Kerala Co-operative Bank,Minister, Kadakampally Surendran,  LDF government, press meeting, loans, income, future plans, customers, 
in

കേരള സംസ്ഥാന സഹകരണ ബാങ്കിന് ചരിത്രനേട്ടം; വെളിപ്പെടുത്തലുമായി മന്ത്രി

തിരുവനന്തപുരം: അഭിമാനാർഹമായ ചരിത്ര നേട്ടങ്ങളുമായി സംസ്ഥാന സഹകരണ ബാങ്ക് ( Kerala Co-operative Bank ). കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന് ശക്തി പകർന്നു കൊണ്ട് 103 വര്‍ഷം പിന്നിട്ട സംസ്ഥാന സഹകരണ ബാങ്കിന് 2017-18 സാമ്പത്തിക വര്‍ഷം എല്ലാ മേഖലകളിലും ഗണനീയമായ നേട്ടം കൈവരിക്കുവാന്‍ സാധിച്ചതായി സഹകരണ ടൂറിസം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി.

ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ 341.34 കോടി രൂപ സഞ്ചിത നഷ്ടമുണ്ടായിരുന്ന ബാങ്കിന് 31.03.2018-ല്‍ സഞ്ചിത നഷ്ടം 341.34 കോടി രൂപയില്‍ നിന്നും 158.96 കോടി രൂപയിലേയ്ക്ക് കുറയ്ക്കുവാന്‍ സാധിച്ചു. നിലവില്‍ ബാങ്കിന്റെ ഓഹരി മൂലധനം 678.74 കോടി രൂപയാണ്.

2017-18 സാമ്പത്തിക വര്‍ഷം ബാങ്കിന്റെ നിക്ഷേപം 1331 കോടി രൂപ വര്‍ദ്ധിച്ച് 8005 കോടി രൂപയിലെത്തി. നിക്ഷേപങ്ങള്‍ വര്‍ദ്ധിക്കുന്നതിന് 10.01.2018 മുതല്‍ 31.03.2018 വരെ നടപ്പില്‍ വരുത്തിയ നിക്ഷേപ സമാഹരണ യജ്ഞം സഹായകമായതായി അധികൃതർ അറിയിച്ചു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് നിക്ഷേപത്തില്‍ 20 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഈ വര്‍ഷത്തില്‍ ഉണ്ടായത്.

സംസ്ഥാന സഹകരണ ബാങ്ക് 2017-18 സാമ്പത്തിക വര്‍ഷത്തില്‍ 3698.62 കോടി രൂപയുടെ വായ്പ നല്‍കി. ബാങ്ക് നല്‍കിയ വായ്പകളില്‍ മുന്‍വര്‍ഷത്തേക്കാള്‍ തന്‍വര്‍ഷത്തില്‍ 20 ശതമാനത്തിന്റെ വര്‍ദ്ധനവ് ഉണ്ടായി. 31.03.2018-ലെ വായ്പാ ബാക്കി നില്‍പ് തുക 5553.59 കോടി രൂപയാണ്.

സംസ്ഥാന സഹകരണ ബാങ്ക് ഏര്‍പ്പെടുത്തിയിട്ടുള്ള സാന്ത്വനം 2017 പദ്ധതി പ്രകാരവും സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നവകേരളീയം കുടിശിക നിവാരണം 2018 പ്രകാരവും വായ്പ കുടിശികക്കാര്‍ക്ക് പരമാവധി ഇളവുകള്‍ നല്‍കി ബാങ്കിന്റെ നിഷ്ക്രിയ ആസ്തി മുന്‍വര്‍ഷത്തെ 387 കോടി രൂപയില്‍ നിന്നും 330 രൂപ കോടി രൂപയായി കുറയ്ക്കുവാനും ഈ സാമ്പത്തിക വര്‍ഷം സാധിച്ചതായി മന്ത്രി അറിയിച്ചു.

കൂടാതെ Gross NPA ശതമാനം 8.36-ല്‍ നിന്ന് 5.95 ലേയ്ക്ക് താഴ്ത്തികൊണ്ടുവരികയും Net NPA ശതമാനം 3-ല്‍ നിന്ന് 1.49 ലേയ്ക്ക് എത്തിക്കുവാനും സാധിച്ചു.

സംസ്ഥാനസര്‍ക്കാരിന്റേയും ബാങ്കിന്റേയും കുടിശികനിവാരണ പദ്ധതി നടപ്പിലാക്കിയതിന്റെ ഭാഗമായി 10.58 കോടി രൂപയുടെ ആനുകൂല്യങ്ങള്‍ ഇതിനകം വായ്പാ കുടിശികക്കാര്‍ക്ക് നല്‍കി.

2017-18 വര്‍ഷത്തില്‍ ആദായനികുതി നല്‍കുന്നതിന് മുമ്പുള്ള ബാങ്കിന്റെ ലാഭം സര്‍വ്വകാല റെക്കാര്‍ഡായ 148.00 കോടി രൂപയാണ്. എന്നാൽ ആദായ നികുതി കഴിച്ചിട്ടുള്ള ഈ വര്‍ഷത്തെ പ്രവര്‍ത്തനലാഭം 114.00 കോടി രൂപയാണ്.

ബാങ്കിന്റെ പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ 2018 മാര്‍ച്ചില്‍ റിസർവ് ബാങ്കിൽ നിന്നും ബാങ്കിന് RTGS, NEFT, NDS, INFINET തുടങ്ങിയ എല്ലാ ആധുനിക സംവിധാനങ്ങളിലും നേരിട്ടുള്ള അംഗത്വം ലഭിച്ചതും നേട്ടമായി.

