Movie prime

മിയാവാക്കിയുടെ ജൻമദിനം: തലസ്ഥാനത്ത് പത്ത് സെന്റിൽ കാടൊരുക്കി

വിഖ്യാത പ്രകൃതി ശാസ്ത്രജ്ഞനും ലോകത്ത് ജൈവവൈവിധ്യം നിലനിർത്തുന്നതിന് വേണ്ടി മിയാവാക്കി കാടുകൾ ഒരുക്കി ലോക ശ്രദ്ധേയനുമായ ജാപ്പനീസ് സസ്യ ശാസ്ത്രജ്ഞൻ പ്രൊഫ. ഡോ. അകിരാ മിയാവാക്കിയുടെ 92 ആം ജൻമദിനം ആഘോഷിച്ച് തലസ്ഥാനം . മിയാവാക്കിയുടെ ജൻമദിനത്തോട് അനുബന്ധിച്ച് ചാല സ്കൂളിലെ പത്ത് സെന്റ് സ്ഥലത്ത് മിയാവാക്കി കാട് നിർമ്മിച്ചാണ് ജൻമദിനം ആഘോഷിച്ചത്. ചടങ്ങിൽ സ്കൈപ്പ് ലൈവിൽ എത്തിയ അകിരാ മിയാവാക്കി കേരളത്തിൽ നടത്തുന്ന ഇത്തരത്തിലുള്ള സംരംഭങ്ങൾക്ക് ആശംകൾ നേർന്നു. പ്രകൃതി സംരംക്ഷണത്തിന് ഇത്തരത്തിൽ കൂടുതൽ ഉദാത്തമായ More
 
മിയാവാക്കിയുടെ ജൻമദിനം: തലസ്ഥാനത്ത് പത്ത് സെന്റിൽ കാടൊരുക്കി

വിഖ്യാത പ്രകൃതി ശാസ്ത്രജ്ഞനും ലോകത്ത് ജൈവവൈവിധ്യം നിലനിർത്തുന്നതിന് വേണ്ടി മിയാവാക്കി കാടുകൾ ഒരുക്കി ലോക ശ്രദ്ധേയനുമായ ജാപ്പനീസ് സസ്യ ശാസ്ത്രജ്ഞൻ പ്രൊഫ. ഡോ. അകിരാ മിയാവാക്കിയുടെ 92 ആം ജൻമദിനം ആഘോഷിച്ച് തലസ്ഥാനം . മിയാവാക്കിയുടെ ജൻമദിനത്തോട് അനുബന്ധിച്ച് ചാല സ്കൂളിലെ പത്ത് സെന്റ് സ്ഥലത്ത് മിയാവാക്കി കാട് നിർമ്മിച്ചാണ് ജൻമദിനം ആഘോഷിച്ചത്. ചടങ്ങിൽ സ്കൈപ്പ് ലൈവിൽ എത്തിയ അകിരാ മിയാവാക്കി കേരളത്തിൽ നടത്തുന്ന ഇത്തരത്തിലുള്ള സംരംഭങ്ങൾക്ക് ആശംകൾ നേർന്നു.

പ്രകൃതി സംരംക്ഷണത്തിന് ഇത്തരത്തിൽ കൂടുതൽ ഉദാത്തമായ മാതൃകകൾ വെച്ച് പിടിപ്പിക്കണമെന്നും അ​ദ്ദേഹം പറ‍ഞ്ഞു.

ചാല ഗേൾസ് സ്കൂളിലെ കുട്ടികൾ അടങ്ങുന്ന സദസ്സ് സ്കൈപ്പ് ലൈവിൽ മിയാവാക്കിക്ക് ജന്മദിനാശംസ നേർന്നു.

മിയാവാക്കിയുടെ പ്രഥമ ശിഷ്യമാരിൽ ഒരാളായ 70 വയസുകാരിയും യോക്കോഹമ യൂണിവേഴ്സിറ്റിയിലെ പ്രൊഫസറുമായ. ഡോ. കസ്യൂ ഫുജിവാരായും , മിയാവാക്കിയോടൊപ്പം പുസ്തകം രചിച്ച അമേരിക്കയിലെ ജോർജിയ യൂണിവേഴ്സ്റ്റിയിലെ പ്രൊഫ. ഡോ. എൾ​ജീൻ ബോക്സും കേരളത്തിൽ നടത്തുന്ന പ്രവർത്തനങ്ങൾ അദ്ദേഹത്തിനോട് വിശദീകരിച്ചു. സംസ്ഥാന ബയോഡൈവേർസിറ്റി മുൻ ഡയറക്ടറും, നിലവിൽ നാച്യുറൽസ് ​ഗ്രീൻ ​ഗാർഡിയൻസ് ഫൗണ്ടേഷൻ ചെയർമാനുമായ പ്രൊഫ. വി.കെ ദാമോദരൻ ആദ്യ മരം നട്ടു. പിന്നീട് വിശിഷ്ട അതിഥികളും, സ്കൂൾ വിദ്യാർത്ഥികളും പ്രകൃതി സ്നേഹികളും ചേർന്ന് 1600 ഓളം മരങ്ങൾ വെച്ചു പിടിപ്പിക്കുകയായിരുന്നു. ഡോ. കസ്യൂ ഫുജിവാര ചെടി നടാനുള്ള സാങ്കേതിക നിദ്ദേശങ്ങൾ നൽകി.

സർക്കാർ സ്ഥാപനമായ കേരള ഡവലപ്പ്മെൻറ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺലിന്റെ നേതൃത്വത്തിൽ , കൾച്ചർ ഷോപ്പി , എൻജിജിഎഫ്എൻ – നേച്ചേഴ്സ് ഗ്രീൻ ഗാഡിയൻ ഫൌണ്ടേഷൻ , കൾച്ചർ ഷോപ്പി എന്നിവർ ചേർന്നാണ് കാടൊരുക്കിയത്. ചടങ്ങിൽ കെ.ഡിസ്കിലെ പ്രതിനിധികളായി ഷക്കീല, രോഹിത്, ചീഫ് ഫോറസ്റ്റ് ഓഫീസർ പദ്മ മൊഹന്തി, ഇൻവീസ് മൾട്ടി മീഡിയ ഡയറക്ടർ ഹരി, പി.ടി. എ പ്രസിഡന്റ് പി. മോഹനൻ, എച്ച്.എം. കെ. രാജേന്ദ്രൻ, സ്കൂൾ വികസന സമിതി അം​ഗം, സജി, എസ്. പി. സി പ്രസിഡന്റ് ​ഗുരുമൂർത്തി തുടങ്ങിയവർ പങ്കെടുത്തു.