കേരള ബ്ലോഗ് എക്സ്പ്രസ് ആറാം ലക്കം തുടങ്ങി 

കൊച്ചി: ആഗോള പ്രശസ്തരായ സഞ്ചാര ബ്ലോഗര്‍മാര്‍ പങ്കെടുക്കുന്ന കേരള ടൂറിസത്തിന്‍റെ ബ്ലോഗ് എക്സപ്രസ് ആറാം ലക്കത്തിന് തുടക്കമായി. കേരളത്തിന്‍റെ പ്രശസ്തമായ ടൂറിസം കേന്ദ്രങ്ങളെ ലോക നിലവാരത്തിലുള്ള ബ്ലോഗര്‍മാര്‍ക്കിടയില്‍ പരിചിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരള ബ്ലോഗ് എക്സ്പ്രസിന് തുടക്കം കുറിച്ചത്. 

രണ്ടാഴ്ച നീണ്ടു നില്‍ക്കുന്ന ഈ പരിപാടിയില്‍ തത്സമയ ബ്ലോഗിംഗിനുള്‍പ്പെടെയുള്ള അത്യാധുനിക വാര്‍ത്താവിനിമയ സാങ്കേതിക വിദ്യ സജ്ജമാക്കിയ ബസിലാണ് ബ്ലോഗര്‍മാരുടെ യാത്ര.

21 രാജ്യങ്ങളില്‍ നിന്നായി 26 ബ്ലോഗര്‍മാരാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്. പത്തു പുരുഷډാരും 16 സ്ത്രീകളുമടങ്ങുന്നതാണ് സംഘം. കേരളത്തിലെ വിവിധ ടൂറിസം കേന്ദ്രങ്ങള്‍ ഇവര്‍ സന്ദര്‍ശിക്കും.

ബ്ലോഗ് എക്സപ്രസ് യാത്രയുടെ ഭാഗമായി സംഘം കൊച്ചി ബിനാലെയില്‍ സന്ദര്‍ശനം നടത്തി. കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ പ്രസിഡന്‍റ് ബോസ് കൃഷ്ണമാചാരി ബ്ലോഗര്‍മാരുടെ സംഘത്തെ അഭിസംബോധന ചെയ്തു. സമകാലീന കലാലോകത്ത് കൊച്ചി ബിനാലെയുടെ പ്രാധാന്യം അദ്ദേഹം വിവരിച്ചു. കലാകാരډാര്‍ തന്നെ ക്യൂറേറ്റ് ചെയ്യുന്ന ലോകത്തിലെ അപൂര്‍വം ബിനാലെകളിലൊന്നാണ് കൊച്ചിയിലേതെന്ന് അദ്ദേഹം പറഞ്ഞു.

ബിനാലെയുടെ പ്രധാനവേദിയായ ഫോര്‍ട്ട്കൊച്ചി ആസ്പിന്‍വാള്‍ ഹൗസാണ് സംഘം സന്ദര്‍ശിച്ചത്. സമകാലീനകലാലോകത്തെ കൊച്ചിയിലേക്കെത്തിക്കുകയാണ് ബിനാലെ ചെയ്യുന്നതെന്ന് സംഘം അഭിപ്രായപ്പെട്ടു.

കേരളത്തിലെ കലാപ്രദര്‍ശനങ്ങളായിരിക്കും എന്ന മിഥ്യാധാരണയോടെയാണ് ഇവിടെയെത്തിയതെന്ന് പെറുവില്‍ നിന്നുള്ള നെല്‍സണ്‍ മോച്ചിലാനോ പറഞ്ഞു. എന്നാല്‍ പ്രദര്‍ശനങ്ങളുടെ അന്താരാഷ്ട്ര സ്വഭാവം അത്ഭുതപ്പെടുത്തി. 30-ഓളം രാജ്യങ്ങളില്‍ നിന്ന് പ്രാതിനിധ്യമുള്ളതാണ് കൊച്ചി ബിനാലെയെന്നത് ഇതിന്‍റെ അന്താരാഷ്ട്ര പ്രാധാന്യം വ്യക്തമാക്കുന്നവെന്ന് അദ്ദേഹം പറഞ്ഞു.

ആഫ്രിക്കയില്‍ നിന്നുള്ള കലാകാരډാരുടെ സാന്നിദ്ധ്യം അത്ഭുതപ്പെടുത്തിയെന്ന് ജമൈക്കയില്‍ നിന്നുള്ള ഷിയ പവെല്‍ പറഞ്ഞു. സാധാരണ കലാപ്രദര്‍ശനങ്ങളില്‍ നിന്നും അടിമുടി വ്യത്യസ്തമാണ് കൊച്ചി ബിനാലെ. യൂറോപ്യന്‍, അമേരിക്കന്‍ പങ്കാളിത്തത്തില്‍ നിന്ന് വ്യത്യസ്തമായി ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള കലാകാരന്മാര്‍ക്ക് ഏറെ പ്രാധാന്യം നല്‍കിയിട്ടുണ്ടെന്നും അവര്‍ നിരീക്ഷിച്ചു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

തെരഞ്ഞെടുപ്പ് പ്രചാരണം: സർക്കാർ ജീവനക്കാർക്ക് വിലക്ക്

മത്സ്യവും ആസ്തമയും തമ്മിലെന്ത്?