Kerala budget, Ockhi, Rs 2000 crore, package, coastal area, finance minister, Thomas Issac, financial discipline, expenditure, reduction, annual state budget, 
in , ,

സംസ്ഥാന ബജറ്റ്: തീരദേശ വികസനത്തിന് 2000 കോടി രൂപയുടെ പ്രത്യേക പാക്കേജ്

തിരുവനന്തപുരം: 2018-19 സാമ്പത്തിക വര്‍ഷത്തെ സംസ്ഥാന ബജറ്റ് ( Kerala budget 2018 ) ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിച്ചു. ഓഖി ദുരന്തത്തില്‍ വന്ന പാളിച്ചകള്‍ പരിഹരിക്കുന്നതിനുള്ള പദ്ധതികളുടെ ഭാഗമായി തീരദേശ വികസനത്തിന് 2000 കോടി രൂപ യുടെ പ്രത്യേക പാക്കേജ് ബജറ്റില്‍ പ്രഖ്യാപിച്ചു. കൂടാതെ തീരദേശ ഹരിതവല്‍ക്കരണത്തിന് 150 കോടി രൂപയും വകയിരുത്തി.

സമ്പൂര്‍ണ്ണ സാമൂഹ്യ സുരക്ഷ പദ്ധതിയാണ് ഈ ബജറ്റിലെ ഏറ്റവും വലിയ സവിശേഷതയെന്ന് ധനമന്ത്രി അവകാശപ്പെട്ടു. വിശപ്പ് രഹിതം പദ്ധതിക്ക് 20 കോടിയും ഭക്ഷ്യസബ്സിഡിക്ക് 954 കോടിയും ധനമന്ത്രി പ്രഖ്യാപിച്ചു.

തീരദേശത്തെ വികസന പദ്ധതികള്‍ക്ക് ഡിപിആര്‍ തയ്യാറാക്കാന്‍ 10 കോടിയും മത്സ്യമേഖലയുടെ മൊത്തം അടങ്കലിന് 600 കോടിയും കിഫ്ബിയില്‍ നിന്ന് 900 കോടിയുടെ നിക്ഷേപവും വകയിരുത്തിയതായി ധനമന്ത്രി അറിയിച്ചു. മത്സ്യബന്ധന തുറമുഖ വികസനത്തിന് 584 കോടി വായ്പയെടുക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

മത്സ്യബന്ധന യാനങ്ങളെയും തീരദേശ ഗ്രാമങ്ങളെയും ബന്ധിപ്പിക്കുന്ന തൊഴിലാളി വിവര വിനിമയ സംവിധാനത്തിന് ദുരന്ത നിവാരണ അതോറിറ്റി രൂപം നല്‍കിയിട്ടുണ്ടെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. കൂടാതെ തീരദേശഗ്രാമങ്ങളില്‍ സൗജന്യ വൈ-ഫൈ സംവിധാനവും ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.

ഈ സാമ്പത്തിക വര്‍ഷം റവന്യൂ കമ്മി 3.1 ശതമാനമായി നിലനിര്‍ത്തുമെന്നും കിഫ്ബി ഫണ്ട് സമാഹരണത്തിന്റെ ഭാഗമായി പ്രവാസി ചിട്ടി ഏപ്രില്‍ മുതല്‍ ആരംഭിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.

വിവിധ ബോണ്ടുകളിലൂടെ കിഫ്ബിയിലേക്ക് വിഭവ സമാഹരണം നടത്തുമെന്നും ചിട്ടിയില്‍ ചേരുന്ന പ്രവാസികള്‍ക്ക് ഇന്‍ഷുറന്‍സും പെന്‍ഷനും അര്‍ഹതയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

സ്ത്രീകളുടെ ക്ഷേമത്തിനായി നീക്കിവെച്ചിരുന്ന പദ്ധതി വിഹിതം വര്‍ധിപ്പിച്ചതായും വനിതകളുടെ ക്ഷേമത്തിനായി 1267 കോടി നീക്കിവെച്ചതായി ധനമന്ത്രി അറിയിച്ചു.

സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയാന്‍ ലക്ഷ്യമിട്ടുള്ള വിവിധ പരിപാടികള്‍ക്കായി 50 കോടി രൂപ വകയിരുത്തുമെന്നും സ്ത്രീ സൗഹൃദ പദ്ധതി ഏറ്റെടുക്കുന്ന പഞ്ചായത്തുകള്‍ക്ക് 10 കോടി രൂപ നീക്കിവച്ചതായും അദ്ദേഹം വ്യക്തമാക്കി.

അതിക്രമങ്ങളെ അതിജീവിക്കുന്നവര്‍ക്ക് അടിയന്തിര സഹായം നല്‍കുന്നതിന് 3 കോടി രൂപയും , പുനരധിവസിപ്പിക്കുന്നതിന് 5 കോടി രൂപയും,സ്ത്രീകളുടെയും വയോജനങ്ങളുടെയും അഭയകേന്ദ്രങ്ങള്‍ നവീകരിക്കുന്നതിന് 20 കോടി രൂപയും നീക്കിവച്ചു. സ്ത്രീ ശാക്തീകരണത്തിനായി കുടുംബശ്രീയ്ക്ക് പരിശീലന കേന്ദ്രം സ്ഥാപിക്കുന്നതിന് 5 കോടി രൂപ നീക്കി വച്ചു.

കൂടാതെ അവിവാഹിതരായ അമ്മമാര്‍ക്കുള്ള പ്രതിമാസ ധനസഹായം 1000 രൂപയില്‍നിന്ന് 2000 രൂപയാക്കി വര്‍ധിപ്പിക്കുമെന്നും ആധുനിക വ്യവസായ മേഖലയിലെ തൊഴില്‍ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിന് വനിതാ സംരംഭക സ്‌കീമുകള്‍ക്ക് 20 കോടി രൂപയും, വനിതാ ഫെഡിന് 3 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.

എല്ലാ ജില്ലാ ആശുപത്രികളിലും ഹൃദയാരോഗ്യ ചികിൽസാ വിഭാഗം ഉറപ്പാക്കുമെന്നും മലബാർ കാൻസർ സെന്ററിനെ ആർസിസി നിലവാരത്തിലേക്ക് ഉയർത്തുമെന്നും അദ്ദേഹം അറിയിച്ചു. കൂടാതെ എല്ലാ മെഡിക്കൽ കോളജുകളിലും ഓങ്കോളജി വിഭാഗം ഏർപ്പെടുത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

ഇറച്ചികോഴി വളര്‍ത്തല്‍ വ്യാപകമാക്കാന്‍ ജനകീയമാക്കുവാനായി പഞ്ചായത്തുകളില്‍ കുടുംബശ്രീ യൂണിറ്റിന്റെ നേതൃത്വത്തില്‍ ഇടപെടല്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

പിണറായി സര്‍ക്കാരിന്റെ മൂന്നാമത്തെ ബജറ്റിൽ കേന്ദ്ര സര്‍ക്കാരിന്റെ ജിഎസ്ടിയെ ധനമന്ത്രി രൂക്ഷമായി വിമര്‍ശിച്ചു. നോട്ടു നിരോധനത്തെ അപ്രതീക്ഷിതമായി വന്ന ഓഖി ദുരന്തത്തോട് ഉപമിപ്പിച്ച ധനമന്ത്രി ആദ്യത്തേത് പ്രകൃതി നിര്‍മ്മിതമെങ്കില്‍ രണ്ടാമത്തേത് മനുഷ്യ നിര്‍മ്മിതമാണെന്ന് അഭിപ്രായപ്പെട്ടു.

സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് സാമ്പത്തിക അച്ചടക്കം അനിവാര്യമാണെന്നും ചിലവ് തീർച്ചയായും ചുരുക്കണമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി. വരവും ചെലവും തമ്മില്‍ വന്‍ വ്യത്യാസമുണ്ടെന്നും എന്നാൽ പദ്ധതി ചിലവുകള്‍ വെട്ടിച്ചുരുക്കില്ലെന്നും അദ്ദേഹം അറിയിച്ചു.

ബജറ്റ് ഒറ്റനോട്ടത്തിൽ

1. തീരദേശത്തിന് 2000 കോടി രൂപയുടെ പാക്കേജ്

2. മത്സ്യഗ്രാമങ്ങളിലും മത്സ്യബന്ധനത്തിലേർപ്പെട്ടിരിക്കുന്നവർക്കും യഥാസമയം മുന്നറിയിപ്പുകൾ എത്തിക്കുന്നതിനും അടിയന്തരസഹായ പ്രവർത്തനങ്ങൾ നടത്തുന്നതിനുമുള്ള സംവിധാനം.

3. മത്സ്യബന്ധനയാനങ്ങളെയും തീരദേശ ഗ്രാമങ്ങളെയും ബന്ധിപ്പിക്കാൻ 100 കോടി രൂപ ചെലവിൽ സാറ്റലൈറ്റ് വിവരവിനിമയ സംവിധാനം.

4. കടൽത്തീരത്തിന്റെ 50 മീറ്റർ പരിധിയിലുള്ള മുഴുവൻ കുടുംബങ്ങളെയും മാറ്റി താമസിപ്പിക്കാൻ 150 കോടി രൂപയുടെ പദ്ധതി. സന്നദ്ധമാകുന്ന ഓരോ കുടുംബത്തിനും 10 ലക്ഷം രൂപ.

5. തീരദേശ വികസന പാക്കേജിന്റെ ഡിപിആർ തയ്യാറാക്കുന്നതിന് 10 കോടി രൂപ

6. മത്സ്യമേഖലയ്ക്ക് 600 കോടിയുടെ അടങ്കൽ.