PoS Enabled ATM കാര്‍ഡുകള്‍ ഇടപാടുകള്‍ക്ക് നല്‍കാന്‍ ഇതിനോടകം ബാങ്കിന് സാധിച്ചു. E-commerce, Mobile Banking, Internet Banking എന്നിവ നടപ്പിലാക്കുന്നതിന് റിസർവ് ബാങ്ക് നിഷ്കര്‍ഷിച്ചിട്ടുള്ള എല്ലാ മാനദണ്ഡങ്ങളും ബാങ്ക് കൈവരിച്ചതായി ബാങ്ക് അധികൃതർ വ്യക്തമാക്കി.

സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം കേരള സംസ്ഥാന സഹകരണ ബാങ്ക്, പ്രാഥമിക സഹകരണ ബാങ്കുകളുടെ ഒരു Consortium രൂപീകരിച്ച് മാസങ്ങളായി മുടങ്ങിക്കിടന്ന ട്രാന്‍സ്പോര്‍ട്ട് ജീവനക്കാരുടെ പെന്‍ഷന്‍ സമയബന്ധിതമായി വിതരണം ചെയ്യുവാന്‍ കഴിഞ്ഞതും ബാങ്കിന്റെ ഈ വര്‍ഷത്തിലെ പ്രവര്‍ത്തനമികവിന് ഉത്തമോദാഹരണമായി.

ഹ്രസ്വകാല കാര്‍ഷിക വായ്പാഘടന ത്രിതല സംവിധാനത്തില്‍ നിന്നും ദ്വിതല സംവിധാനത്തിലേക്ക് മാറി കേരള സഹകരണ ബാങ്ക് രൂപീകരിക്കുന്ന ഈ വേളയില്‍ പ്രസ്തുത ചരിത്ര ദൗത്യത്തിന് എല്ലാവിധ നേതൃപരമായ പങ്ക് വഹിക്കുന്നതിനും കേരള സംസ്ഥാന സഹകരണ ബാങ്കിന് സാധിക്കുമെന്നാണ് പ്രതീക്ഷ.

2018-19 വര്‍ഷത്തിൽ കേരള ബാങ്ക് യാഥാര്‍ത്ഥ്യമാക്കുന്നതിന് സാധിക്കുമെന്നാണ് സൂചന.

31.03.2018-ല്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാനത്തെ 14 ജില്ലാസഹകരണ ബാങ്കുകളില്‍ 13 ജില്ലാസഹകരണ ബാങ്കുകളും മികച്ച പ്രവര്‍ത്തനനേട്ടം കൈവരിച്ചതായി പ്രാഥമിക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 13 ജില്ലാസഹകരണ ബാങ്കുകള്‍ ലാഭം നേടിയപ്പോള്‍ തിരുവനന്തപുരം ജില്ലാസഹകരണ ബാങ്ക് മാത്രം നഷ്ടം നേരിട്ടു.

തിരുവനന്തപുരം ജില്ലാസഹകരണ ബാങ്കിന്റെ മുന്‍ഭരണസമിതി കാലയളവ് മുതല്‍ 2018 മാര്‍ച്ച് 31 വരെയുള്ള കണക്കുകള്‍ സഹകരണസംഘം രജിസ്ട്രാര്‍/സഹകരണ ഓഡിറ്റ് ഡയറക്ടര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഒരു പ്രത്യേക ടീം രൂപീകരിച്ച് ഒരു മാസത്തിനകം പരിശോധിച്ച് ആവശ്യമായ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതർ വെളിപ്പെടുത്തി.

കേരള ബാങ്ക് രൂപീകരണ സമയത്ത് തിരുവനന്തപുരം ജില്ലാസഹകരണ ബാങ്കിന് ഉണ്ടായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നിന് സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ബാങ്കിന്റെ മൂലധനത്തിലേക്ക് സര്‍ക്കാര്‍ സഹായമായി 22 കോടി രൂപ 2018 മാര്‍ച്ച് 31-ന് നല്‍കിയതായി അധികൃതർ അറിയിച്ചു.

തൃശൂര്‍ ജില്ലാസഹകരണ ബാങ്കിലും മുന്‍ഭരണസമിതി കാലയളവില്‍ ഗുരുതരമായ വായ്പാ ക്രമക്കേടുകള്‍ നടന്നതായി റിപ്പോര്‍ട്ടുണ്ട്. സര്‍ക്കാര്‍ ഇക്കാര്യവും വിശദമായി പരിശോധിച്ച ശേഷം കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി.

മന്ത്രിയ്ക്ക് പുറമെ സംസ്ഥാന സഹകരണ ബാങ്ക് പാര്‍ട് ടൈം അഡ്മിനിസ്ട്രേറ്റര്‍ വി.സനല്‍കുമാര്‍ IAS, മാനേജിംഗ് ഡയറക്ടര്‍ ഇ.ദേവദാസ് IAS, ചീഫ് ജനറല്‍ മാനേജര്‍ കെ.സി.സഹദേവന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

ആരോപണങ്ങൾക്ക് വിട; മലയാളികളെ പ്രശംസിച്ച് ആഫ്രിക്കൻ താരം സാമുവൽ

കേരള ടൂറിസം രണ്ട് ഔട്ട്‌ലുക്ക് ട്രാവലർ പുരസ്‌കാരങ്ങൾ നേടി