഫുട്‌ബോൾ പരിശീലനം എത്തിക്കുന്നതിലൂടെ ഫുട്‌ബോളിനെ ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരളാ ബ്ലാസ്റ്റേഴ്സ് ഫുട്‌ബോൾ ക്ലബ്ബ് ഫുഡ്ബാൾ സ്കൂളുകൾ ആരംഭിച്ചത്.

ബ്ലാസ്റ്റേഴ്സ് തങ്ങളുടെ സ്വതന്ത്ര ഫുഡ്ബോൾ കേന്ദ്രങ്ങൾക്കൊപ്പം ഗ്രാമങ്ങളിലെ ചില സ്കൂളുകളുമായി കൈകോർത്തിട്ടുണ്ടെന്ന് ബ്ലാസ്റ്റേഴ്സ് ക്ലബ്ബ് സ്ട്രാറ്റജിക് ഇനിഷ്യേറ്റീവ് ഡയറക്ടർ സഞ്ചിത്ത് ജോസഫ് പറഞ്ഞു.

മുത്തൂറ്റ് ഫിൻകോർപ്പ്, കളളിയത്ത് ടി.എം.ടി , ഈസ് ടീ, പാരഗണിന്റെ സ്റ്റിമുലസ് എന്നിവരാണ് ഈ സംരംഭത്തിന് പിന്തുണ നൽകുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിലവിൽ 1500 കുട്ടികളാണ് ഈ പദ്ധതിയിൽ പങ്കാളികളായിരിക്കുന്നതെന്നും തികച്ചും പ്രൊഫഷണലായ പരിശീലനമാണ് കുട്ടികൾക്ക് നൽകുന്നതെന്നും സഞ്ചിത്ത് ജോസഫ് അറിയിച്ചു.

ഇവരിൽ മികച്ച പ്രകടനം കാഴ്ച്ചവയ്ക്കുന്നവരെ ബാസ്റ്റേഴ്സിന്റെ റിസർവ് ടീമായി നിലനിർത്തുമെന്നും കൂടാതെ ടീമിന്റെ ഭാവിയിലെ വിവിധ മത്സരങ്ങളിൽ ഇവരുടെ സേവനം ഉപയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

നടി ആക്രമിക്കപ്പെട്ട കേസ്: ദിലീപിന് സിസിടിവി ദൃശ്യങ്ങള്‍ കൈമാറി