7. ഉൾനാടൻ മത്സ്യബന്ധനത്തിനടക്കം 240 കോടി രൂപയുടെ പദ്ധതി.

8. തീരദേശ വികസനത്തിന് 238 കോടി രൂപ

9. നബാർഡ് വായ്പയോടെ മത്സ്യബന്ധന തുറമുഖങ്ങൾ നിർമ്മിക്കാൻ 584 കോടി രൂപ ചെലവിൽ പദ്ധതി. അർത്തുങ്കൽ (61 കോടി), താനൂർ (36 കോടി), വെള്ളയിൽ (22 കോടി), മഞ്ചേശ്വരം (30 കോടി), തോട്ടപ്പള്ളി (80 കോടി), കാസർഗോഡ് (59 കോടി), ചെത്തി (111 കോടി), പരപ്പനങ്ങാടി (133 കോടി), കായംകുളം (36 കോടി), മുനമ്പം (8 കോടി), നീണ്ടകര (10 കോടി) എന്നിങ്ങനെ രൂപ ഇവയുടെ നിർമ്മാണം പൂർത്തീകരിക്കാൻ വേണം.

10. ചെത്തി, പരപ്പനങ്ങാടി തുറമുഖങ്ങളുടെ നിർമ്മാണം കിഫ്ബി വഴി

11. കിഫ്ബിയിൽ നിന്ന് തീരദേശത്ത് 900 കോടിയുടെ പദ്ധതികൾ

12. കിഫ്ബി സഹായത്തോടെ തീരദേശ ആശുപത്രി നവീകരണ പദ്ധതി. കോഴിക്കോട് ബീച്ച് ഹോസ്പിറ്റൽ കൊല്ലം, ആലപ്പുഴ ജനറൽ ആശുപത്രികൾ, ഫെറോഖ്, പൊന്നാനി, ചാവക്കാട്, കരുവേലിപ്പടി, ചെട്ടികാട്, കരുനാഗപ്പള്ളി, നീണ്ടകര, ചിറയിൻകീഴ് എന്നീ താലൂക്ക് ആശുപത്രികൾ തുടങ്ങിയവ പദ്ധതിയിൽ.

13. തീരദേശത്ത് 250 കുട്ടികളിൽ കൂടുതൽ പഠിക്കുന്ന മുഴുവൻ സ്കൂളുകളും ഈ വർഷത്തെ സ്കൂൾ നവീകരണ പാക്കേജിൽ.

14. ഓഖി ചുഴലിക്കാറ്റു പോലെ നോട്ടു നിരോധനം ഇന്ത്യൻ സമ്പദ്ഘടനയെ തകർത്തെന്നു വിമർശനം.

15. ജിഎസ്ടിയുടെ ചരിത്രം ആരംഭിക്കുന്നത് യുപിഎ സർക്കാരിൽ നിന്ന്.

16. എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നപ്പോഴേയ്ക്കും ഭരണഘടനാ ഭേദഗതിയടക്കം പാർലമെന്റു പാസാക്കിക്കഴിഞ്ഞിരുന്നു.

17. നികുതിഭാരം കുറഞ്ഞതിന്റെ നേട്ടം കൊണ്ടുപോയത് വൻകിട കോർപറേറ്റുകൾ. ജിഎസ്ടി വരുന്നതു മൂലം നികുതി പിരിവിന്റെ കാര്യക്ഷമത കൂടും എന്ന പൊതുധാരണ യാഥാർത്ഥ്യമായില്ല.

18. ജിഎസ്ടി ഭരണസംവിധാനം ഇതുവരെ പ്രാവർത്തികമാകാത്തതാണ് കാരണം. ഉത്തരവാദിത്തം കേന്ദ്രസർക്കാരിന്

19. പിരിച്ച നികുതിയിൽ വിതരണം ചെയ്യാതെ കേന്ദ്രസർക്കാരിന്റെ പക്കൽ അവശേഷിക്കുന്നത് 1.35 ലക്ഷം കോടി രൂപ. ഈ പണം കിട്ടാത്തതിന്റെ തിരിച്ചടിയേൽക്കുന്നത് കേരളം പോലുള്ള സംസ്ഥാനങ്ങൾ

20. ജിഎസ്ടി വരുമ്പോൾ കേരളത്തിന്റെ നികുതി 20-25 ശതമാനം കണ്ട് ഉയരും എന്ന പ്രതീക്ഷ പാളി.

21. ഉയരുന്നത് വാറ്റുകാലത്തെന്നപോലെ 10 ശതമാനം മാത്രം.

22. പെട്രോളിനുമേലുള്ള വിൽപന നികുതിയിലും രജിസ്ട്രേഷനിലും സ്റ്റാമ്പ് ഡ്യൂട്ടിയിലും വളർച്ച മന്ദഗതിയിൽ.

23. പദ്ധതിച്ചെലവിൽ 22 ശതമാനം വർദ്ധന. പദ്ധതിയിതര ചെലവിൽ 21 ശതമാനം.

24. വരവും ചെലവും തമ്മിലുള്ള ഈ പൊരുത്തക്കേട് പരിഹരിക്കുമെന്ന് പ്രഖ്യാപനം.

25. വരാനിരിക്കുന്നത് കർശനമായ സാമ്പത്തിക അച്ചടക്കത്തിന്റെ നാളുകൾ.

26. കിഫ്ബിയിൽ ഇതേവരെ അംഗീകരിച്ചത് ഇരുപതിനായിരംകോടിയുടെ പദ്ധതികൾ

27. അടുത്ത പതിനായിരം കോടിയുടെ പദ്ധതികൾക്ക് അംഗീകാരം ഉടൻ

28. സാമ്പത്തിക മാന്ദ്യത്തിന് മറുമരുന്നായി കിഫ്ബി.

29. കിഫ്ബിയ്ക്ക് 3,000 കോടിയുടെ ജനറൽ ഒബ്ലിഗേഷൻ ബോണ്ട് ഉടൻ

30. കിഫ്ബിയ്ക്ക് ക്രിസിൽ, ഇക്ര എന്നീ റേറ്റിംഗ് ഏജൻസികളുടെ എ പ്ലസ് ഗ്രേഡ്

31. ജനറൽ ഒബ്ലിഗേഷൻ ബോണ്ട്, റവന്യു ബോണ്ട്, ലാന്റ് ബോണ്ട് തുടങ്ങി വിവിധതരം ബോണ്ടുകൾ ഉപയോഗപ്പെടുത്തി കിഫ്ബിയ്ക്ക് അഭ്യന്തര കമ്പോളത്തിൽ നിന്ന് വിഭവസമാഹരണം.

32. കിഫ്ബിയ്ക്ക് വിദേശ നിക്ഷേപം സമാഹരിക്കുന്നതിന് ഓൾട്ടർനേറ്റീവ് ഇൻവെസ്റ്റ്മെന്റ് ഫണ്ട്.

33. വിഭവസമാഹരണത്തിന് അടുത്ത മാസം മുതൽ കെഎസ്എഫ്ഇയുടെ എൻആഐ ചിട്ടികൾ.

34. ചിട്ടിയിൽ ചേരുന്നവർക്ക് അപകട ഇൻഷ്വറൻസും പെൻഷനും.

35. കിഫ്ബി പദ്ധതികൾക്കുള്ള കാലതാമസം സ്വാഭാവികം. കർശനമായ ചിട്ടകളും പരിശോധനയും ഒഴിവാക്കാനാവില്ല. കിഫ്ബിയുടെ എല്ലാ പദ്ധതികളും 2018-19 ൽ പ്രവർത്തനപഥത്തിലാക്കും.

36. സാമൂഹ്യസുരക്ഷാ പെൻഷൻ – അനർഹരെ ഒഴിവാക്കാൻ കർശന മാനദണ്ഡങ്ങൾ.

37. അനർഹരെ പൂർണമായി ഒഴിവാക്കി, അർഹരെ മാത്രം ഉൾപ്പെടുത്തി പുതിയ പട്ടിക.

38. ഭക്ഷ്യസബ്സിഡിയ്ക്ക് 954 കോടി

39. റേഷൻ വിതരണം കാര്യക്ഷമമാക്കാൻ പദ്ധതി

40. വിശപ്പുരഹിത കേരളം പദ്ധതിയ്ക്ക് 20 കോടി.

41. കോഴിയിറച്ചി ഉൽപാദനം വർദ്ധിപ്പിക്കാൻ ജനകീയ പദ്ധതി. സംസ്ഥാനത്തെ കോഴികളുടെ പേരെന്റ് സ്റ്റോക്ക് അമ്പതിനായിരം ആയി ഉയർത്തും.

42. ഹാച്ചറികളിൽ മുട്ട വിരിയിച്ച് 30-35 രൂപയ്ക്ക് കോഴിക്കുഞ്ഞുങ്ങളെ കൃഷിക്കാർക്ക് ലഭ്യമാക്കും. ഫാം ഗേറ്റിൽ കോഴി ഇറച്ചി 87 രൂപയ്ക്ക് ലഭ്യമാക്കും.

43. പൌൾട്രി ഡെവലപ്പ്മെന്റ് കോർപ്പറേഷന് 18 കോടി രൂപ വകയിരുത്തുന്നു.

44. ലൈഫ് പാർപ്പിട പദ്ധതിയ്ക്ക് 2500 കോടി

45. ജീവിതശൈലി രോഗങ്ങൾക്ക് സൌജന്യ ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്താൻ സമഗ്ര ആരോഗ്യ സംരക്ഷണ പദ്ധതി.

