in ,

ബ്ലോക്ചെയിന്‍ രംഗത്ത് കേരളത്തിന് അനന്ത സാധ്യതകൾ

തിരുവനന്തപുരം: കേരളത്തില്‍ ബ്ലോക്ചെയിന്‍ രംഗത്ത് വനിതാ സംരംഭം ആരംഭിക്കുമെന്നും താന്‍ തുടങ്ങിയ ബ്ലോക്ചെയിന്‍ സിസ്റ്റര്‍ഹുഡ് എന്ന സംരംഭത്തില്‍ ഇവിടെയുള്ളവര്‍ക്ക് അവസരങ്ങള്‍ നല്‍കുമെന്നും അമേരിക്കയിലെ ബ്ലോക്ചെയിന്‍ വിദഗ്ധയും ന്യൂറിയല്‍ പ്രോജക്ട്  സ്ഥാപകയും സിഇഒയുമായ ജനിഫര്‍ ഗ്രെയ്സണ്‍.

ബ്ലോക്ചെയിന്‍ സാങ്കേതികവിദ്യ ആഗോള ശ്രദ്ധനേടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വ്യവസായമേഖലയ്ക്കാവശ്യമായ ബ്ലോക്ചെയിന്‍ വിദഗ്ധരെ സൃഷ്ടിക്കുന്നതിനുള്ള അനന്തസാധ്യത കേരളത്തിനുണ്ടെന്ന് യു.എസ് വിദഗ്ധ അഭിപ്രായപ്പെട്ടു.

ഐഐഐടിഎംകെ-യ്ക്കു കീഴിലുള്ള കേരള ബ്ലോക്ചെയിന്‍ അക്കാദമി (കെബിഎ) കോവളം ഉദയ സമുദ്ര ഹോട്ടലില്‍ സംഘടിപ്പിച്ച ത്രിദിന ബ്ലോക്ചെയിന്‍ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. ബ്ലോക്ചെയിനും നിര്‍മിതബുദ്ധിയും സംയോജിപ്പിച്ച് ഭാവി സാധ്യതകള്‍ ആരായുന്ന പ്രോജക്ടാണ് ന്യൂറിയല്‍.

അന്‍പതോളം വനിതാ സിഇഒമാരും സ്ഥാപകരും ഉള്‍പ്പെടുന്ന സംരംഭമാണ് ബ്ലോക്ചെയിന്‍ സിസ്റ്റര്‍ഹുഡ്. ഇന്ത്യയും ഐഐഐടിഎംകെ-യ്ക്കു കീഴിലുള്ള ബ്ലോക്ചെയിന്‍ അക്കാദമിയുമായി ബന്ധമുള്ളതുകൊണ്ട് തനിക്ക്  ഇവിടെനിന്നും നൈപുണ്യമുള്ളവരെ ശിപാര്‍ശ ചെയ്യാനാകുമെന്നും ജനിഫര്‍ പറഞ്ഞു.

സിസ്റ്റര്‍ഹുഡില്‍ പത്തുശതമാനം പേരും അമേരിക്കക്കാരാണ്. കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും ഇതില്‍ പങ്കാളികളാണ്. ബ്ലോക്ചെയിന്‍ വികസിപ്പിക്കുന്നവരുടെ അഭാവമുള്ളതിനാല്‍ ഗ്രൂപ്പിലെ ചില അംഗങ്ങള്‍ കെബിഎയുമായി പ്രവര്‍ത്തിക്കുന്നതിന് കേരളത്തിലുണ്ട്.

സുരക്ഷിതത്വം ആവശ്യമാണെങ്കിലും സുതാര്യതയ്ക്ക് തയ്യാറാകാത്തതിനാല്‍ ബ്ലോക്ചെയിന്‍ സാധ്യതകള്‍ അമേരിക്ക നഷ്ടമാക്കുകയാണ്. ദ്രുതഗതിയില്‍ വികസിച്ചുവരുന്ന ബ്ലോക്ചെയിന്‍ സാങ്കേതികവിദ്യ അനവധി അവസരങ്ങള്‍ നല്‍കുന്നതായും  ഇന്ത്യ പൂര്‍ണമായും ഇത് പ്രയോജനപ്പെടുത്തുന്നത് സുപ്രധാനമാണെന്നും നാല്‍പതോളം പുസ്തകങ്ങളുടെ രചയിതാവായ അവര്‍ പറഞ്ഞു.

ലോകത്തെ രൂപപ്പെടുത്താന്‍ പ്രാപ്തമായ സാങ്കേതികവിദ്യയുടെ മുന്‍നിരയിലാണ് നാം. ഈ രംഗത്ത് ഇന്ത്യയ്ക്ക് മേധാവിത്വം പുലര്‍ത്തുന്നതിനാവശ്യമായ ശേഷിയുണ്ട്.  വിശ്വാസ്യതയും ഉത്തരവാദിത്തവും അധികാര വികേന്ദ്രീകരണവും സുതാര്യതയും അവസാന ഉപഭോക്താവിനും സാധ്യമാക്കും എന്നു ചിന്തിച്ചാല്‍ നമുക്ക് ഇത് പ്രയോജനകരമാകുമെന്നും ജനിഫര്‍ വ്യക്തമാക്കി.

കേരളത്തില്‍ പ്രത്യേകിച്ചും ഇന്ത്യയില്‍ പൊതുവായുള്ള ബ്ലോക്ചെയിനിലെ ആഗോള വിപണനങ്ങള്‍ വിപുലമാക്കുന്നതിനുള്ള അപൂര്‍വ്വ അവസരമാണ് ഉച്ചകോടി പ്രദാനം ചെയ്യുന്നത്. ഡിസംബര്‍ 8 ശനിയാഴ്ച സമാപിക്കുന്ന ഉച്ചകോടിയില്‍ ലോകത്തെ പ്രമുഖ ബ്ലോക്ചെയിന്‍ വിദഗ്ധരും മേധാവികളും പങ്കെടുക്കുന്നുണ്ട്.

ബ്ലോക്ചെയിന്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ബിസിനസ് സ്ഥാപനങ്ങള്‍ക്ക് കേരളത്തിലേക്ക് അവയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിനുള്ള സാധ്യതകളും ഉച്ചകോടിയില്‍ ആരായും.

കാനഡ ബ്ലോക്ചെയിന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഓതറും ലോകപ്രശസ്ത ബ്ലോക്ചെയിന്‍ വിദഗ്ധനുമായ ബോബ് ടാപ്സ്കോട്ട് ഉച്ചകോടിയുടെ സമാപനദിനമായ ഡിസംബര്‍ എട്ട് ശനിയാഴ്ച നടക്കുന്ന പ്രത്യേക സെഷന് നേതൃത്വം നല്‍കുന്നുണ്ട്. ഉച്ചകോടിയുടെ ഭാഗമായി ഇതാദ്യമായാണ് അദ്ദേഹം ഇന്ത്യയില്‍ എത്തിയത്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

വരും തലമുറയുടെ സ്റ്റാർട്ടപ്പുകൾ ‘എക്സ്പീരിയൻസ് ‘ കമ്പനികളാവും

രോഗീ സൗഹൃദത്തിന് ‘ടീം ബില്‍ഡിംഗ് ട്രെയിനിംഗ്’