46. ആർഎസ്ബിവൈ കാർഡ് ഉള്ളവർക്കെല്ലാം ജീവിതശൈലി രോഗങ്ങൾക്ക് ചികിത്സയ്ക്ക് അവകാശം.

47. അന്ത്യോദയ റേഷൻ കാർഡുള്ളവർക്ക് പൂർണമായും സൗജന്യ ചികിത്സ.

48. അക്രെഡിറ്റഡ് സ്വകാര്യ ആശുപത്രികളിൽ നിന്ന് രണ്ടുലക്ഷം രൂപ പരിധിയ്ക്കുള്ളിൽ സഹായം

49. ആദ്യഘട്ടത്തിൽ 40 ലക്ഷം കുടുംബങ്ങൾക്ക് അഷ്വറൻസ് പരിരക്ഷ.

50. ഇന്ത്യയിൽ ആദ്യമായി സാർവ്വത്രികമായ ഇൻഷ്വറൻസ് / സൗജന്യ ചികിത്സ പരിരക്ഷ ഉറപ്പുവരുത്തുന്ന സംസ്ഥാനമായി കേരളം.

51. ലോട്ടറിയുടെ വരുമാനം മുഴുവൻ സമഗ്ര ആരോഗ്യ സുരക്ഷ പദ്ധതിയ്ക്ക്

52. ആർദ്രം മിഷനിലൂടെ ലക്ഷ്യമിടുന്ന ഒരു കാര്യം. ശാസ്ത്രീയ തരംതിരിവിന്റെ അടിസ്ഥാനത്തിൽ മുഴുവൻ പൗരന്മാരുടെയും ബ്ലഡ് ഷുഗർ, കൊളസ്ട്രോൾ അടക്കമുള്ള ആരോഗ്യനിലയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുകയും പിഎച്ച്സി അടിസ്ഥാനമാക്കി കുടുംബങ്ങളുടെ ആരോഗ്യനില തുടർച്ചയായി മോണിറ്റർ ചെയ്യുന്നതിനുള്ള സംവിധാനങ്ങൾ സൃഷ്ടിക്കും. ഇതുവഴി രോഗികളെ തുടക്കത്തിൽത്തന്നെ കണ്ടെത്തി ചികിത്സിക്കുന്നതിനും രോഗികളാകാൻ സാധ്യതയുള്ളവരുടെ ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്താൻ പ്രേരിപ്പിക്കുന്നതിനും ശക്തമായ ഇടപെടലുകൾ പ്രാദേശികമായി സൃഷ്ടിക്കാൻ കഴിയും. അങ്ങനെ രോഗാതുരത ഗണ്യമായി കുറയ്ക്കാനാവും. ഇത്തരമൊരു ജനകീയാരോഗ്യ പരിപാടിയ്ക്ക് മുൻകൈയെടുക്കുന്ന തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് പ്രത്യേക ധനസഹായം നൽകുന്നതായിരിക്കും.

53. റോഡപകടം നടക്കുന്ന സ്ഥലത്ത് ആംബുലൻസ് പാഞ്ഞെത്താൻ മൊബൈൽ ആപ്ലിക്കേഷൻ. അപകടത്തിൽപ്പെടുന്നവർക്ക് സ്വകാര്യ ആശുപത്രികളിലും സൗജന്യ അടിയന്തിര ചികിത്സ.

54. പ്രധാന ആശുപത്രികളിൽ കാത്ത്ലാബുകൾ, ഐസിയു, ഡയാലിസിസ് യൂണിറ്റ്, ബ്ലഡ് ബാങ്ക്, ദന്തൽ യൂണിറ്റ്, എമർജൻസി കെയർ സെന്ററുകൾ, സൂപ്പർ സ്പെഷ്യാലിറ്റി സൌകര്യങ്ങൾ, മറ്റേണിറ്റി യൂണിറ്റുകൾ എന്നിവ സ്ഥാപിക്കുന്നതിന് 69 കോടി രൂപ വകയിരുത്തുന്നു.

55. മാനസികാരോഗ്യ പരിപാലനത്തിന് 17 കോടി

56. യൂബർ ടാക്സി സംവിധാനംപോലെ ആംബുലൻസ് സർവ്വീസ് ഇ-നെറ്റുവർക്ക്

57. ആശാ പ്രവർത്തകരുടെ പ്രതിമാസ ഹോണറേറിയം 500 രൂപയിൽ നിന്ന് 2000 രൂപയാക്കുന്നു.

58. ഈ വർഷം 4775 സ്കൂളുകളിലായി 45,000 ഹൈടെക് ക്ലാസ് മുറികളും ഐടി ലാബും സ്ഥാപിക്കും.

59. കേരള ഇൻഫ്രാസ്ട്രക്ച്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യുക്കേഷന് 33 കോടി

60. 500 കുട്ടികളിൽ കൂടുതൽ പഠിക്കുന്ന എല്ലാ സ്കൂളുകളുടെയും പശ്ചാത്തലസൌകര്യ വികസനത്തിന് 50 ലക്ഷം രൂപ മുതൽ 1 കോടി രൂപ വരെ

61. എല്ലാ പ്രൈമറി, അപ്പർ പ്രൈമറി സ്കൂളുകളിലും കമ്പ്യൂട്ടർ ലാബ് സ്ഥാപിക്കുന്നതിന് കിഫ്ബിയിൽ നിന്ന് 300 കോടി

62. 150 വർഷം പിന്നിട്ട എല്ലാ ഹെറിറ്റേജ് സ്കൂളുകൾക്കും പ്രത്യേക ധനസഹായം

63. സ്കൂൾ വിദ്യാഭ്യാസത്തിന് 970 കോടിയുടെ വകയിരുത്തൽ.

64. അക്കാദമിക നിലവാരം ഉയർത്താൻ 35 കോടി

65. പ്രവൃത്തി പരിചയം, കലാ-സ്പോർട്സ് പ്രോത്സാഹനം, അതിമികവുകാട്ടുന്ന കുട്ടികൾക്കുള്ള പ്രത്യേക സഹായം, ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക സഹായം തുടങ്ങിയവയ്ക്ക് 54 കോടി

66. പുതിയതായി ആർട്സ്, സ്പോർട്സ്, കൾച്ചറൽ പാർക്കുകൾ രൂപീകരിക്കുന്നതിന് 7 കോടി.

67. വൊക്കേഷണൽ ഹയർ സെക്കണ്ടറി വിദ്യാഭ്യാസത്തിന് 15 കോടി

68. ഹയർ സെക്കണ്ടറി വിദ്യാഭ്യാസത്തിന് 106 കോടി

69. സാമൂഹ്യസുരക്ഷാ പെൻഷൻ – അനർഹരെ ഒഴിവാക്കാൻ കർശനമായ മാനദണ്ഡങ്ങൾ. 1200 ചതുരശ്ര അടിയിൽ മുകളിലുള്ള വീടുള്ളവർ ഒഴിവാകും. ആദായ നികുതി ഒടുക്കുന്നവർക്കൊപ്പം താമസിക്കുന്നവർക്ക് പെൻഷനില്ല. രണ്ടേക്കറിൽക്കൂടുതൽ ഭൂമി ഉള്ളവർക്കും 1000 സിസിയേക്കാൾ എഞ്ചിൻ കപ്പാസിറ്റിയുള്ള കാറുകൾ ഉള്ളവർക്കും പെൻഷനില്ല.

70. അനർഹമായി പെൻഷൻ വാങ്ങുന്നവർക്ക് സ്വമേധയാ പെൻഷൻ ഉപേക്ഷിക്കാൻ മാർച്ച് അവസാനംവരെ സമയം.

71. അതിനുശേഷം കണ്ടെത്തുന്നവരിൽ നിന്ന് വാങ്ങിയ പെൻഷൻ തിരിച്ചു പിടിക്കും.

72. സാമൂഹ്യക്ഷേമ പെൻഷനുകൾക്ക് അർഹതയില്ലാത്തവർക്കു വേണ്ടി കോൺട്രിബ്യൂട്ടറി പെൻഷൻ സ്കീം.

73. കയർ, കശുവണ്ടി, മത്സ്യം എന്നീ മേഖലകളിലെ ക്ഷേമനിധി അംഗങ്ങൾക്ക് റിട്ടയർമെന്റ് ആനുകൂല്യം നൽകുന്നതിന് 30 കോടി

74. ഭിന്നശേഷിക്കാർക്ക് 289 കോടി

75. ഭിന്നശേഷിക്കാരെ ശൈശവാവസ്ഥയിൽത്തന്നെ കണ്ടെത്താനുള്ള പ്രവർത്തനങ്ങൾക്ക് 42 കോടി. ഭിന്നശേഷിക്കാരുടെ ചികിത്സയ്ക്കും പരിചരണത്തിനുമായുള്ള സ്കീമുകൾക്ക് 30 കോടി.

76. പുതുതായി 200 പഞ്ചായത്തുകളിൽക്കൂടി ബഡ്സ്കൂളുകൾ

77. ബഡ്സ് സ്കൂളുകളിലെ സൌകര്യങ്ങൾ മെച്ചപ്പെടുത്താൻ 17 കോടി.

78. ബഡ്സ് സ്കൂളുകൾക്ക് 26 കോടി

79. വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരത്തോടെ സന്നദ്ധ സംഘടനകളും മറ്റും നടത്തുന്ന 290 സ്പെഷ്യൽ സ്കൂളുകളുടെ പ്രത്യേക ധനസഹായം 13 കോടിയിൽ നിന്ന് 40 കോടിയാക്കി.

80. ബാരിയർ ഫ്രീ കേരളയ്ക്ക് 18 കോടി

81. ഭിന്നശേഷിക്കാരുടെ പരിചരണസഹായികൾക്കുള്ള അലവൻസിന് 42 കോടി

82. ഭിന്നശേഷി വിദ്യാർത്ഥികളുടെ പ്രത്യേക ധനസഹായത്തിനായി 12 കോടി

83. അംഗപരിമിതരായ പെൺകുട്ടികൾക്കും അംഗപരിമിതരുടെ പെൺമക്കൾക്കും നൽകുന്ന വിവാഹധനസഹായം 10000 രൂപയിൽ നിന്നും 30000 രൂപയായി ഉയർത്തി

84. ഭിന്നശേഷി പരിശീലന ഗവേഷണ ചികിത്സാ സ്ഥാപനങ്ങൾക്ക് 46 കോടി രൂപ ഗ്രാന്റായി നൽകും.

85. എൻഡോസൾഫാൻ പാക്കേജിൽ ആദ്യഗഡുവായി 50 കോടി

86. വികലാംഗ പെൻഷന് 350 കോടി.

87. പൂർണമായും സ്ത്രീകൾ ഗുണഭോക്താക്കളായ പദ്ധതികൾക്ക് 1960 കോടി

88. സ്ത്രീ സൌഹൃദ ഗ്രാമം പദ്ധതി ഏറ്റെടുക്കുന്ന പഞ്ചായത്തുകൾക്ക് 10 കോടിയുടെ പ്രത്യേക ധനസഹായം

89. അതിക്രമത്തെ അതിജീവിക്കുന്നവർക്ക് അടിയന്തര സഹായം നൽകാൻ 3 കോടി

90. പീഡനങ്ങളെ അതിജീവിച്ചവരെ പുനരധിവസിപ്പിക്കാൻ നിർഭയ വീടുകൾ

91. സ്ത്രീകളുടെയും വയോജനങ്ങളുടെയും അഭയകേന്ദ്രങ്ങൾ നവീകരിക്കുന്നതിന് 20 കോടി.

92. അവിവാഹിതരായ അമ്മമാർക്കുള്ള പ്രതിമാസ സഹായം സ്നേഹസ്പർശം 1000 രൂപയിൽ നിന്ന് 2000 രൂപയായി വർദ്ധിപ്പിക്കുന്നു.

93. വനിതാസംരംഭക സ്കീമുകൾക്കു 20 കോടി

94. ജെൻഡർ പാർക്കിൽ സെന്റർ ഫോർ എക്സലെൻസ് സ്ഥാപിക്കുന്നതിന് 12 കോടി

95. വനിതാ ഫെഡിനുവേണ്ടി 3 കോടി

96. 14 ജില്ലകളിലും വർക്കിംഗ് വിമൻസ് ഹോസ്റ്റലുകളും ഷോർട്ട് സ്റ്റേ ഹോമുകളും നിർമ്മിക്കുന്നതിന് കേന്ദ്രവിഹിതമടക്കം 25 കോടി

97. എറണാകുളത്ത് നാലു കോടിയുടെ ഷീ ലോഡ്ജ്.

98. സ്ത്രീകൾക്കായി തൊഴിൽ വകുപ്പിന്റെ സ്റ്റുഡിയോ അപ്പാർട്ടുമെന്റുകൾ

99. കുടുംബശ്രീ ഇരുപതാം വർഷത്തിലേയ്ക്കു കടക്കുന്ന വേളയിൽ പുതിയ 20 ഇന പരിപാടി

1) 2018-19 അയൽക്കൂട്ട വർഷം – മൈക്രോ ഫിനാൻസ് സമ്മിറ്റ്

2) ആയിരം ഇറച്ചിക്കോഴി യൂണിറ്റുകൾ

3) അഞ്ഞൂറു ചകിരി മില്ലുകൾ

4 സൂക്ഷ്മ സംരംഭ പാർക്കുകൾ

5) സ്റ്റാർട്ട് അപ്പ് വില്ലേജ് എന്റർപ്രണർഷിപ്പ് പദ്ധതി

6) നാനോ മാർക്കറ്റുകൾ

7 വിപണനത്തിന് ഓൺലൈൻ പോർട്ടൽ

8) സൂക്ഷ്മ തൊഴിൽ സംരംഭങ്ങൾക്ക് ടെക്നോളജി ഹബ്ബ്

9) കെഎസ്എഫ്ഇയുമായി ചേർന്ന് കുടുംബശ്രീ ചിട്ടി

10) ജില്ലാ വനിതാ ലീഗൽ ക്ലിനിക്കുകൾ

11) ജില്ലാ കുടുംബശ്രീ പരിശീലന കേന്ദ്രങ്ങൾ

12) ആഗ്രോ സർവീസ് ടീമുകൾ

13) കിണർ റീ ചാർജിംഗിനായുള്ള സുജലം പദ്ധതി എല്ലാ ജില്ലകളിലേയ്ക്കും

14) ആലപ്പുഴ മാതൃകയിൽ പട്ടികവർഗ സൂക്ഷ്മപദ്ധതി മറ്റു ജില്ലകളിലേയ്ക്ക്

15) ഇരുനൂറ് പുതിയ ബഡ്സ് സ്കൂളുകൾ

16) ആയിരം ജെറിയാട്രിക് കെയർ എക്സിക്യൂട്ടീവുകൾ

17) അരക്ഷിത സമൂഹങ്ങൾക്കുള്ള പ്രത്യേക ഉപജീവന പദ്ധതി – പ്രത്യാശ

18) റിക്കവറി നേരിടുന്ന സംരംഭങ്ങൾക്ക് കടാശ്വാസം

19) കുടുംബശ്രീ അനുഭവത്തെക്കുറിച്ച് 20 ഓർമ്മപുസ്തകങ്ങൾ

20) 14 മാതൃക സ്ത്രീ സൌഹൃദ ഗ്രാമങ്ങൾ

100. കുടുംബശ്രീയ്ക്ക് 200 കോടി

101. ട്രാൻസ് ജെൻഡർ ക്ഷേമത്തിനുവേണ്ടി 10 കോടി.

102. ജില്ലാ കേന്ദ്രങ്ങളിൽ ഇവർക്കായി സുരക്ഷിത സെയ്ഫ് ഹോംസ് സ്ഥാപിക്കുന്നതാണ്.

103. പട്ടികവിഭാഗങ്ങളുടെ പാർപ്പിട പദ്ധതിയ്ക്ക് 887 കോടി

104. ഭൂരഹിതരായ പട്ടികവിഭാഗങ്ങൾക്ക് ഭൂമി വാങ്ങിനൽകാൻ എസ് സി പിയിൽ 280 കോടി

105. പട്ടികജാതി കോളനികളിലെ പശ്ചാത്തല സൌകര്യ വികസനത്തിനുള്ള അംബേദ്കർ പദ്ധതിയ്ക്ക് 210 കോടി

106. പട്ടികവിഭാഗങ്ങൾക്കുള്ള വിദ്യാഭ്യാസത്തിന് 583 കോടി

107. മോഡൽ റെസിഡൻഷ്യൽ സ്കൂളുകളുടെയും ഹോസ്റ്റലുകളുടെയും നടത്തിപ്പിന് 76 കോടി

108. പട്ടികവിഭാഗക്കാരുടെ നൈപുണീവികസനത്തിന് 48 കോടി

109. പട്ടികജാതി പട്ടികവർഗ വികസന കോർപറേഷന് കേന്ദ്രവിഹിതമടക്കം 111 കോടി രൂപ ലഭ്യമാക്കും.

110. പിന്നാക്ക സമുദായക്ഷേമത്തിന് 114 കോടി

111. പിന്നാക്ക സമുദായ സ്കോളർഷിപ്പിന് 50 കോടി

112. ഒഇസിയുടെ വിദ്യാഭ്യാസ സഹായത്തിന് 100 കോടി

113. പരമ്പരാഗത കളിമൺ പാത്ര നിർമ്മാണത്തിന്റെ പ്രോത്സാഹനത്തിന് 2 കോടി

114. കുംഭാര കോളനികളുടെ വികസനത്തിന് 5 കോടിയുടെ അധിക വകയിരുത്തൽ.

115. പരമ്പരാഗത കൈവേലക്കാർക്ക് ടൂൾ കിറ്റു നൽകുന്നതിന് 3 കോടി

116. ബാർബർ ഷോപ്പുകളുടെ നവീകരണത്തിന് 2 കോടി

117. പരിവർത്തിത ക്രൈസ്തവ വികസന കോർപ്പറേഷന് 10 കോടി

118. വിധവകൾക്കും ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾക്കും വേണ്ടിയുള്ള പ്രത്യേക ഭവനപദ്ധതിയ്ക്ക് 58 കോടി

119. മുന്നോക്ക സമുദായങ്ങളിൽ സാമ്പത്തികമായി ഏറ്റവും പിന്നാക്കം നിൽക്കുന്നവർക്ക് 42 കോടി
പരമ്പരാഗത തൊഴിൽമേഖലകൾ

120. കൈത്തറിയ്ക്ക് 150 കോടി

121. ഇതിനു പുറമെ, കൈത്തറിയ്ക്ക് പദ്ധതിയിൽ 46 കോടി രൂപ വകയിരുത്തിട്ടുണ്ട്. ഖാദി വ്യവസായത്തിന് 19 കോടി രൂപയും. ഖാദി റിബേറ്റ് കേരളത്തിൽനിന്നുള്ള ഉൽപന്നങ്ങൾക്കായി പരിമിതപ്പെടുത്താൻ ഉദ്ദേശിക്കുന്നു. പയ്യന്നൂർ ഖാദി കേന്ദ്രത്തിന്റെ ഗാർമെന്റ്സ് ഡിവിഷന്റെ നവീകരണത്തിന് 50 ലക്ഷം രൂപ അനുവദിക്കുന്നു.

കയർ

122. പുതുതായി 1000 ചകിരി മില്ലുകൾ

123. ഈ മില്ലുകളിൽ പണിയെടുക്കുന്നവർക്ക് 600 രൂപ കൂലി ഉറപ്പുവരുത്തും

124. കയർപിരി മേഖലയിൽ 1000 ഓട്ടോമാറ്റിക് സ്പിന്നിംഗ് മെഷീനുകൾ

125. കയറുൽപന്നങ്ങൾ വിൽക്കുന്നതിന്സ്വകാര്യ പങ്കാളിത്തത്തോടെ മാർക്കറ്റിംഗ് കമ്പനി.

126. കയർ വ്യവസായത്തിന് 211 കോടിയുടെ അടങ്കൽ
127. കശുവണ്ടി വ്യവസായത്തിന് 54 കോടി

128. ബാംബു കോർപ്പറേഷന് 10 കോടി

129. തരിശുഭൂമിയിൽ നെൽ കൃഷിയ്ക്ക് 12 കോടി.

130. നാളികേര വികസനത്തിന് 50 കോടി

131. കേരഗ്രാമം പദ്ധതിയ്ക്ക് 40 കോടി.

132. കുരുമുളക് തുടങ്ങിയ സുഗന്ധവിളകൾക്ക് 11 കോടി.

133. പുഷ്പം മെഡിസിനൽ പ്ലാന്റ്, വാഴകൃഷി എന്നിവയ്ക്കു വേണ്ടി 12 കോടി.

134. മണ്ണിന്റെ സൂക്ഷ്മഗുണങ്ങൾ പരിശോധിച്ച് പരിഹാരനടപടികൾ സ്വീകരിക്കുന്നതിന് 28 കോടി

135. കീടപ്രതിരോധത്തിനും വിള ആരോഗ്യ ക്ലിനിക്കുകൾ നടത്തുന്നതിനും 16 കോടി

136. ജൈവകൃഷിയെയും സദ്കാർഷിക രീതികളെയും പ്രോത്സാഹിപ്പിക്കുന്നതിന് 10 കോടി

137. ഗുണമേന്മയുള്ള വിത്തും നടീൽവസ്തുക്കളും ലഭ്യമാക്കുന്നതിന് 23.

138. എക്സ്റ്റൻഷൻ പ്രവർത്തനങ്ങൾക്ക് 44 കോടി.

139. ബ്ലോക്കുതലത്തിൽ ആഗ്രോ സർവീസ് സെന്ററുകളും റീജിയണൽ ഫാം ഫെസിലിറ്റേഷൻ സെന്ററുകളും സ്ഥാപിക്കുന്നതിന് 32 കോടി.

140. കൃഷിയിൽ കേന്ദ്രാവിഷ്കൃത സ്കീമുകളുടെ സംസ്ഥാന 88 കോടി

141. ചെറുകിട കാർഷിക സംസ്കരണ യൂണിറ്റുകൾക്ക് 8 കോടി

142. സ്വയംസഹായ സംഘങ്ങളുടെയും വ്യക്തികളുടെയും യൂണിറ്റുകൾക്ക് 4 കോടി

143. സഹകരണ സംഘങ്ങളുടെയും കുടുംബശ്രീയുടെയും മറ്റും സംസ്കരണ സംരംഭങ്ങൾക്ക് 3 കോടി

144. ഫാർമേഴ്സ് പ്രൊഡ്യൂസർ സംഘങ്ങൾക്ക് 2 കോ

145. വിപണി ഇടപെടലുകൾക്കുവേണ്ടി 42 കോടി

146. നൂതന കൃഷി രീതികളിൽ മുതൽ മുടക്കുന്നവർക്ക് സബ്സിഡി സ്കീം ആവിഷ്കരിക്കുന്നതിനു 5 കോടി

147. മൃഗപരിപാലന വകുപ്പിന് 330 കോടി

148. ഡയറി വകുപ്പിന് 107 കോടി

149. കന്നുകുട്ടി പരിപാലന പദ്ധതിക്ക് 60 കോടി

150. മൃഗപരിപാലന മേഖലയിലെ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് 66 കോടി

151. ഡയറി സഹകരണ സംഘങ്ങളെ സഹായിക്കുന്നതിന് 28 കോടി

152. കാലിത്തീറ്റ സബ്സിഡിക്ക് 15 കോടി

153. മൃഗപരിപാലന മേഖലയിലേയ്ക്ക് പുതിയ സംരംഭകരെ ആകർഷിക്കാൻ 52 കോടി

154. ബ്രഹ്മഗിരി സൊസൈറ്റിക്ക് 50 ലക്ഷം രൂപ

155. വെള്ളൂർ മിൽക്ക് സൊസൈറ്റിയുടെ വൈവിധ്യവൽക്കരണത്തിന് 50 ലക്ഷം രൂപ

156. വനം, വന്യജീവി മേഖലയ്ക്ക് 243 കോടി

157. വനാതിർത്തികൾ വേർതിരിക്കുന്നതിനും സംരക്ഷിക്കുന്നതിനും 55 കോടി

158. ജൈവവൈവിദ്ധ്യ പ്രോത്സാഹനത്തിന് 10 കോടി

159. വന്യജീവി ആക്രമണങ്ങൾ പ്രതിരോധിക്കാൻ കിഫ്ബിയിൽ നിന്ന് 100 കോടി

160. വന്യജീവി ആക്രമണങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നതിന് 20 കോടി

161. വന്യജീവികൾക്ക് കാടിനുള്ളിൽ കുടിവെള്ളവും മറ്റും ഉറപ്പുവരുത്തുന്നതിന് 50 കോടി

162. പരിസ്ഥിതി വകുപ്പിന് 71 കോടി

163. ജൈവവൈവിദ്ധ്യ സംരക്ഷണത്തിനു 20 കോടി

164. സ്റ്റേറ്റ് വെറ്റ്ലാൻഡ് അതോറിറ്റിയ്ക്ക് 29 കോടി

165. കാലാവസ്ഥാ വ്യതിയാന പഠനങ്ങൾക്ക് 4.5 കോടി

166. ദുരന്ത നിവാരണ മാനേജ്മെന്റിന് 6 കോടി

167. നഗരപ്രദേശങ്ങളിലെ പച്ചപ്പ് പരിപാലിക്കുന്നതിനായി നഗരഹരിതാഭ പരിപാലനം (അർബൻ ഗ്രീൻ സ്പെയ്സ് മാനേജ്മെന്റ്) പദ്ധതി

168. ചന്തിരൂരിൽ മലിനീകരണ നിയന്ത്രണ പ്ലാന്റ് സ്ഥാപിക്കുന്നതിന് 5 കോടി

169. വൃക്ഷത്തൈകൾ വളർത്തുന്നതിനും വിതരണം ചെയ്യുന്നതിനും 14 കോടി

170. 2018-19 ൽ മൂന്നുകോടി മരങ്ങൾ നടും.

171. മണ്ണുജല സംരക്ഷണ വകുപ്പിന് 120 കോടി രൂപ

172. ചെറുകിട ജലസേചന വകുപ്പിന് 191 കോടി

173. നീർത്തടാധിഷ്ഠിത പദ്ധതികൾക്ക് ആയിരം കോടിയുടെ അടങ്കൽ

174. പച്ചക്കറി വികസനത്തിനായി 87 കോടി

175. വെജിറ്റബിൾ ആന്റ് ഫ്രൂട്ട്സ് പ്രമോഷൻ കൌൺസിലിന്റെ 15 കോടി

176. മാതൃകാപരവും സമഗ്രവുമായ ഹരിത പ്രോജക്ടുകൾ നടപ്പാക്കിയ തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് അവാർഡുകൾ നൽകാൻ 10 കോടി

177. കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ ജൈവവൈവിധ്യ പാർക്കിന് 3 കോടി

178. വരട്ടാറിലെ ചപ്പാത്തുകൾക്കു പകരം പാലം പണിയാൻ 20 കോടി

179. മൈനർ ഇറിഗേഷൻ വകുപ്പിന് 20 കോടി

180. കേരള ഇന്നവേഷൻ കൌൺസിലിന് 20 കോടി

181. സ്കിൽ ഡെലിവറി പ്ലാറ്റ്ഫോം കേരളയ്ക്ക് 25 കോടി

182. ഫ്രീ സോഫ്റ്റുവെയർ സെന്ററിന് 5 കോടി

183. ഐഐഐടി-കെ പാലയ്ക്ക് 25 കോടി

184. ടെക്നോപാർക്ക്, ടെക്നോസിറ്റി, എന്നിവയ്ക്ക് 84 കോടി

185. ഇൻഫോപാർക്കുകൾക്ക് 67 കോടി

186. സൈബർ പാർക്കിന് 30 കോടി

187. ഇലക്ട്രോണിക്സ് ഹാർഡ് വെയർ നിർമ്മാണം ലക്ഷ്യമിട്ട് ഇലക്ട്രോണിക്സ് ആൻഡ് ഹാർഡ് വെയർ മിഷൻ. സീഡ് മണിയായി 30 കോടി

188. ലാപ്ടോപ്പുകളും സെർവറുകളും നിർമ്മിക്കാൻ ഇന്റലും കെൽട്രോണും 40 കോടി യുടെ ചേർന്ന് സംയുക്തസംരംഭം.

189. കെഎസ്ഐഡിസിയുടെയും ശ്രീചിത്തിരതിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിന്റെയും ആഭിമുഖ്യത്തിൽ 180 കോടിയുടെ മെഡ്സ് പാർക്കാണ്. 25 കോടിയുടെ വകയിരുത്തൽ

190. ഇ ഗവേണൻസ് പ്രോജക്ടുകൾക്കു 147 കോടി

191. കെ ഫോൺ കമ്പനിയ്ക്ക് കിഫ്ബിയിൽ നിന്ന് 823 കോടി

192. . 2000 പൊതുകേന്ദ്രങ്ങളിൽ വൈഫൈ സ്ഥാപിക്കുന്നതിന് 28 കോടി

193. ആയൂർവേദ ഇൻസ്റ്റിറ്റ്യൂട്ടിന് – കോടി രൂപ വകയിരുത്തുന്നു.

194. ടൂറിസം മാർക്കറ്റിംഗിന് 82 കോടി

195. മുസിരിസ്, തലശേരി തുടങ്ങിയ പൈതൃക പദ്ധതികൾക്കായി 40 കോടി

196. കൊച്ചി ബിനാലെ, നിശാഗന്ധി ഡാൻസ് ആൻഡ് മ്യൂസിക് ഫെസ്റ്റിവെൽ, ഓണാഘോഷം, പൂരം, തെയ്യം ഉത്സവങ്ങൾ, വള്ളംകളി മത്സരങ്ങൾ തുടങ്ങിയവയുടെ പ്രോത്സാഹനത്തിന് 16 കോടി

197. വള്ളംകളി ലീഗ് അടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്നതിനുവേണ്ടി 10 കോടി

198. ടൂറിസം പ്രമോഷൻ കൌൺസിലുകൾക്ക് സ്ഥാപനങ്ങൾക്കായി – കോടി

199. ടൂറിസം ഹോസ്പിറ്റാലിറ്റി പരിശീലന സ്ഥാപനങ്ങൾക്ക് 12 കോടി

200. ഗസ്റ്റ് ഹൌസുകളുടെ നവീകരണത്തിന് 33 കോടി

201. വിഷൻ വർക്കല ഇൻഫ്രാസ്ട്രക്ചർ വികസന കോർപറേഷന് 3 കോടി

202. 14 പൊതുമേഖലാ സ്ഥാപനങ്ങൾ ലാഭത്തിൽ

203. ഇഞ്ചെക്ടബിൾസ് ഫാക്ടറിയ്ക്ക് 54 കോടി

204. ക്യാൻസർ മരുന്ന് ഫാക്ടറിയ്ക്ക് 20 കോടിയുടെ അധിക വകയിരുത്തൽ

205. കെഎസ്ഡിപിയുടെ അനുബന്ധമായി ഒരു മിനി വ്യവസായ പാർക്ക്.

206. ടെക്സ്റ്റയിൽ മേഖലയുടെ സമ്പൂർണ്ണ പുനരുദ്ധാരണത്തിന് 490 കോടി

കേരള സ്റ്റേറ്റ് മിനറൽ ഡെവലപ്പ്മെന്റ് കോർപ്പറേഷൻ – 5 കോടി

കേരള സ്റ്റേറ്റ് ഡ്രഗ്സ് ആന്റ് ഫാർമസ്യൂട്ടിക്കൽസ് – 27 കോടി

ട്രാവൻകൂർ സിമന്റ്സ് – 10 കോടി

കേരള ഇലക്ട്രിക്കൽ ആന്റ് അലൈഡ് എഞ്ചിനീയറിംഗ് – 10 കോടി

ട്രാക്കോ കേബിൾ – 10 കോടി

യുണൈറ്റഡ് ഇലക്ട്രിക്കൽസ് – 5 കോടി

ഓട്ടോകാസ്റ്റ് – 10 കോടി

കേരള ഓട്ടോമൊബൈൽസ് – 10 കോടി

സ്റ്റീൽ ആന്റ് ഇൻഡസ്ട്രിയൽ ഫോർജിംഗ് – 5 കോടി

സ്റ്റീൽ ഇൻഡസ്ട്രീസ് കേരള – 8 കോടി

കെൽട്രോൺ – 40 കോടി

കേരള സെറാമിക്സ് – 10 കോടി

കേരള ക്ലെയ്സ് ആന്റ് സിറാമിക് പ്രോഡക്ട്സ് – 9 കോടി

സിഡ്കോ – 7 കോടി

ബാംബു കോർപ്പറേഷൻ – 5 കോടി

ആർട്ടിസാൻസ് ഡെവലപ്പ്മെന്റ് കോർപ്പറേഷൻ – 3 കോടി

പ്രഭുറാം മിൽസ് – 7 കോടി

മലബാർ സ്പിന്നിംഗ് ആന്റ് വീവിംഗ് – 30 കോടി

കോമളപുരം സ്പിന്നിംഗ് ആന്റ് വീവിംഗ് – 13 കോടി

ഇതിനുപുറമേ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങൾക്കുമായി 55 കോടി രൂപ പ്രവർത്തനമൂലധനമായും വകയിരുത്തുന്നു.

207. ചങ്ങനാശേരിയിലെ സി.എഫ്.എസ്.സിയിൽ റബ്ബറധിഷ്ഠിത വ്യവസായങ്ങൾക്കായി ഇൻക്യുബേഷൻ സെന്റർ

208. കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്പ്മെന്റ് കോർപ്പറേഷന് 132 കോടി

209. ഏഞ്ചൽ ഫണ്ടിംഗിന് 8 കോടി

210. വ്യവസായ പാർക്കുകൾക്കു 230 കോടി

211. കൊച്ചിയിലെ പെട്രോ കെമിക്കൽ പാർക്കിന് 600 ഏക്കർ ഏറ്റെടുക്കാൻ 1264 കോടി

212. ചെറുകിട വ്യവസായ മേഖലയ്ക്ക് 160 കോടി

213. ഇൻഡസ്ട്രിയൽ എസ്റ്റേറ്റുകളുടെ സൌകര്യം വർദ്ധിപ്പിക്കുന്നതിന് 28 കോടി

214. ബഹുനില ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് നിർമ്മിക്കുന്നതിന് 37 കോടി

215. ചെറുകിട വ്യവസായികൾക്ക് മൂലധന സഹായം നൽകുന്നതിന് 60 കോടി
216. വാണിജ്യമേഖലയ്ക്ക് 4.5 കോടി

217. വ്യാപാരി വ്യവസായ ക്ഷേമനിധിയ്ക്ക് അധികമായി 10 കോടി

റോഡുകളും പാലങ്ങളും

218. പൊതുമരാമത്ത് വകുപ്പിന് — കോടി

219. റോഡുകൾക്കും പാലങ്ങൾക്കും വേണ്ടി 1454 കോടി

220. റോഡുകൾക്കും പാലങ്ങൾക്കും പൊതുമരാമത്തു വകുപ്പിന് 250 കോടിയുടെ അധികസഹായം.

221. കെഎസ്ടിപിയുടെ രണ്ടാംഘട്ട പ്രവൃത്തികൾക്ക് 510 കോടി

222. സ്റ്റേറ്റ് ഹൈവേയുടെയും ഡിസ്ട്രിക്ട് റോഡുകൾക്കും 110 കോടി

223. കൊല്ലം-ആലപ്പുഴ ബൈപ്പാസുകൾക്ക് — കോടി

224. പുല്ലേപ്പടി – തമ്മനം റോഡിന്റെ ഭൂമി ഏറ്റെടുക്കലിന്റെ ചെലവ് കിഫ്ബി വഹിക്കും.

225. കോഴിക്കോട് മൊബിലിറ്റി ഹബ്ബ്

226. റോഡ് സേഫ്ടി പ്രവൃത്തികൾക്ക് 72 കോടി

227. ഇ-ഗവേണൻസിനും പഠനങ്ങൾക്കും 9 കോടി

228. ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിട്ടിന് 21 കോടി.

229. അപകടത്തിലായ 155 പാലങ്ങളും കൾവെർട്ടുകളും പുതുക്കിപ്പണിയാൻ — കോടി

230. 42 പുതിയ റെയിൽ ഓവർബ്രിഡ്ജുകളുടെ നിർമ്മാണത്തിന് റെയിൽവേയുടെ അനുമതി. നിർമ്മാണത്തിന് — കോടി

231. കെഎസ്ആർടിസിയ്ക്ക് സമഗ്ര നവീകരണ പാക്കേജ്

232. കെഎസ്ആർടിസിയെ മൂന്നു പ്രത്യേക ലാഭകേന്ദ്രങ്ങളായി പുനഃസംഘടിപ്പിക്കും.

233. കിഫ്ബി പണം ഉപയോഗിച്ചു വാങ്ങുന്ന 1000 ബസുകളുടെ ആദ്യബാച്ച് ഉടൻ നിരത്തിലിറങ്ങും.

234. പുതിയതായി 2000 ബസുകൾ

235. കെഎസ്ആർടിസിയ്ക്ക് 1000 കോടിയുടെ ഉപാധിരഹിത സഹായം

236. വളപട്ടണം മുതൽ മാഹി വരെ ജലപാത്ക്ക് 26 കിലോമീറ്റർ ഭൂമി ഏറ്റെടുക്കും. ഇതിനുവേണ്ടി കിഫ്ബിയിൽ നിന്ന് 650 കോടി

237. സംസ്ഥാന ജലഗതാഗത വകുപ്പിന് — കോടി രൂപ വകയിരുത്തുന്നു.

238. വർദ്ധിച്ചുവരുന്ന റോഡപകടങ്ങളും മരണങ്ങളും കുറയ്ക്കുന്നതിന് ഇന്റഗ്രേറ്റഡ് ഡിജിറ്റൽ ട്രാഫിക് എൻഫോഴ്സ്മെന്റ് സിസ്റ്റം

239. റോഡ് സേഫ്ടി നടപടികൾക്ക് 18 കോടി

240. വെഹിക്കിൾ കം ഡ്രൈവർ സ്റ്റേഷനുകൾക്ക് 17 കോടി

241. തുറമുഖ വകുപ്പിന് 110 കോടി

242. തുറമുഖങ്ങൾക്ക് 77 കോടി

243. ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിന് 14 കോടി

244. വൈദ്യുതി മേഖലയ്ക്ക് 1854 കോടിയുടെ അടങ്കൽ

246. വൈദ്യതി പ്രസരണമേഖലയിൽ 5200 കോടി രൂപയുടെ ട്രാൻസ്ഗ്രിഡ്

247. എനർജി മാനേജ്മെന്റ് സെന്ററിന് 18 കോടി

248. അനർട്ടിന് 53 കോടി

249. വൻകിട ഇടത്തരം ജലസേചന പദ്ധതികൾക്ക് 304 കോടി.

251. ഡാം റീഹാബിലിറ്റേഷൻ പ്രോജക്ടിന് 137 കോടി

252. ചെറുകിട ജലസേചനത്തിൽ 21 കോടി

253. ഭൂഗർഭ ജലത്തിന് 170 കോടി

254. കുളങ്ങളും ടാങ്കുകളും പുനരുദ്ധരിക്കുന്നതിന് 13 കോടി

255. കുടിവെള്ളത്തിന് 1072.43 കോടി

256. ജലനിധിയ്ക്ക് 216 കോടി

257. മെഡിക്കൽ കോളേജുകൾ, ശബരിമല എന്നിവിടങ്ങളിൽ വെള്ളം എത്തിക്കുന്നതിന് 80 കോടി

258. ജപ്പാൻ കുടിവെള്ള പദ്ധതിക്ക് 75 കോടി

259. ആറ് കോർപ്പറേഷനുകളിലെയും ആലപ്പുഴയിലെയും സ്വീവേജ് പദ്ധതികൾക്ക് 120 കോടി

260. വരൾച്ചാ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് 5 കോടി

261. മഴവെള്ള കൊയ്ത്തിനും കിണർ റീചാർജ്ജിംഗ് പദ്ധതികൾക്കും 20 കോടി

262. ഉന്നതവിദ്യാഭ്യാസത്തിന് 789 കോടി

കേരള യൂണിവേഴ്സിറ്റി – 27 കോടി

കാലിക്കറ്റ് യൂണിവേഴ്സിറ്റി – 25 കോടി

എം.ജി യൂണിവേഴ്സിറ്റി – 25 കോടി

ശ്രീശങ്കര സംസ്കൃത സർവ്വകലാശാല – 16 കോടി

കണ്ണൂർ സർവ്വകലാശാല – 25 കോടി

എൻ.യു അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് – 7 കോടി

മലയാളം സർവ്വകലാശാല – 8 കോടി

കാർഷിക സർവ്വകലാശാല – 82.5 കോടി

വെറ്ററിനറി സർവ്വകലാശാല – 78 കോടി

ഫിഷറീസ് സർവ്വകലാശാല – 41 കോടി

മെഡിക്കൽ സർവ്വകലാശാല – 24.5 കോടി

അബ്ദുൾകലാം സാങ്കേതിക സർവ്വകലാശാല – 31 കോടി

കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല – 24 കോടി

കലാമണ്ഡലം – 12.5 കോടി

263. ഹയർ എഡ്യുക്കേഷൻ കൌൺസിലിന് 16.5 കോടി

264. കെ.സി.എച്ച്.ആർ.ന് 10 കോടി

265. അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാമിന് 28 കോടി

266. അന്തർസംസ്ഥാന സർവ്വകലാശാല സെന്ററുകൾക്ക് 7.5 കോടി

267. ലൈബ്രറികളും ലബോറട്ടികളും കോഴ്സുകളും അപ്ഗ്രേഡ് ചെയ്യുന്നതിന് 13 കോടി

268. പൈതൃക കോളേജുകൾക്ക് 10 കോടി

269. സാങ്കേതികവിദ്യാഭ്യാസത്തിന് 248 കോടി

270. എഞ്ചിനീയറിംഗ് കോളേജുകൾക്ക് 42 കോടി

271. സർക്കാർ പോളിടെക്നിക്കുകളുടെ വികസനത്തിന് 36 കോടി

272. ഐടിഐകളുടെ ആധുനികവൽക്കരണത്തിന് 55 കോടി

273. കേരള സ്റ്റേറ്റ് എഞ്ചിനീയറിംഗ് ആന്റ് സയൻസ് മ്യൂസിയത്തിന് 17 കോടി

274. ഐ.എച്ച്.ആർ.ഡി.ക്ക് 20 കോടി

275. കേരള ശാസ്ത്ര സാങ്കേതികവിദ്യ പരിസ്ഥിതി കൌൺസിലിന് 121 കോടി

276. മെഡിക്കൽ കോളേജുകൾക്ക് 207 കോടി

277. ദന്തൽ കോളേജുകൾക്ക് 34 കോടി

278. നഴ്സിംഗ് കോളേജുകൾക്ക് 7 കോടി

279. പുതിയ മെഡിക്കൽ കോളേജുകൾക്ക് 15 കോ

280. റീജിയണൽ ക്യാൻസർ സെന്ററിന് 79 കോടി

281. മലബാർ ക്യാൻസർ സെന്ററിന് 38 കോടി

വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന് 15 കോടി

282. കലാ, സാംസ്കാരിക മേഖലയ്ക്ക് 144 കോടി

283. ആർക്കൈവൽ റെക്കോർഡുകളുടെ സംരക്ഷണത്തിന് 15 കോടി

284. കേരള സ്റ്റേറ്റ് സയൻസ് ആന്റ് ടെക്നോളജി മ്യൂസിയത്തിന് 17 കോടി

285. പെരളശേരിയിൽ 10 കോടിയുടെ എ കെ ജി സ്മാരകം.

286. വയലാർ സ്മൃതി മണ്ഡപത്തിനു സമീപം സ്മാരക മ്യൂസിയം സ്ഥാപിക്കുന്നതിന് 10 കോടി
തദ്ദേശഭരണം

287. തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് 7,000 കോടി

288. ശുചിത്വമിഷന് 85 കോടി

289. കാസർഗോഡ് പാക്കേജിന് 95 കോടി

290. വയനാട് പാക്കേജിന് 28 കോടി രൂപ വകയിരുത്തുന്നു.

291. ശബരിമല മാസ്റ്റർപ്ലാനിന് 28 കോടി

292. സഹകരണ മേഖലയ്ക്ക് 155 കോടി

293. ലോക കേരള സഭയുടെയും ഗ്ലോബൽ കേരള ഫെസ്റ്റിവെലിന്റെ സംഘാടനത്തിനും 19 കോടി രൂപ വകയിരുത്തുന്നു.
295. നോർക്ക റൂട്സിന്റെ നേതൃത്വത്തിൽ ഒരു ജോബ് പോർട്ടൽ വികസിപ്പിക്കുന്നതിനും വിദേശ തൊഴിലുടമകളുമായി ബന്ധപ്പെട്ട് കൂടുതൽ തൊഴിലവസരങ്ങൾ ഉറപ്പുവരുത്തുന്നതിനും 8 കോടി

296. നോർക്ക വെൽഫെയർ ഫണ്ടിന് 9 കോടി

297. പ്രവാസികളുടെ പുനരധിവാസത്തിനും നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്ററിനുംവേണ്ടി 17 കോടി

298. മൊത്തം പ്രവാസി മേഖലയ്ക്കുവേണ്ടി 80 കോടി

299. വാഹനപരിശോധന കർശനമാക്കാൻ ചരക്കുസേവന നികുതി വകുപ്പിന്‍റെ ഇന്‍റലിജന്‍സ് സ്ക്വാഡുകൾ.

300. 2017 ജൂൺ വരെ സമര്‍പ്പിച്ചിട്ടുള്ള വാറ്റ് റിട്ടേണുകളിൽ ഭേദഗതി വരുത്തുവാൻ ഒരു അവസരം കൂടി

301. 2017 ജൂണ്‍വരെ സമര്‍പ്പിച്ചിട്ടുള്ള റിട്ടേണുകളിൽ ഭേദഗതി വരുത്തുവാന്‍ അവസരം

302. അനുമാന നികുതിദായകര്‍ക്ക് ലഭിച്ച പ്രത്യേക ആംനസ്റ്റി 2018 ജൂൺ 30 വരെ നീട്ടി.

303. അന്തര്‍സംസ്ഥാന വില്‍പന നടത്തുന്ന അടയ്ക്ക വ്യാപാരികള്‍ക്ക് ഒട്ടേറെ ആനുകൂല്യങ്ങൾ

304. ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന്റെ നികുതി ഉയർത്തി. 400 വരെ വിലയുള്ള ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന്റെ 200 ശതമാനമായും 400 രൂപയ്ക്കു മുകളിൽ വിലവരുന്നതിനു 210 ശതമാനമായും പരിഷ്കരിക്കുന്നു.

305. ബിയറിന്റെ നികുതി 70 ശതമാനത്തിൽ നിന്ന് 100 ശതമാനമായി പരിഷ്കരിക്കുന്നു.

306. യഥാർത്ഥ വിദേശ മദ്യത്തിന് വില കുറയും.

307. മോട്ടോർവാഹന നികുതി

308. വ്യാജ മേൽവിലാസം നൽകി പുതുച്ചേരിയിൽ രജിസ്റ്റർ ചെയ്ത് കേരളത്തിൽ ഉപയോഗിക്കുന്ന വാഹനങ്ങളുടെ ഉടമകൾക്ക് ആംനസ്റ്റി സ്കീം

309. കേരളത്തിൽ വാഹനം രജിസ്റ്റർ ചെയ്തിരുന്നെങ്കിൽ അടയ്ക്കേണ്ടുന്ന തുക ഒടുക്കിയാൽ നിയമനടപടികൾ സർക്കാർ പുനപരിശോധിക്കും. അല്ലാത്തവരുടെ വാഹനം കണ്ടുകെട്ടും.

310. ആംനസ്റ്റി ആനുകൂല്യം 2018 ഏപ്രിൽ 30 വരെ മാത്രം

311. ഇലക്ട്രിക് ഓട്ടോറിക്ഷകളുടെയും എൽ.പി.ജി/സി.എന്‍.ജി ഉപയോഗിച്ച് ഓടുന്ന ഓട്ടോറിക്ഷകളുടെയും വാര്‍ഷിക നികുതി 500 രൂപയിൽ നിന്ന് 450/- രൂപയായി കുറയ്ക്കുന്നു

312. പുതുതായി രജിസ്റ്റർ ചെയ്യുന്ന ഇത്തരം വാഹനങ്ങൾ 5 വര്‍ഷത്തേയ്ക്ക് 2,000/- എന്ന നിരക്കിൽ നികുതി അടയ്ക്കേണ്ടതാണ്.

313. ഇ-റിക്ഷകള്‍ക്കും ഓട്ടോറിക്ഷകളുടെ നികുതി നിരക്ക്

314. 20 ടണ്ണിനു മുകളില്‍ ആർഎൽഡബ്ല്യുയുള്ള ടിപ്പർ ലോറികളുടെ ത്രൈമാസ നികുതിയിൽ 35 ശതമാനം വര്‍ദ്ധന

315. അന്യസംസ്ഥാനത്ത് രജിസ്ട്രേഷൻ ഉള്ള നോൺ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ കേരളത്തിൽ ഒരു മാസത്തിൽ കൂടുതൽ ഒരു വര്‍ഷം വരെ കേരളത്തിൽ രജിസ്റ്റർ ചെയ്ത സമാനവിഭാഗങ്ങളിലുള്ള വാഹനങ്ങള്‍ക്ക് 15 വര്‍ഷത്തേയ്ക്ക് ഈടാക്കുന്ന ഒറ്റത്തവണ നികുതിയുടെ പതിനഞ്ചിൽ ഒരു ഭാഗം അടയ്ക്കണം.

316. അന്യസംസ്ഥാനങ്ങളില്‍ നിന്ന് നികുതിയടക്കാതെ കേരളത്തിലേയ്ക്ക് അനധികൃതമായി പ്രവേശിക്കുന്ന ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങൾക്ക് നിലവിലുള്ള നികുതിയുടെ ഇരട്ടി നികുതിവരെ പിഴ.

317. അന്യസംസ്ഥാനത്ത് രജിസ്റ്റർ ചെയ്തശേഷം നോ ഒബ്‌ജക്ഷൻ സര്‍ട്ടിഫിക്കറ്റ് എടുത്ത് കേരളത്തില്‍ രജിസ്റ്റർ ചെയ്യുവാനുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കുന്നു.

318. 2014 ഏപ്രിൽ 1 മുതൽ രജിസ്റ്റർ ചെയ്തിട്ടുള്ളതും അഞ്ചു വർഷത്തേയ്ക്കു മാത്രം നികുതി അടച്ചിട്ടുള്ളതുമായ മോട്ടോർകാബുകൾക്കും ടൂറിസ്റ്റ് മോട്ടോർകാബുകൾക്കും ബാക്കി പത്തു വർഷത്തെ നികുതി അധികനികുതിയും പലിശയും ഒഴിവാക്കി അഞ്ചു തുല്യദ്വൈമാസ ഗഡുക്കളായി സ്വീകരിക്കുന്നതാണ്.

രജിസ്ട്രേഷനും സ്റ്റാമ്പ് ഡ്യൂട്ടിയും

319. പ്രമാണത്തിൽ ഭൂമിയുടെ ന്യായവില കുറച്ചുവെച്ചതുമായി ബന്ധപ്പെട്ട കേസുകൾ തീർപ്പാക്കുന്നതിന് സമഗ്രമായ പദ്ധതി

320. 1986 മുതൽ 2017, മാർച്ച് വരെ റിപ്പോർട്ട് ചെയ്ത എല്ലാ അണ്ടർവാല്യുവേഷൻ കേസുകളും ഒറ്റത്തവണ തീർപ്പാക്കാൻ അവസരം

321. മുദ്രവിലയിൽ 5000 രൂപവരെ കുറവുള്ള എല്ലാ കേസുകൾക്കും പൂർണ്ണ ഇളവ്

322. ബാക്കിയുള്ളവർക്ക് മുദ്രവിലയിലുണ്ടായ കുറവിന്റെ 30 ശതമാനം അടച്ചാൽ തുടർനടപടികൾ അവസാനിപ്പിക്കാം.

323. അണ്ടർ വാല്വേഷൻ കേസുകൾ തീർപ്പാക്കാൻ എല്ലാ ജില്ലകളിലും സെറ്റിൽമെന്റ് കമ്മീഷൻ

324. കേസുകൾ തീർപ്പാക്കാത്തവരുടെമേൽ റവന്യു റിക്കവറി അടക്കമുള്ള കർശന നടപടികൾ

325. കുടുംബാംഗങ്ങൾ തമ്മിലുള്ള ഭാഗപത്രം, ദാനം, ധനനിശ്ചയം, ഒഴിമുറി എന്നീ ആധാരങ്ങൾക്കുള്ള മുദ്രവില നിരക്ക് പുതുക്കി. ഏറ്റവും കുറഞ്ഞ മുദ്രവില1000 രൂപ. അധികമുള്ളതിന് വിൽപന വിലയുടെ 0.2 ശതമാനം.

326. ചിട്ടി നിയമപ്രകാരമുള്ള ആർബിട്ട്രേഷൻ നടപടികൾക്ക് ആർബിട്ട്രേഷൻ തുകയടെ 2 ശതമാനം കോർട്ട് ഫീസ്.

327. സബ് രജിസ്ട്രാർ ഓഫീസുകളിൽ നിന്നും നൽകിവരുന്ന സാക്ഷ്യപ്പെടുത്തിയ ആധാരപ്പകർപ്പുകൾക്ക് നിലവിലുളള നിരക്ക് 10 പേജ് വരെ മാത്രം. 10 പേജിൽ കൂടുതലുള്ള ഓരോ പേജിനും 5 രൂപ നിരക്കിൽ അധിക ഫീസ്.

328. പൊതുമരാമത്ത് പ്രവൃത്തികൾക്കും മറ്റ് സേവനകരാറുകൾക്കും കരാർ തുകയുടെ 0.1 ശതമാനമോ പരമാവധി ഒരു ലക്ഷം രൂപ എന്ന നിരക്കിൽ മുദ്രവില

329. ലാഭേച്ഛയോടെ പ്രവർത്തിക്കുന്ന എല്ലാ പരസ്യ കരാറുകൾക്കും പ്രക്ഷേപണ സംപ്രേക്ഷണ അവകാശങ്ങൾക്കും 500 രൂപ നിരക്കിൽ മുദ്രവില.

330. ഭൂമിയുടെ ന്യായവിലയിൽ 10 ശതമാനം വർദ്ധന

331. സ്ഥാവര വസ്തുക്കളുടെ കൈമാറ്റത്തിന് കുടുംബാംഗങ്ങൾ തമ്മിലുളള മുക്ത്യാറുകൾക്കുള്ള ന മുദ്രവില 300 രൂപയിൽ നിന്നും 600 രൂപയായി വർദ്ധിപ്പിക്കുന്നതാണ്.

332. പാട്ടക്കാലാവധിക്ക് മുമ്പുള്ള എല്ലാ പാട്ടഒഴിവുകുറികൾക്കും 1000 രൂപ നിരക്കിൽ മുദ്രവില . ഭൂനികുതി നിരക്കിൽ വർദ്ധന.

Leave a Reply

Your email address will not be published. Required fields are marked *

hajj, kozhikode ariport,  kerala, chief minister ,letter ,PM, prime minister, Narendra Modi, Pinarayi Vijayan, 

ഹജ്ജ് യാത്ര കോഴിക്കോട്ടു നിന്നാക്കണം: പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

healthy baby, preparations, woman, positive effect, health, couples,prepare , mind, body , life-changing event, pregnancy , pregnant woman, vitamins, nutrients, proteins, minerals, exercise, water, smoking, alcohol, drugs, excess sugar, cafferine, yoga,

ആരോഗ്യമുള്ള കുഞ്ഞിനായി നേരത്തെ തന്നെ ആരംഭിക്കേണ്ട ചില തയ്യാറെടുപ്പുകൾ